play-sharp-fill
ബെംഗളൂർ-കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസിൽ സംശയാസ്പദമായി ബാ​ഗ്; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 80 പാക്കറ്റ് കഞ്ചാവ് സിഗരറ്റ്, പ്രതിയെ കിട്ടിയില്ല, കണ്ടക്ടർക്കെതിരെ നടപടി

ബെംഗളൂർ-കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസിൽ സംശയാസ്പദമായി ബാ​ഗ്; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 80 പാക്കറ്റ് കഞ്ചാവ് സിഗരറ്റ്, പ്രതിയെ കിട്ടിയില്ല, കണ്ടക്ടർക്കെതിരെ നടപടി

കോഴിക്കോട്: കഞ്ചാവ് കടത്തൽ സംഘം ഇപ്പോൾ ആശ്രയിക്കുന്നത് കെഎസ്‌ആര്‍ടിസി ബസിനെ. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന കെഎസ്‌ആര്‍ടിസി സൂപ്പർ എക്സ്പ്രസ് ബസില്‍ കഞ്ചാവ് കടത്താൻ ശ്രമം.

ബസിലെ സീറ്റിന് മുകളിൽ ഉണ്ടായിരുന്ന ബാഗില്‍ നിന്ന് 80 പാക്കറ്റ് സിഗരറ്റ് കെഎസ്‌ആര്‍ടിസി വിജിലൻസ് വിഭാഗം പിടികൂടി. സിഗരറ്റ് എക്സൈസിന് കൈമാറി. ആരാണ് കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല.

ആരാണ് സിഗരറ്റ് കടത്താൻ ശ്രമിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞെങ്കിലും കണ്ടക്ടർക്കെതിരെ നടപടി എടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തു. ബസില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കേണ്ടത് കണ്ടക്ടറാണെന്നും കണ്ടക്ടർ ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നുമാണ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാരണത്താലാണ് കണ്ടെക്ടര്‍ക്കെതിരെ വിജിലന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ക്ക് നടപടിക്കായി വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ശുപാര്‍ശ നല്‍കിയത്.