തമിഴ് നടൻ വിജയും ഭാര്യ സംഗീതയും ദാമ്പത്യജീവിതം അവസാനിപ്പിച്ചെന്ന വാർത്തകൾ പരക്കുന്നു: ഇക്കാര്യം പരസ്യമാക്കാത്തതാണെന്നും ഊഹാപോഹങ്ങള്‍: നടി തൃഷയുമായി 15 വര്‍ഷത്തിനുശേഷം ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
ചെന്നൈ: നടന്‍ എന്നതിലുപരി ഇനി രാഷ്ട്രീയക്കാരന്‍ ആയിട്ടാണ് ഇളയദളപതി വിജയ് സജീവമാകാന്‍ പോകുന്നത്. അദ്ദേഹം നായകനാകുന്ന അവസാന സിനിമയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സിനിമ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം ഉപേക്ഷിച്ച് മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ചെലവഴിക്കാനാണ് താരം ഒരുങ്ങുന്നത്. അടുത്തിടെ വിജയുടെ പാര്‍ട്ടിയുടെ ആദ്യ പൊതുസമ്മേളനവും വലിയ വിജയമായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് അതില്‍ പങ്കെടുത്തത്. ഇതിനിടയില്‍ നടന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിജയും ഭാര്യ സംഗീതയും ദാമ്പത്യജീവിതം അവസാനിപ്പിച്ചെന്നും ഇക്കാര്യം പരസ്യമാക്കാത്തതാണെന്നും തുടങ്ങി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. […]