play-sharp-fill
കൊറോണ വൈറസ് : മരണസംഖ്യ ഇനിയും വർദ്ധിക്കും ; ഇതുവരെ മരിച്ചവരുടെ എണ്ണം 132, വൈറസ് ബാധിതർ ആറായിരം

കൊറോണ വൈറസ് : മരണസംഖ്യ ഇനിയും വർദ്ധിക്കും ; ഇതുവരെ മരിച്ചവരുടെ എണ്ണം 132, വൈറസ് ബാധിതർ ആറായിരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 132 ആയി. ആറായിരത്തോളം പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 1239 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.


കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനിൽ പുതുതായി 840 പേർക്ക് കൂടി കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം വൈറസ് അതിവേഗം പടരുന്നതിനാൽ ചൈനയിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്. ഇതുമൂലം രോഗം പടരുന്നത് കൃത്യമായി കണ്ടെത്താനാവുന്നില്ലെന്നും ആശുപത്രികളിൽ വേണ്ടത്ര മെഡിക്കൽക്കിറ്റ് ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൊറോണ വൈറസ് വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഹോങ് കോങ്ങും ഫിലിപ്പീൻസും. ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റെയിൽവേ ലൈനുകളും ഹോഹ് കോങ് അടച്ചിട്ടു. ഫെറിബസ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വിമാന സർവീസുകൾ ഭാഗികമായാണ് നടത്തുന്നത്. വൈറസ് പടരുന്ന സാഹചര്യത്തിൽ ഇനി ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കില്ലെന്നും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചൈനീസ് പൗരന്മാർക്കുള്ള വിസ ഓൺ അറൈവൽ സംവിധാനം റദ്ദാക്കുന്നതായി ഫിലിപ്പീൻസും വ്യക്തമാക്കിയിട്ടുണ്ട്.