play-sharp-fill

കോട്ടയത്ത് എത്തുന്നവര്‍ സൂക്ഷിക്കുക… ; പരിചയം ഭാവിച്ച് അടുത്തുകൂടി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന തട്ടിപ്പ് വീരൻ നഗരത്തിൽ വിലസുന്നു ; സൂക്ഷിച്ചില്ലെങ്കിൽ കൈയിലുള്ളത് പോകും ; ഫോട്ടോയും വീഡിയോയും പങ്കുവച്ച്‌ മുന്നറിയിപ്പ് നൽകി ഫേസ്ബുക്ക് കുറിപ്പ്

കോട്ടയം: കോട്ടയം നഗരത്തില്‍ പരിചയം ഭാവിച്ച് അടുത്തുകൂടി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് പതിവാക്കിയ ഒരു മധ്യവയസ്‌കന്റെ ഫോട്ടോയും വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ. ജനങ്ങൾ ശ്രദ്ധ പുലർത്തുന്നതിനായി സംഭവത്തെ പറ്റി വിശദമായ ഒരു കുറിപ്പും ഒപ്പം നൽകിയിട്ടുണ്ട്. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് പരിചയം ഭാവിച്ച് യാത്രക്കാരനോട് നടത്തിയ സംഭാഷണമടക്കം പങ്കുവച്ചാണ് ഫേസ്ബുക്ക് കുറിപ്പ്. വീട്ടുകാര്യങ്ങളടക്കം ചോദിച്ച് പരിചയം പുതുക്കിയ ശേഷം സാമ്പത്തിക സഹായം ചോദിക്കുന്നത് പതിവാക്കിയതോടെയാണ് ഇയാളുടെ ഫോട്ടോയും വീഡിയോയും പങ്കുവച്ചതെന്ന് യാത്രക്കാരന്‍ പറയുന്നു. പിള്ളേരുടെ ആവശ്യത്തിന്/അല്ലെങ്കില്‍ ജോലി പോയത് […]

അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനം, തനിക്ക് മുന്നേറാനായത് അമ്മ കൂടെ ഉള്ളതുകൊണ്ട്, അവാർഡ് നേട്ടം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്നും മലയാളി നീന്തൽ താരം സജന്‍ പ്രകാശ്

തിരുവനന്തപുരം: അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനമെന്ന് മലയാളി നീന്തൽ താരം സജന്‍ പ്രകാശ്. അർജുന അവാർഡ് നേട്ടം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ സജൻ അമ്മ തന്റെ കൂടെ ഉള്ളതുകൊണ്ടാണ് തനിക്ക് മുന്നേറാനായതെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ കായികരം​ഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും സജൻ ആവശ്യപ്പെട്ടു. കായിക ഇനങ്ങൾ ദിനചര്യയിൽ എത്തിയാലേ കാര്യങ്ങൾ മാറൂ. മികച്ച സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ മുന്നേറാൻ സാധിക്കുകയുള്ളൂ. വരുംമത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സജൻ പ്രകാശ് വിശദമാക്കി.

പ്രവർത്തനവിജയം, ശത്രുശല്യം, ധനയോഗം, ബന്ധുസമാഗമം, യാത്രാതടസ്സം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (03/01/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. അകന്നു നിന്നവർ അടുക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, നഷ്ടം,  യാത്രാതടസ്സം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ […]

അമ്മയെയും മുത്തച്ഛനെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അമ്മയുടെ മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് കുത്തി; കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ; പൊലീസിനും മാധ്യമങ്ങൾക്കും നേരെ പ്രതിയുടെ അശ്ലീല ചേഷ്ടകൾ; പ്രതിക്ക് കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലെന്ന് പൊലീസ്

കൊല്ലം: പടപ്പക്കരയിൽ അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ ശ്രീനഗറിൽ നിന്ന് കേരളത്തിൽ എത്തിച്ചു. അഖിലിന് കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിനും മാധ്യമങ്ങൾക്കും മുന്നിൽ കൊലയാളി അശ്ലീല ചേഷ്ട കാണിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതിയെ കുണ്ടറ സി.ഐ വി.അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ശ്രീനഗറിൽ നിന്ന് പിടികൂടുകയായിരുന്നു. വാർത്താ കണ്ട് ശ്രീനഗറിലെ മലയാളിയാണ് അഖിലിനെ തിരിച്ചറിഞ്ഞ് പൊലീസിൽ വിവരം നൽകിയത്. നാല് മാസം പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊല കേസ് പ്രതി അഖിലിനെയാണ് കേരള പൊലീസ് ശ്രീനഗറിൽ […]

സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും ; സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ; പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, […]

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്ക് കുരുക്കായത് ഇൻഷുറൻസ് പുതുക്കാൻ ശ്രമിച്ചതോടെ; കൊലപാതകം നടത്തിയത് ഭാര്യയുടെ പേരിലുള്ള സ്ഥലം സ്വന്തമാക്കനെന്ന് കുറ്റസമ്മതം

ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭർത്താവ് പിടിയിൽ. ആലപ്പുഴ സ്വദേശി ബാബുവാണ് (74) തൃശ്ശൂർ കൊരട്ടി പോലീസിന്റെ പിടിയിലായത്. ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുന്നതിനിടെ ഇൻഷുറൻസ് പുതുക്കാൻ ശ്രമിച്ചതാണ് പ്രതിക്ക് കുരുക്കായത്. ഭാര്യ ദേവകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കോട്ടയത്തും മധുരയിലുമായാണ് ബാബു ഒളിവിൽ കഴിഞ്ഞത്. 1990ൽ ആലപ്പുഴയിൽ നിന്ന് കൊരട്ടിയിൽ ധാന്യത്തിനെത്തിയ ബാബു ചായക്കടയിൽ വെച്ചാണ് ദേവകിയെ (35) പരിചയപ്പെടുന്നത്. ചായക്കടക്കാരന്‍റെ സഹോദരിയായിരുന്നു ദേവകി. ആദ്യ വിവാഹം മറച്ചുവെച്ചുകൊണ്ടാണ് ബാബു ദേവകിയെ വിവാഹം ചെയ്യുന്നത്. 2001ലാണ് ബാബു ദേവകിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ […]

ആറു വർഷം നീണ്ട നിയമപോരാട്ടം, 20 മാസത്തോളം നീണ്ട വിചാരണ ; പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും ; വിധി പറയുന്നത് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആറു വർഷം നീണ്ട നിയമപോരാട്ടത്തിനും, 20 മാസത്തോളം നീണ്ട […]

പുതിയ വൈറസ് വ്യാപനം, അടിയന്തരാവസ്ഥ? ചൈനയില്‍ ആശുപത്രികൾ നിറയുന്നു ; അതിവേഗം പടരുന്നതായി റിപ്പോർട്ട് ; സ്ഥിരീകരിക്കാതെ രാജ്യം ; എന്താണ് എച്ച്എംപിവി, ലക്ഷണങ്ങൾ എന്തൊക്കെ അറിഞ്ഞിരിക്കാം

ബീജിംഗ്: ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികൾ നിറയുന്നുവെന്നാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. എന്നാൽ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉയരാനിടയുണ്ട്. ശ്വസന സംബന്ധമായ രോഗങ്ങൾ ഡിസംബർ 16 മുതൽ […]

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും; വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയിൽ എത്തും; കലോത്സവത്തിന്റെ രജിസ്ട്രേഷനും ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയിൽ എത്തും.കലോത്സവത്തിന്റെ രജിസ്ട്രേഷനും ഇന്ന് തുടങ്ങും. […]

കോട്ടയം ജില്ലാതിര്‍ത്തിയിലെ മലയോരങ്ങളില്‍ കടുവയുടെ സാന്നിധ്യം ; പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ അടക്കം കടുവ പിടികൂടി ; ഭീതിയോടെ ജനം

കോട്ടയം : ജില്ലാതിര്‍ത്തിയിലെ മലയോരങ്ങളില്‍ കടുവയുടെ സാന്നിധ്യം. പമ്പാവാലി, മതമ്ബ പ്രദേശങ്ങളില്‍ കടുവയെ നേരില്‍ കണ്ടതായുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായി. പീരുമേട്, പരുന്തുംപാറ പ്രദേശങ്ങളിലും പ്രദേശവാസികള്‍ കടുവയെ കണ്ടു. മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്‌റ്റേറ്റില്‍ കഴിഞ്ഞ വര്‍ഷം കടുവയെ കണ്ട ടാപ്പിംഗ് തൊഴിലാളി സ്ത്രീ ഭയന്നോടി. ഓട്ടത്തിനിടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ കൂട് സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാന്‍ സാധിച്ചില്ല. പീരുമേട്, കുട്ടിക്കാനം, നിര്‍മലഗിരി വനയോരമേഖലയില്‍ കടുവയെ കണ്ടവരുണ്ട്. ദിവസം മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ കടുവ ഇര പിടിക്കാന്‍ നീങ്ങാറുള്ളതായി വനപാലകര്‍ പറയുന്നു. കെകെ […]