video
play-sharp-fill

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് പാമ്പാടിയില്‍ തുടക്കം; പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് കെ എം രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും

കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു പാമ്പാടിയില്‍ കൊടിയുയരും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പാതാക, കൊടിമര, ബാനര്‍ ജാഥകള്‍ വൈകുന്നേരം 4.30ന് പാമ്പാടി പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് സമ്മേളനത്തിന്‍റെ സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ആദ്യകാല പാര്‍ട്ടി നേതാക്കളെ മന്ത്രി വി.എന്‍.വാസവന്‍ ആദരിക്കും. ജില്ലാ സെക്രട്ടറി എ.വി. റസല്‍ അധ്യക്ഷത വഹിക്കും. വിവിധ കലാകായിക മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും. നാളെ രാവിലെ 10ന് സെന്‍റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന […]

അക്കൗണ്ടിൽ ശമ്പളം വീണപ്പോൾ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചു; അന്വേഷണ സംഘത്തിന് തുമ്പായത് എടിഎം പണം ഇടപാട്; ബെംഗ്ലൂരുവിൽ സിനിമയൊക്കെ കണ്ട് നടക്കുകയായിരുന്ന സൈനികനെ പോലീസ് സംഘം കണ്ടെത്തിയത് ഇങ്ങനെ!

കോഴിക്കോട്: പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സഹായകമായത് വിഷ്ണു എ ടി എമ്മില്‍ നടത്തിയ പണമിടപാട്. കോഴിക്കോട് ഏലത്തൂര്‍ കണ്ടംകുളങ്ങര സ്വദേശി വിഷ്ണുവിനെ ബംഗലൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ബംഗലൂരു മജസ്റ്റിക് റെില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലേക്ക് വരും വഴി കാണാതായി എന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നത്. സൈന്യത്തിന്റെ ശമ്ബള ദിവസമായ ഇന്നലെ വിഷ്ണു ബംഗലൂരുവിലെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചിരുന്നു. ഈ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ അന്വേഷണസംഘം കണ്ടെത്തിയത്. സാമ്ബത്തിക […]

കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി നാളെ; പ്രതി പട്ടികയിൽ ഉള്ളത് ഉന്നത നേതാക്കളടക്കം 14 പ്രതികൾ; പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ

കൊച്ചി: കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. സിപിഎം നേതാവും ഉദുമ മുൻ എം എൽ എയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്ന് മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ […]

ബീവറേജുകളിൽ നിന്ന് മദ്യം വാങ്ങി ഡ്രൈ ഡേയിൽ ഉയർന്ന വിലയ്ക്ക് വിൽപ്പന ; 22 ലിറ്റർ വിദേശമദ്യവും പത്ത് കുപ്പി ബിയറുമായി അസം സ്വദേശി പോലീസ് പിടിയിൽ

ആലപ്പുഴ: പുതുവത്സരദിനത്തിൽ ഡ്രൈ ഡേ ആയിരിക്കവെ അതിഥി തൊഴിലാളികൾക്കിടയിൽ വിദേശമദ്യ വിൽപ്പന നടത്തിയ അസം സ്വദേശിയെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അസം ഡിബ്രുഗാഹ് സ്വദേശിയായ ബസന്ത ഗോഗോയ് (35) ആണ് 22 ലിറ്റർ വിദേശമദ്യവും പത്തു കുപ്പി ബിയറുകളുമായി അരൂർ പൊലീസിന്റെ പിടിയിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ഉണ്ടായിരുന്ന പ്രത്യേകം പട്രോളിങ് ടീമാണ് ചന്തിരൂർ പഴയ പാലത്തിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾക്ക് മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ബസന്തിനെ പിടികൂടിയത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടും റെയ്ഡ് ചെയ്തു. തോപ്പുംപടി, തൈക്കാട്ടുശ്ശേരി, അഴീക്കൽ തുടങ്ങിയ ബീവറേജുകളിൽ […]

