Saturday, April 25, 2026

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശി അയച്ച പണം നമ്പർ മാറിയെത്തിയത് നഗരസഭയിലെ ശുചീകരണ തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ; മെസ്സേജ് കണ്ടയുടനെ ബാങ്കിലേക്ക് ഓടി ഉടമസ്ഥനെ കണ്ടെത്തി മാതൃകയായി

Spread the love

ചാലക്കുടി : തൃശ്ശൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളിയുടെ അക്കൗണ്ടിലേക്ക്  രണ്ടുതവണയായി തന്റെ എത്തിയത് 80,000 രൂപ. എസ്.എം.എസ്. സന്ദേശം കണ്ടയുടൻ ബാങ്കിലേക്കോടി.

video
play-sharp-fill

ഗൂഗിൾ പേ വഴി തെറ്റിവന്ന തുകയുടെ ഉടമസ്ഥനെ കണ്ടുപിടിച്ച് തിരിച്ചയയ്ക്കാനാണ് നഗരസഭയിലെ ശുചീകരണവിഭാഗം ജീവനക്കാരൻ വി.ആർ. പുരം കളപ്പാട്ടിൽ സിജു ബാങ്കിലെത്തിയത്.

സിജുവിന്റെ അക്കൗണ്ടിലേക്ക് വെള്ളിയാഴ്ചയാണ് രണ്ടുപ്രാവശ്യമായി 40,000 രൂപ വീതം വന്നത്. ബാങ്ക് വഴി പണം അയച്ച ആളെ കണ്ടെത്തി. ഒഡിഷയിലുള്ള കുടുംബം, മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മറ്റൊരാൾക്ക് അയച്ച പണമാണ് നമ്പർ തെറ്റി സിജുവിന്റെ അക്കൗണ്ടിലേക്ക് വന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം തിരിച്ചയച്ചാൽ മതിയെന്ന് സിജുവിനോട് മാനേജർ പറഞ്ഞെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാൽ വെള്ളിയാഴ്ച സാധിച്ചില്ല. ശനിയാഴ്ച ബാങ്ക് അവധിയായിരുന്നു. തിങ്കളാഴ്ച ബാങ്കിലെത്തി പണം തിരിച്ചയയ്ക്കുമെന്ന് സിജു പറഞ്ഞു.