സമയത്തെ ചൊല്ലി തർക്കം; സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിൽ ബസ്സിനുള്ളില്‍ തെറിച്ച് വീണത് ഗര്‍ഭിണിയടക്കം മൂന്നു പേര്‍; പ്രതിഷേധവുമായി യാത്രക്കാർ
കൊല്ലം: സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ തെറിച്ച് വീണ് യാത്രക്കാർക്ക് പരിക്ക്. ചക്കുവള്ളി ജംഗ്ഷന് സമീപമെത്തിയപ്പോഴാണ് ബസ്സില്‍ വീണ് യാത്രക്കാർക്ക് പരിക്കേറ്റത്. ഗർഭിണി ഉള്‍പ്പെടെ മൂന്ന് പേരാണ് ബസിനുള്ളില്‍ വീണത്. യാത്രക്കാരുടെ ബഹളം കേട്ട നാട്ടുകാർ ബസ് തടഞ്ഞു. തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. പൊലീസെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി. ഭരണിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ബസുകള്‍ സമയത്തെ ചൊല്ലി തർക്കിച്ചെന്നും മത്സരയോട്ടത്തിനിടെ ബസിനുള്ളില്‍ ഉണ്ടായിരുന്നവർ തെറിച്ചു വീണെന്നുമാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർ ബഹളം വെച്ചതോടെ തടിച്ചുകൂടിയ നാട്ടുകാർ സ്വകാര്യ ബസ് തടഞ്ഞുവെച്ചു. തുടർന്ന് പൊലീസെത്തിയാണ് […]