play-sharp-fill
അമാവാസി നാളിൽ പ്രത്യേക മരുന്ന് നൽകി വശീകരിക്കും, സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ട് : നിത്യാനന്ദയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സഹായി വിജയകുമാർ രംഗത്ത്

അമാവാസി നാളിൽ പ്രത്യേക മരുന്ന് നൽകി വശീകരിക്കും, സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ട് : നിത്യാനന്ദയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സഹായി വിജയകുമാർ രംഗത്ത്

സ്വന്തം ലേഖകൻ

ചെന്നൈ: അമാവാസി നാളിൽ പ്രത്യേക മരുന്ന നൽകി വശീകരിക്കും. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും അയാളുടെ ആശ്രമത്തിൽ ലൈംഗീക ആരോപണത്തിന് ഇരയായിടട്ടുണ്ട്. പീഡനസ്വാമി നിത്യാനന്ദയ്‌ക്കെതിരെ വെളിപ്പെടുത്തലുകളുമായി സഹായി വിജയകുമാർ രംഗത്ത്.രാജ്യം വിട്ടപോയെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. എന്നാൽ അദ്ദേഹമിപ്പോഴും വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും സജീവമാണ്. തിരച്ചിൽ നടത്തുന്നവർ വേണ്ടരീതിയിൽ ആശ്രമത്തിൽ തിരഞ്ഞാൽ അദ്ദേഹത്തെ കിട്ടുമെന്നും വിജയകുമാർ പറയുന്നു.

നിത്യാനന്ദ കൊടുംകുറ്റവാളിയാണെന്നും ആശ്രമത്തിന്റെ മറവിൽ നടക്കുന്ന അതിക്രമങ്ങളിൽ താനും പങ്കാളിയായിരുന്നെന്ന് വിജയകുമാർ പറയുന്നു. നീതീപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അൽപസമയം സംസാരിക്കാൻ കിട്ടിയാൽ ആരെയും മയക്കിയെടുക്കുന്ന സ്വഭാവക്കാരാനാണ് നിത്യാനന്ദ. താനും അദ്ദേഹത്തിന്റെ വാക്കുകേട്ട് വീണപോയതാണ്. ചെയ്യുന്ന തെറ്റുകൾ പോലും സത്യമാണെന്ന് അനുയായികളെ വിശ്വസിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും വിജയകുമാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാസമ്പന്നരായ വിദ്യാർഥികളെയാണ് നിത്യനാന്ദ തെരഞ്ഞെടുക്കുന്നത്. ഇവരെ മുൻനിർത്തിയാണ് ആശ്രമ ബിസിനസ്. ഇതിനായി തന്ത്രപരമായ മാർക്കിറ്റ് രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. സുന്ദരിമാർ എപ്പോഴും കൂടെ വേണമെന്ന് നിത്യാനന്ദയ്ക്ക് നിർബന്ധമാണ്. ഇവരെ കണ്ട് ഒരുപാട് പേർ ആശ്രമത്തിലെത്തുന്നുണ്ട്. ഇതാണ് ആശ്രമ ബിസിനസ് വിജയത്തിന്റെ തന്ത്രം. കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാട് പേരുണ്ട്.

ഇതിന് പുറമേ വ്യാജ ട്രസ്റ്റുകളുണ്ടാക്കി വൻ പണത്തട്ടിപ്പാണ് നടത്തുന്നത്. ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും. പിന്നീട് ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും. ഇത്തരത്തിൽ നാല് ആശ്രമങ്ങൾ പിടിച്ചെടുക്കാനുള്ള മുഴുവൻ ഒത്താശകളും ചെയ്തത് താനാണെന്നും വിജയകുമാർ പറഞ്ഞു മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു താനുണ്ടായിരന്നത്. മൂവായിരത്തോളം അംഗങ്ങൾ അവിടെയുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെയുള്ളത് കുട്ടികളാണ്. ഇവരിൽ പലരും നിത്യാനന്ദയുടെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. 2008 മുതൽ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും കൂട്ടുനിന്നുവെന്നും വിജയകുമാർ പറയുന്നു.

അമാവാസി നാളുകളിൽ ആശ്രമത്തിലുള്ളവർക്ക് ജ്ഞാനാഞ്ജൻ എന്ന് വിളിക്കുന്ന ഒരു മരുന്ന് നൽകാറുണ്ട്. ഇത് കഴിക്കുന്നവർ ഒരു തരം വശീകരണനിലയിൽ ആവാറുണ്ടെന്നും വിജയകുമാർ പറയുന്നു. ആശ്രമത്തിലുള്ള സ്ത്രീകളിൽ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്.

2015 മുതൽ താൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി. പുരുഷൻമാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. കേട്ടാലറയ്ക്കുന്ന തരത്തിൽ എന്നോട് അശ്ലീലമായി നിത്യാനന്ദ സംസാരിക്കാൻ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുന്ന അവസ്ഥയായി. ഒടുവിൽ 2018ലാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും വിജയകുമാർ പറയുന്നു