പെട്രോൾ ഒഴിച്ചത് തുളുമ്പിപ്പോയി: പമ്പ് ജീവനക്കാരനായ യുവാവിനെ ആക്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Spread the love

ക്രൈം ഡെസ്ക്

video
play-sharp-fill

കറുകച്ചാൽ: പെട്രോൾ ഒഴിച്ചത് തുളുമ്പിപ്പോയതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

കറുകച്ചാൽ എൻ.എസ്.എസ് ജംഗ്ഷനു സമീപം പെട്രോൾ പമ്പിലെ ജീവനക്കാരനായ ജോണി ജോസഫി (24)നെയാണ് കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂത്രപ്പള്ളി സ്വദേശിയും മേരി മാതാ ഓട്ടോയുടെ ഡ്രൈവറുമായ ഷിബു (44) വിനെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 28 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കറുകച്ചാൽ എൻ.എസ്.എസ് ജംഗ്ഷനു സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു ജോണി. ഉച്ചയോടെ പെട്രോൾ അടിക്കുന്നതിനായാണ് ഷിബു ഓട്ടോറിക്ഷയുമായി എത്തിയത്.

പെട്രോൾ അടിക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ ടാങ്കിൽ നിന്നും പെട്രോൾ തുളുമ്പി പോയി. ഇതേ തുടർന്ന് ക്ഷുഭിതനായ ഷിബു ജോണിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ജോണി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ജോണിയുടെ മൊഴിയെടുത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

ഷിബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.