video
play-sharp-fill

ഓക്സിജൻ മാസ്കില്ലാതെ ശ്വസിച്ച് മാർപാപ്പ; ആരോഗ്യനിലയിൽ പുരോഗതിയെന്ന് വത്തിക്കാൻ

റോം: ഫ്രാൻസിസ് മാർപാപ്പ ഓക്സിജൻ സപ്പോർട്ടില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായും മാസ്ക് മാറ്റിയതായും അറിയിച്ച് വത്തിക്കാൻ‍. ഒരു മാസമായി ആശുപത്രി വാസത്തിൽ കഴിയുന്ന മാർപാപ്പയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുള്ളതായും റിപ്പോർട്ട്. ഈയിടെ പാപ്പാ ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർത്ഥന നടത്തുന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ […]

കേരളത്തിന്റെ സ്വന്തം വൈൻ “നിള”അടുത്ത മാസം വിപണിയിലെത്തും: ഗുണനിലവാരത്തിലുള്ള വൈന്‍ കശുമാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം എന്നിവയില്‍ നിന്നുള്ളതാണ്: ആല്‍ക്കഹോളിന്റെ അളവ് 14.5 ശതമാനമാണ്.

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല പഴങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ച സംസ്ഥാനത്തിന്റെ സ്വന്തം വൈന്‍ ബ്രാന്‍ഡ് ‘നിള’ അടുത്ത മാസത്തോടെ വിപണിയിലെത്തും. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകള്‍ക്ക് എക്‌സൈസ് വകുപ്പ് അംഗീകാരം നല്‍കി. പ്രീമിയം ഗുണനിലവാരത്തിലുള്ള വൈന്‍ കശുമാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം […]

നെൽ കർഷകരോട് ഈ ചതി വേണ്ടായിരുന്നു: ഇനിയും നെല്ലെടുക്കാൻ വൈകിയാൽ കടുംകൈ ചെയ്യുമെന്ന് കർഷകർ: മാനം കറുത്താൽ ഉള്ളിൽ തീയുമായി വടക്കൻ കുട്ടനാട്ടിലെ നെൽ കർഷകർ

കുമരകം : വേനൽ മഴ നെൽകർഷരെ ചതിച്ചു. കൊയ്തുമെതിച്ച് കൂട്ടിയിട്ട നെല്ല് നനഞ്ഞ് കിളിർക്കുമോ എന്ന ആശങ്കയിലാണ് വടക്കൻ കുട്ടനാട്ടിലെ കർഷകർ. ഇന്നലെ വൈകിട്ട് 7.45ന് എത്തിയ വേനൽമഴയിൽ : തകർന്ന് നെൽക്കർഷകർ. ആർത്തലച്ച് എത്തിയ മഴയിൽ പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ലിനടിയിൽ […]

ആശമാർ നിരാഹാര സമരം ആരംഭിക്കാനിരിക്കെ ആരോഗ്യ മന്ത്രി ദില്ലിയിൽ; ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് സംസ്ഥാനമാണ് അത് കേന്ദ്രത്തിന്റെ തലയിൽ കെട്ടിവയ്ക്കേണ്ട; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങിയ മന്ത്രി വീണ ജോർജിനെ വിമർശിച്ച് ആശവർക്കേഴ്സ് രംഗത്ത്

തിരുവന്തപുരം: സംസ്ഥാനത്ത് ആശ പ്രവർത്തകർ നിരാഹാര സമരത്തിലേക്ക് നീങ്ങുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ദില്ലിയിൽ. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദ‍ർശനം എന്നാണ് വിവരം. ദില്ലി കേരളാ ഹൗസിലെത്തിയ മന്ത്രി പക്ഷെ പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം ആരോഗ്യമന്ത്രിയെ വിമർശിച്ച് ആശമാർ […]

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ് കേസ്; കർശന നടപടികളുമായി ആരോഗ്യവകുപ്പ്

