play-sharp-fill

സൗദിയിൽ മലയാളിയെ കുത്തികൊലപ്പെടുത്തിയ ഇജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കി

റിയാദ് : സൗദി അറേബ്യയില്‍ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി നമ്ബിയാടത്ത് കുഞ്ഞലവിയെ (45) കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരൻ ഈജിപ്ഷ്യന്‍ പൗരന്‍ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയെയാണ് ഇന്ന് മക്ക പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്. 2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. ജിദ്ദയില്‍ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായിട്ടായിരുന്നു കുഞ്ഞലവി ജോലി ചെയ്തിരുന്നത്. ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലില്‍ ഇദ്ദേഹത്തിന്റെ ട്രക്ക് റോഡരികില്‍ […]

ചെന്നിത്തലയിൽ തെരുവ് നായ ശല്യം രൂക്ഷം; 2 പേർക്ക് തെരുവ് നായ ആക്രമണത്തിൽ കടിയേറ്റു

മാന്നാർ: ചെന്നിത്തലയിൽ തെരുവ് നായ ആക്രമണത്തിൽ 2 പേർക്ക് കടിയേറ്റു. തെരുവ് നായ ശല്യം രൂക്ഷമായ ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം ഭാഗത്ത് പത്ര ഏജന്റ് ഉൾപ്പെടെ 2 പേർക്കാണ് തെരുവു നായയുടെ കടിയേറ്റത്. പുത്തൻ കോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മ (80), പത്ര ഏജന്റും വിതരണക്കാരനുമായ പുത്തൻ കോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ കെ. എൻ. തങ്കപ്പൻ എന്നിവർക്കാണ് കടിയേറ്റത്. പുത്തൻകോട്ടയ്ക്കകം വിളയിൽ ഭാഗത്ത് നാളുകളായി തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ച് വരികയാണ്. രാവിലെ പത്രവിതരണം നടത്തുന്നതിനിടയിൽ തങ്കപ്പന്റെ കാലിന് കടിയേൽക്കുകയായിരുന്നു. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും […]

വൈദ്യുതി നിരക്ക്; പുതുവര്‍ഷം മുതല്‍ യൂണിറ്റിന് 9 പൈസ വെച്ച്‌ സര്‍ചാര്‍ജ് ഈടാക്കും 

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ മാറ്റങ്ങളുമായി കെഎസ്‌ഇബി. വൈദ്യുതി നിരക്ക് കൂട്ടിയ സാഹചര്യത്തിൽ സര്‍ചാര്‍ജ് കൂടി ഈടാക്കാന്‍ ആണ് പദ്ധതി ഇടുന്നത്. ഈ കാര്യത്തില്‍ കെഎസ്‌ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി.   ജനുവരി മാസം യൂണിറ്റിന് 9 പൈസ വെച്ച്‌ സര്‍ചാര്‍ജ് ഈടാക്കാം. യൂണിറ്റിന് 17 പൈസയായിരുന്നു കെഎസ്‌ഇബി ആവശ്യപ്പെട്ടിരുന്നത്. 2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിലെ ബാധ്യത തീര്‍ക്കാനാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്.   ജനുവരിയില്‍ സ്വന്തം നിലയില്‍ യൂണിറ്റിന് 10 പൈസ വച്ച്‌ ഈടാക്കാന്‍ കെഎസ്‌ഇബി തീരുമാനിച്ചിരുന്നു. നവംബര്‍ മാസം വൈദ്യുതി […]

കൊച്ചിക്കാരനായ ഈ ചെറുപ്പക്കാരൻ . പിൽക്കാലത്ത് മലയാളത്തിന്റെ മഹാനടനായി മാറി: സത്യൻ ഈ ചിത്രത്തിലെ ഉപനായകനും: ഹോളിവുഡ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്ന മലയാളിയും ഇദേഹമാണ്: ആരാണ് ഈ നടൻ

കോട്ടയം: പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ ശരിയായ വിവക്ഷ . കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട് പെൻഡുലം അങ്ങോട്ടും ഇങ്ങോട്ടും നിരന്തരം ചലിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലോ സമയമാം നദി പുറകോട്ടുഴുകുന്നത് . പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന് തോന്നുന്നില്ല. ഈ പദം പോർച്ചുഗീസ് ഭാഷയിൽ നിന്നായിരിക്കാം മലയാളത്തിൽ എത്തിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു . സുഖദുഃഖങ്ങളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഗഹനമായ അവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ ഒരു പ്രശസ്ത ഗാനത്തിന്റെ വരികൾ പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമെന്ന് കരുതട്ടെ […]

കണ്ണൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് തലകീഴായി മറിഞ്ഞു അപകടം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു, ഒരാളുടെ നില ഗുരുതരം, 15 പേർക്ക് പരിക്കേറ്റു

  കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും ചോറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. പതിനഞ്ചു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം. പതിനാറ് വിദ്യാർത്ഥികളാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം 4:30 യോടു കൂടിയാണ് അപകടം. കുറുമാത്തൂർ ചിന്മയ സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്.   വളക്കൈ പാലത്തിനു സമീപമുള്ള വിയറ്റ്നാം റോഡിൽ വെച്ച് ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ […]

പാമ്പ് ശല്യത്തിൽ നിന്ന് നാട്ടുകാരെ രക്ഷിച്ചിരുന്ന സജു രാജൻ പാമ്പു കടിയേറ്റു മരിച്ചു: പിടികൂടിയ പാമ്പിനെ കുളിപ്പിക്കുന്നതിനിടെയാണ് കടിയേറ്റത്