ശബരീശ സന്നിധിയില്‍ അര്‍ച്ചനയായി സി.വി.എൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ്; സന്നിധാനത്ത് അരങ്ങേറിയത് കെട്ടുകാരിപ്പയറ്റ് മുതല്‍ ഉറുമിപ്പയറ്റ് വരെ

ശബരിമല: ശബരീശ സന്നിധിയില്‍ അർച്ചനയായി സി.വി.എൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ്. തിരുവനന്തപുരം പാപ്പനംകോട് മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമലയില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചത്. സന്നിധാനം ശ്രീ ധർമ്മശാസ്താ ഓഡിറ്റോറിയത്തില്‍ കേരളത്തിന്റെ പരമ്പരാഗത ആയോധന മുറകളിലെ വിവിധ വിഭാഗത്തിലുള്ള പോർ രീതികള്‍ സംഘം അവതരിപ്പിച്ചു. കെട്ടുകാരിപ്പയറ്റ്, വാള്‍പ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങിയവ അരങ്ങേറി. ഐതീഹ്യങ്ങളനുസരിച്ച്‌ ആയോധനമുറകളില്‍ അഗ്രഗണ്യനാണ് അയ്യപ്പൻ. ശബരീശന് മുൻപില്‍ കളരിപ്പയറ്റ് കാണിക്കയായി അർപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സംഘം. പതിനൊന്നംഗ സംഘമാണ് ശബരിമലയില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചത്. ഗൗതമൻ, രാജീവ്‌, അമല്‍, ആദിത്, അഭിജിത്, അരവിന്ദ്, അനശ്വർ, […]

സണ്‍റൂഫിലൂടെ ഒന്നിലധികം പേര്‍ പുറത്തേക്ക് നിന്നു; ഡോറുകളില്‍ തൂങ്ങി അപകടകരമായ രീതിയില്‍ ഇരുന്നു; പുതുവര്‍ഷരാത്രിയില്‍ ആഡംഭര കാറില്‍ യുവതി യുവക്കളുടെ അഭ്യാസ പ്രകടനം; നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവതിയുടെയും യുവാക്കളുടെ അഭ്യാസ പ്രകടനം. പുതുവര്‍ഷരാത്രിയില്‍ കൊച്ചി മറൈന്‍ ഡ്രൈവിന് സമീപമാണ് സംഭവം. മൂന്ന് ആഡംബര കാറുകളിലായാണ് ഇവരുടെ അഭ്യാസപ്രകടനം നടന്നത്. കാറുകളുടെ ഇരുവശത്തെയും ഡോറില്‍ തൂങ്ങി നിന്ന് അപകടരമായ രീതിയിലായിരുന്നു യാത്ര. ഹൈക്കോര്‍ട്ട്, സുഭാഷ് പാര്‍ക്ക് റോഡിലായിരുന്നു മൂന്ന് ആഡംബര വാഹനങ്ങളിലായി ഇവര്‍ കടന്നു പോയത്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാറുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രണ്ട് ബെന്‍സ് കാറും ഒരു ബിഎം ഡബ്ല്യു കാറിലുമായിരുന്നു അഭ്യാസ പ്രകടനം. സണ്‍റൂഫിലൂടെ ഒന്നിലധികം പേര്‍ […]

വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ കടുവ ഇറങ്ങി ; കാറിന് മുന്നിലൂടെ അപ്രതീക്ഷിതമായി കടുവയെ കണ്ടതിന്‍റെ ഞെട്ടലിൽ പുതുപ്പള്ളിയിലെ യുവാക്കള്‍ ; ഭീതിയിൽ യാത്രക്കാരും നാട്ടുകാരും

