play-sharp-fill

ഇത് ഉടമയില്ലാത്ത കട: ആവശ്യമുള്ള കപ്പ സ്വന്തമായി തൂക്കിയെടുക്കാം: പണം പെട്ടിയിൽ നിക്ഷേപിച്ച് ബാക്കിയെടുക്കാം: ഇക്കാലത്ത് ഇത് വിശ്വസിക്കാനാവില്ല എന്നറിയാം: എന്നാൽ പരുന്തൻ ഹംസയുടെ കടയിൽ ഇങ്ങനെയാ: എന്താ വരുന്നോ?

നിലമ്പൂർ: ചന്തക്കുന്നിലെ പരുന്തൻ ഹംസ എന്ന ഹംസാക്കയുടെ കപ്പക്കടയില്‍ ഒരുനേരത്തും ആളുണ്ടാകില്ല. കപ്പ മേശപ്പുറത്തു വച്ചിട്ടുണ്ടാകും. ബോർഡില്‍ വിലയും. കടയിലെത്തുന്നവർക്ക് ആവശ്യത്തിന് കപ്പ ത്രാസില്‍ തൂക്കിയെടുക്കാം. തുക മേശയുടെ വലിപ്പിലിട്ടാല്‍ മതി. ബാക്കി തുക വേണമെങ്കില്‍ വലിപ്പില്‍ നിന്നെടുക്കാം. സംശയിക്കേണ്ട, സിസി ടിവിയൊന്നും കടയിലില്ല. കഴിഞ്ഞ 20 കൊല്ലമായി കട പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. ഒരു ദിവസം 200 കിലോയോളം കപ്പയാണ് കടയില്‍ നിന്നും വില്‍ക്കുന്നത്. അതിരാവിലെ കപ്പ വിവിധയിടങ്ങളില്‍ നിന്നെത്തിച്ച്‌ ചന്തക്കുന്ന് ബംഗ്ലാവ് റോഡിലുള്ള തന്റെ കടയിലെത്തിക്കും. ഇവിടത്തെ കച്ചവടത്തിനുള്ള കപ്പ മാറ്റി വച്ച […]

നെടുങ്കണ്ടത്ത് ഓട്ടോയിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഓട്ടോയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെടുങ്കണ്ടം ഇലവും കടത്തിൽ സുൽഫത്ത് നിജാസാണ് മരിച്ചത്. നെടുങ്കണ്ടം ടൗണിലൂടെ ഓട്ടോയിൽ സഞ്ചരിക്കവേ കഴിഞ്ഞ ദിവസമാണ് സുൽഫത്ത് പുറത്തേക്ക് തെറിച്ചു വീണത്. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി ഛർദ്ദിക്കാൻ പുറത്തേക്ക് തലയിട്ടപ്പോഴാണ് സുൽഫത്ത് റോഡിലേക്ക് വീണത്. തലയ്ക്കേറ്റ പരുക്കാണ് മരണകാരണം. സുൽഫത്ത് ഓട്ടോയിൽ നിന്ന് പുറത്തേക്ക് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികൾ; കാണാതായത് ലോക്കറിൽ സൂക്ഷിച്ച 45 പവൻ സ്വർണത്തിൽ 25 പവന്റെ വളകൾ ;ബാങ്ക് അധികൃതരോട് പരാതിപ്പെട്ടപ്പോൾ ഉണ്ടായത് മോശം സമീപനം; പോലീസിനും സഹകരണ രജിസ്ട്രാറിനും പരാതി നൽകി ദമ്പതികൾ

കിഴുവില്ലം: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളാണ് കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും, സഹകരണ രജിസ്ട്രാർക്കും നൽകിയ പരാതിയിൽ പറയുന്നത്. വിവാഹത്തിന് അണിഞ്ഞ 45 പവൻ ആഭരണങ്ങളാണ് രമ്യയും ഭര്‍ത്താവ് പ്രദീപ് കുമാറും സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത്. 2008ലാണ് ലോക്കറെടുത്തത്. വര്‍ഷാവര്‍ഷം വാടക നൽകി വന്നിരുന്നു. 2015 ൽ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോൾ അഞ്ച് മാലയും 17വളയും ഉണ്ടായിരുന്നു. കഴിഞ്ഞ […]

