video
play-sharp-fill

തരംതാഴ്ത്തൽ അല്ല തരം തിരിക്കലാണ് ഇപ്പോൾ നടന്നത് ; എസ്‌ഐ ആക്കിയാലും കുഴപ്പമില്ല , നീതിമാനണല്ലോ നീതി നടപ്പിലാക്കുന്നത് : സർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് തോമസ് ജേക്കബ്

തരംതാഴ്ത്തൽ അല്ല തരം തിരിക്കലാണ് ഇപ്പോൾ നടന്നത് ; എസ്‌ഐ ആക്കിയാലും കുഴപ്പമില്ല , നീതിമാനണല്ലോ നീതി നടപ്പിലാക്കുന്നത് : സർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് തോമസ് ജേക്കബ്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ഡിജിപി സ്ഥാനത്ത് നിന്ന് എഡിജിപിയാക്കി തരംതാഴത്താനുള്ള നീക്കത്തോട് പ്രതികരിച്ച് ജേക്കബ് തോമസ്. തരംതാഴ്ത്തൽ അല്ല തരം തിരിക്കലാണ് ഇപ്പോൾ നടന്നത്. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് പരിഹസിച്ചു. മെയ് 31 ന് സർവ്വീസിൽ വിരമിക്കാനിരിക്കെയാണ് അദ്ദേഹ ത്തിനെതിരെ നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

തരംതാഴ്ത്തലിനെക്കുറിച്ച് ഔദ്യോഗികമായി തനിക്കിതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല, എസ്ഐയായി പരിഗണിച്ചാലും കുഴപ്പമില്ല, ആ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും, പൊലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്, സ്രാവുകൾക്കൊപ്പം ഉള്ള നീന്തൽ അത്ര സുഖകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇത് സംബന്ധിച്ച നിർദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് വിവരം.

നിരന്തരം കേസുകളിൽപ്പെടുന്നതും ഔദ്യോഗിക പദവിയിലിരിക്കെ പുസ്തകമെഴുതിയതും തരംതാഴ്ത്തൽ നടപടികളിലേക്ക് നീങ്ങാൻ കാരണമായതായാണ് വിലയിരുത്തൽ. ഓൾ ഇന്ത്യ സർവീസ് റൂൾ അനുസരിച്ചാണ് നടപടി.

Tags :