ഇടുക്കി: ഇടുക്കി പീരുമേട് പരുന്തുംപാറയിൽ യുവാക്കൾ സഞ്ചരിച്ച കാറിനു മുൻപിൽ കടുവ. ഇന്ന് പുലർച്ചെയാണ് വിനോദസഞ്ചാരികളുടെ കാറിന് മുന്നിലൂടെ കടുവ റോഡ് മുറിച്ച് കടന്നത്. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രദേശത്ത് കുറച്ചുദിവസമായി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാക്കള്‍ കാറിൽ പോകുന്നതിനിടെ പെട്ടെന്ന് വലതുവശത്തുനിന്ന് കടുവ കാറിന്‍റെ മുന്നിലേക്ക് ചാടുകയായിരുന്നു. കാറിന് മുന്നിലൂടെ മുന്നോട്ട് നീങ്ങിയ കടുവ മറുവശത്തേ തോട്ടത്തിലേക്ക് കയറി പോവുകയായിരുന്നു. കടുവയെ പെട്ടെന്ന് കണ്‍മുന്നിൽ കണ്ടതിന്‍റെ ഞെട്ടലിൽ കാറിലുണ്ടായിരുന്ന യുവാക്കള്‍ ഒച്ചയെടുക്കുന്നതും വീഡിയോയിലുണ്ട്. കടുവയുടെ വീഡിയോയും […]

ഗാന്ധിനഗർ ആശ്രയയിലെ ഡയാലിസിസ് കിറ്റ്‌ വിതരണം അറുപതിന്റെ നിറവിൽ ; കിറ്റ്‌ ആവശ്യമുള്ളവർ ജനുവരി 5ന് മുൻപ് രജിസ്റ്റർ ചെയ്യുക

ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിനു സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 60-) മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ആവശ്യമുള്ളവർ 2025 ജനുവരി 5ന് മുൻപ് ആയി രജിസ്റ്റർ ചെയേണ്ടതാണ്. ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ: ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും. ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ […]

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ശത്രുക്ഷയം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (02/01/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ധനതടസ്സം, നഷ്ടം, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, അംഗീകാരം, ഉപയോഗസാധനലാഭം, സ്ഥാനക്കയറ്റം, തൊഴില്‍ ലാഭം ഇവ കാണുന്നു. […]

ഓട്ടോമാറ്റിക് റൈഫിളുകൊണ്ട് ഒന്നിലധികം തവണ വെടിവയ്ക്കും ; പ്രതിയുടെ ഹൃദയം ഏതുഭാഗത്താണെന്ന് ആരാച്ചാർക്ക് ഡോക്ടർ കൃത്യമായി കാണിച്ചുകൊടുക്കും ; വെടിയുണ്ടകളേറ്റ് ഹൃദയവും സുഷുമ്നയും ശ്വാസകോശവും തകരും ; നിമിഷ പ്രിയ വീണ്ടും വാർത്തകളിൽ നിറയുമ്പോൾ യെമനിലെ ശിക്ഷാവിധി നടപ്പിലാക്കുന്ന രീതിയും ചർച്ചയാകുന്നു

നിമിഷ പ്രിയയും യെമനും വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ശിക്ഷാവിധി നടപ്പിലാക്കുന്ന രീതിയും ചർച്ച ചെയ്യപ്പെടുകയാണ് ഇപ്പോൾ.  വധശിക്ഷ ഇവിടെ നിയമപരവുമാണ്. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ വധശിക്ഷ നടപ്പാക്കാറുണ്ട്. കൊടുംക്രൂരമായ കല്ലെറിഞ്ഞ് കൊല്ലൽ പോലുള്ള വധശിക്ഷ നടപ്പാക്കാനാനും യെമനിൽ നിയമം അനുവദിക്കുന്നുണ്ടത്രേ. എന്നാൽ അത്തരമൊരു ശിക്ഷ അടുത്തകാലത്തെങ്ങും നടത്തിയതായി റിപ്പോർട്ടുകളില്ല. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ തലവെട്ടിയും ശിക്ഷ നടപ്പാക്കാറുണ്ട്. ഇപ്പോൾ യെമനിൽ നിലനിൽക്കുന്ന വധശിക്ഷാ രീതി വെടിവച്ചുകൊല്ലുകയാണ്. ഇതിനായി പ്രത്യേക സ്ഥലങ്ങൾ തന്നെയുണ്ട്. അവിടെവച്ചുമാത്രമേ ശിക്ഷ നടപ്പാക്കൂ. അപൂർവമായാണ് പൊതുസ്ഥലത്തുവച്ച് ശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷ നടപ്പാക്കുന്ന […]