കണ്ണൂര്‍ സ്കൂള്‍ ബസ് അപകടം; അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. കണ്ണൂര്‍ വളക്കൈയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഇറക്കത്തില്‍ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. അപകടകാരണം […]

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് പാമ്പാടിയില്‍ തുടക്കം; പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് കെ എം രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും

കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു പാമ്പാടിയില്‍ കൊടിയുയരും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പാതാക, കൊടിമര, ബാനര്‍ ജാഥകള്‍ വൈകുന്നേരം 4.30ന് പാമ്പാടി പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് സമ്മേളനത്തിന്‍റെ സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ആദ്യകാല പാര്‍ട്ടി നേതാക്കളെ മന്ത്രി വി.എന്‍.വാസവന്‍ ആദരിക്കും. ജില്ലാ സെക്രട്ടറി എ.വി. റസല്‍ അധ്യക്ഷത വഹിക്കും. വിവിധ കലാകായിക മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും. നാളെ രാവിലെ 10ന് സെന്‍റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന […]

അക്കൗണ്ടിൽ ശമ്പളം വീണപ്പോൾ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചു; അന്വേഷണ സംഘത്തിന് തുമ്പായത് എടിഎം പണം ഇടപാട്; ബെംഗ്ലൂരുവിൽ സിനിമയൊക്കെ കണ്ട് നടക്കുകയായിരുന്ന സൈനികനെ പോലീസ് സംഘം കണ്ടെത്തിയത് ഇങ്ങനെ!

കോഴിക്കോട്: പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സഹായകമായത് വിഷ്ണു എ ടി എമ്മില്‍ നടത്തിയ പണമിടപാട്. കോഴിക്കോട് ഏലത്തൂര്‍ കണ്ടംകുളങ്ങര സ്വദേശി വിഷ്ണുവിനെ ബംഗലൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ബംഗലൂരു മജസ്റ്റിക് റെില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലേക്ക് വരും വഴി കാണാതായി എന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നത്. സൈന്യത്തിന്റെ ശമ്ബള ദിവസമായ ഇന്നലെ വിഷ്ണു ബംഗലൂരുവിലെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചിരുന്നു. ഈ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ അന്വേഷണസംഘം കണ്ടെത്തിയത്. സാമ്ബത്തിക […]

കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി നാളെ; പ്രതി പട്ടികയിൽ ഉള്ളത് ഉന്നത നേതാക്കളടക്കം 14 പ്രതികൾ; പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ

കൊച്ചി: കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. സിപിഎം നേതാവും ഉദുമ മുൻ എം എൽ എയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്ന് മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ […]

ബീവറേജുകളിൽ നിന്ന് മദ്യം വാങ്ങി ഡ്രൈ ഡേയിൽ ഉയർന്ന വിലയ്ക്ക് വിൽപ്പന ; 22 ലിറ്റർ വിദേശമദ്യവും പത്ത് കുപ്പി ബിയറുമായി അസം സ്വദേശി പോലീസ് പിടിയിൽ