കോട്ടയം നഴ്സിങ് കോളജിലെ റാഗിങിന് പിന്നാലെ കർശന നടപടികളുമായി ആരോഗ്യവകുപ്പ്. വിദ്യാർഥികൾക്കിടയിൽ രഹസ്യ സർവേ, പരാതി അയക്കാൻ ഇ-മെയിൽ, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും ഏർപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പ്രശ്നക്കാരായ വിദ്യാർഥികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും, കോളജ് തലം മുതൽ […]

ചുട്ടുപൊള്ളി കേരളം… ; സംസ്ഥാനത്ത് സാഹചര്യം ​ഗുരുതരം; വേനൽ കടുത്തതോടെ യുവി ഇൻഡക്സ് 11നു മുകളിൽ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; കോട്ടയം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് ആശ്വാസമായി വേനൽ മഴയെത്തിയെങ്കിലും, വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. ഈ ജില്ലകളിൽ റെഡ് അലർട്ട് […]

പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി അപ്പുക്കുട്ടൻ അന്തരിച്ചു

പയ്യന്നൂർ: പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി.അപ്പുക്കുട്ടൻ(85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. അധ്യാപകൻ, സംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. […]

റോഡിനു വേണ്ടി വീട്ടമ്മ പരാതി നൽകിയിട്ട് മാസങ്ങളായി: സഹികെട്ട വീട്ടമ്മ അയ്മനം പഞ്ചായത്ത് ഓഫീസിൽ അതിക്രമം നടത്തിയപ്പോൾ റവന്യു വിഭാഗം നടപടി തുടങ്ങി: മൂടി വച്ച പരാതി പുറത്തു ചാടിയത് ഇന്നലെ വീട്ടമ്മ ജയിലിലായപ്പോൾ

കോട്ടയം :പുറമ്പോക്കു ഭൂമി അളന്നു തിട്ടപ്പെടുത്തി മുട്ടേൽ ലക്ഷംവീട് നഗറിലേക്കുള്ള റോഡിനു വീതികൂട്ടി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ നൽകിയ പരാതിയിൽ റവന്യു വിഭാഗം നടപടി തുടങ്ങി. പരാതിയിൽ നടപടിയില്ലാതെ വന്നതോടെ അയ്മനം പഞ്ചായത്ത് മൂന്നാം വാർഡിൽ താമസിക്കുന്ന മുട്ടേൽ ശ്യാമള പഞ്ചായത്ത് […]

എക്സൈസിന്റെ മിന്നൽ പരിശോധന; ബെംഗളൂരുവിൽ നിന്നെത്തിച്ച് ബൈക്കിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി നിയമ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ; ഇവരിൽനിന്ന് 21ഗ്രാം എംഡിഎംഎ പി‌ടിച്ചെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ പാറശാല കോഴിവിള സ്വദേശി സൽമാൻ (23),​ വള്ളക്കടവ് സ്വദേശി സിദ്ധിക് (34) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 21ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പിടിയിലായ […]

പണിക്ക് പോവാൻ പറ്റുന്നില്ല; ഇന്നലെയും മൺതിട്ടയിലിടിച്ച് അപകടം; അഴിമുഖത്തെ മണൽ നീക്കം ചെയ്യാത്തതിൽ കനത്ത പ്രതിഷേധം; മുതലപ്പൊഴിയിൽ മത്സ്യ തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു; കളക്ടർ എത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട്

തിരുവനന്തപുരം: അഴിമുഖത്തെ മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മുതലപ്പൊഴിയിൽ മത്സ്യ തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു. തീരദേശ റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. അഞ്ച്തെങ്ങു മുതൽ പെരുമാതുറ വരെയുള്ള എല്ലാ റോഡുകളും മത്സ്യത്തൊഴിലാളികൾ ഉപരോധിക്കുകയാണ്. കളക്ടർ എത്താതെ സമരം അവസാനിപ്പിക്കില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. ആംബുലൻസ് […]