
കൊട്ടാരക്കര: എം.സി റോഡില്‍ വാളകം പൊലിക്കോട് ജംഗ്ഷനില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സമീപമുള്ള തോട്ടിലേക്ക് ചരിഞ്ഞു.
തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഗരുഡ സര്‍വീസും എതിരെ കോളേജ് വിദ്യാര്‍ഥികളുമായെത്തിയ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
കെഎസ്ആര്‍ടിസി ബസ് യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കുപറ്റി. ശനിയാഴ്ച രാവിലെ ആറോടെ ആയിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനയുമായി പോയ ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആര്‍ടിസി വോള്‍വോ ബസ് കോട്ടയത്തേക്ക് പോയ ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട് ഇടതുവശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.