ആലപ്പുഴ: പുതുവത്സരദിനത്തിൽ ഡ്രൈ ഡേ ആയിരിക്കവെ അതിഥി തൊഴിലാളികൾക്കിടയിൽ വിദേശമദ്യ വിൽപ്പന നടത്തിയ അസം സ്വദേശിയെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അസം ഡിബ്രുഗാഹ് സ്വദേശിയായ ബസന്ത ഗോഗോയ് (35) ആണ് 22 ലിറ്റർ വിദേശമദ്യവും പത്തു കുപ്പി ബിയറുകളുമായി അരൂർ പൊലീസിന്റെ പിടിയിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ഉണ്ടായിരുന്ന പ്രത്യേകം പട്രോളിങ് ടീമാണ് ചന്തിരൂർ പഴയ പാലത്തിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾക്ക് മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ബസന്തിനെ പിടികൂടിയത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടും റെയ്ഡ് ചെയ്തു. തോപ്പുംപടി, തൈക്കാട്ടുശ്ശേരി, അഴീക്കൽ തുടങ്ങിയ ബീവറേജുകളിൽ […]

ശബരീശ സന്നിധിയില്‍ അര്‍ച്ചനയായി സി.വി.എൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ്; സന്നിധാനത്ത് അരങ്ങേറിയത് കെട്ടുകാരിപ്പയറ്റ് മുതല്‍ ഉറുമിപ്പയറ്റ് വരെ

ശബരിമല: ശബരീശ സന്നിധിയില്‍ അർച്ചനയായി സി.വി.എൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ്. തിരുവനന്തപുരം പാപ്പനംകോട് മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമലയില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചത്. സന്നിധാനം ശ്രീ ധർമ്മശാസ്താ ഓഡിറ്റോറിയത്തില്‍ കേരളത്തിന്റെ പരമ്പരാഗത ആയോധന മുറകളിലെ വിവിധ വിഭാഗത്തിലുള്ള പോർ രീതികള്‍ സംഘം അവതരിപ്പിച്ചു. കെട്ടുകാരിപ്പയറ്റ്, വാള്‍പ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങിയവ അരങ്ങേറി. ഐതീഹ്യങ്ങളനുസരിച്ച്‌ ആയോധനമുറകളില്‍ അഗ്രഗണ്യനാണ് അയ്യപ്പൻ. ശബരീശന് മുൻപില്‍ കളരിപ്പയറ്റ് കാണിക്കയായി അർപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സംഘം. പതിനൊന്നംഗ സംഘമാണ് ശബരിമലയില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചത്. ഗൗതമൻ, രാജീവ്‌, അമല്‍, ആദിത്, അഭിജിത്, അരവിന്ദ്, അനശ്വർ, […]

സണ്‍റൂഫിലൂടെ ഒന്നിലധികം പേര്‍ പുറത്തേക്ക് നിന്നു; ഡോറുകളില്‍ തൂങ്ങി അപകടകരമായ രീതിയില്‍ ഇരുന്നു; പുതുവര്‍ഷരാത്രിയില്‍ ആഡംഭര കാറില്‍ യുവതി യുവക്കളുടെ അഭ്യാസ പ്രകടനം; നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവതിയുടെയും യുവാക്കളുടെ അഭ്യാസ പ്രകടനം. പുതുവര്‍ഷരാത്രിയില്‍ കൊച്ചി മറൈന്‍ ഡ്രൈവിന് സമീപമാണ് സംഭവം. മൂന്ന് ആഡംബര കാറുകളിലായാണ് ഇവരുടെ അഭ്യാസപ്രകടനം നടന്നത്. കാറുകളുടെ ഇരുവശത്തെയും ഡോറില്‍ തൂങ്ങി നിന്ന് അപകടരമായ രീതിയിലായിരുന്നു യാത്ര. ഹൈക്കോര്‍ട്ട്, സുഭാഷ് പാര്‍ക്ക് റോഡിലായിരുന്നു മൂന്ന് ആഡംബര വാഹനങ്ങളിലായി ഇവര്‍ കടന്നു പോയത്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാറുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രണ്ട് ബെന്‍സ് കാറും ഒരു ബിഎം ഡബ്ല്യു കാറിലുമായിരുന്നു അഭ്യാസ പ്രകടനം. സണ്‍റൂഫിലൂടെ ഒന്നിലധികം പേര്‍ […]