play-sharp-fill
പീഡന വിവരം അറിഞ്ഞത് വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോൾ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; രക്ഷപ്പെടാൻ പ്രതി വീടിന് പിറകിലൂടെ ഇറങ്ങി ഓടിയെങ്കിലും പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു

പീഡന വിവരം അറിഞ്ഞത് വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോൾ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; രക്ഷപ്പെടാൻ പ്രതി വീടിന് പിറകിലൂടെ ഇറങ്ങി ഓടിയെങ്കിലും പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീൻ (26) ആണ് പിടിയിലായത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവമുണ്ടായത്. വയറുവേദനയെത്തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് വെള്ളിമാടുകുന്ന് സിഡബ്ല്യുസിയിലേക്ക് ഡോക്ടർ വിവരം കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈൽ‍ഡ് ലൈനാണ് പരാതി കൊയിലാണ്ടി പോലീസിന് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വെങ്ങളത്തെ വീട്ടിൽ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാൻ പ്രതി വീടിന് പിറകിലൂടെ ഇറങ്ങി ഓടിയെങ്കിലും പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു.