ഹാജി കെ.എച്ച്.എം ഇസ്മയിൽ നിര്യാതനായി

Spread the love

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമായ ഹാജി കെ.എച്ച്.എം ഇസ്മായിൽ (75) അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് ചങ്ങനാശ്ശേരി വ്യാപാര ഭവനിൽ പൊതു ദർശനത്തിന് വയ്ക്കും. ഖബടക്കം വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ചങ്ങനാശ്ശേരി പുതൂർ പള്ളിയിൽ നടക്കും. ജില്ലാ ജനറൽ സെക്രട്ടറി. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാക്കളിൽ ഒരാളും ചങ്ങനാശേരി പുതുർ പള്ളി ജുമാ മസ്ജിദ് മുൻ പ്രസിഡന്റും സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലെ പ്രധാനിയുമാണ് ഇദ്ദേഹം.

video
play-sharp-fill