ഏരൂർ: പാമ്പു കടിയേറ്റ സജു രാജന്റെ മരണത്തിന്റെ ആഘാതത്തില്‍ നാട്ടുകാർ. ഏരൂർ, അ‍ഞ്ചല്‍ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പാമ്പു ശല്യത്തലില്‍ നാട്ടുകാർ ആശ്രയം തേടിയിരുന്നത് സജു രാജനെയായിരുന്നു. എന്നാല്‍ ഏരൂർ തെക്കേവയല്‍ കോളനിക്കു സമീപം ഗൃഹനാഥന്റെ ജീവനെടുത്ത സംഭവത്തെ തുടർന്ന് പാമ മ്പുപിടിക്കാനായി വന്നതായിരുന്നു സജു. അവിടെ പാമ്പുകളെ കണ്ടെത്തുന്നതിനായി കാടു വെട്ടിത്തെളിച്ചപ്പോള്‍ മൂർഖൻ പാമ്പിനെ കണ്ടെത്തി. അതിനെ പിടികൂടുകയും ചെയ്തു. എന്നാല്‍ സാജുവിന്റെ പാമ്പു പിടിത്ത രീതി അനുസരിച്ച്‌ പതിവുപോലെ ഇതിനെ കുളിപ്പിക്കുകയും ചെയ്തെന്നു നാട്ടുകാർ പറയുന്നു. ഇതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഒട്ടേറെ വിഷപ്പാമ്പുകളെ പിടിച്ച […]

വീട്ടിലെ സര്‍വ്വപണിയും ചെയ്യുന്ന ഒരു കുരങ്ങൻ; അത്ഭുതമായി ഉത്തർപ്രദേശിലെ ‘റാണി’

ഉത്തര്‍ പ്രദേശ്: റായ്ബറേലിയില്‍ ഒരു വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ റാണി ഉണ്ട്. രസകരമായ കാര്യം എന്തെന്നാൽ റാണി എന്നത് മനുഷ്യൻ അല്ല അത് ഒരു കുരങ്ങൻ ആണ്. എട്ട് വര്‍ഷം മുൻപാണ് യുപി സ്വദേശിയായ വിശ്വനാഥിന്റെ വീട്ടിലേക്ക് റാണി എത്തിയത്. പിന്നീട് ക്രമേണ കുടുംബാംഗങ്ങളിലൊരാളായി മാറിയ റാണി മറ്റുള്ളവരെ പോലെ കൃത്യസമയത്ത് എഴുന്നേല്‍ക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. കൂടാതെ വീട്ടിലെ ജോലികള്‍ ചെയ്യാന്‍ റാണി സഹായിക്കുകയും ചെയ്യുന്നു.   എട്ട് വര്‍ഷം മുൻപാണ് കുരങ്ങന്‍മാരുടെ ഒരു കൂട്ടം വിശ്വനാഥന്റെ വീട്ടിലേക്ക് എത്തിയത്. […]

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ കോട്ടയത്ത് ലോഗോസ് ജംഗ്ഷനിൽ

കോട്ടയം: കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ജനുവരി 2 ബുധനാഴ്ച്ച കോട്ടയത്ത് ഉദ്ഘാടനം ചെയ്യും. മന്നത്ത് പദ്മനാഭന്റെ ജന്മദിനത്തിൽ കോട്ടയം ശാസ്ത്രി റോഡിൽ ലോഗോസ് ജംഗ്ഷനിൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്. കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. എൻ.ഡി.എ. സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. എൻ.ഡി.എ യുടെയും, കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും സംസ്ഥാന-ജില്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് നേതാക്കൾ കോട്ടയം പ്രസ്ക്ലബിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം […]

കാമുകിയുടെ സ്വകാര്യ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കവർന്നു: മൂന്നു പേർ പിടിയിൽ

  തൃശൂർ: യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ. പറപ്പൂർ പൊറുത്തൂർ സ്വദേശി ലിയോ(26), പോന്നൂർ സ്വദേശി ആയുഷ് (19), പാടൂർ സ്വദേശി ദിവ്യ (26) എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്.   പ്രണയത്തിലായിരുന്ന യുവാവിൻ്റെ പക്കൽ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. ഉടൻ തന്നെ യുവതി വീട്ടുകാരോട് കാര്യങ്ങൾ അറിയിച്ചു. തുടർന്നാണ് സ്വർണ്ണം കവർന്നതായി പാവറട്ടി പോലീസ് സ്റ്റേഷനിൽ യുവതി നൽകിയത്തും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം : മകള്‍ക്ക് മെസേജ് അയച്ചെന്നാരോപിച്ച് മകനെ അയൽവാസികൾ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തായി കുടുംബം ,കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യം

കുന്നത്തൂർ : വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം. വി.ജി.എസ്.എസ് അംബികോദയം എച്ച്‌.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കുന്നത്തൂർ പടിഞ്ഞാറ് ശിവരഞ്ജിനിയില്‍ (ഗോപിവിലാസം) ആദി കൃഷ്ണനെ (15) കഴിഞ്ഞ ഡിസംബർ 1ന് ഉച്ചയ്ക്ക് 12.45 ഓടെ വീടിനുള്ളില്‍ ജനല്‍ കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസിയും ബന്ധുക്കളുമായ ദമ്ബതികളുടെ മാനസിക-ശാരീരിക പീഡനമാണ് കുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ഇവരുടെ മകള്‍ക്ക് ഇൻസ്റ്റയില്‍ മെസേജ് അയച്ചു എന്ന ആക്ഷേപം ഉന്നയിച്ച്‌ നവംബർ 30ന് രാത്രിയില്‍ ഇവർ വീടുകയറി കുട്ടിയെ ഭീഷണിപ്പെടുത്തുകയും […]