video
play-sharp-fill

കെട്ടുതാലിയാണ് തിരികെ നല്‍കണമെന്ന് യുവതിയുടെ അപേക്ഷ ; താലി തിരികെ നല്‍കി മാലയുമായി കടന്ന് മോഷ്ടാവ്

തിരുവനന്തപുരം : വീട്ടിൽ മോഷണത്തിന് എത്തിയ കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നല്‍കി. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ചെമ്ബൂര് പരമേശ്വരം ശിവ പാർവതിയില്‍ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് മാസം ഗർഭിണിയായ പാർവതിയും മാതാവും കുഞ്ഞുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ പിൻവാതില്‍ തുറന്ന് ഉള്ളില്‍ കടന്ന മോഷ്ടാവ് പാർവതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെയാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാർവതിയും മാതാവും അറിയുന്നത്. ആർമി ഉദ്യോഗസ്ഥനായ ഭർത്താവ് സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം നടന്നതെന്നതിനാല്‍ പരിഭ്രാന്തരായ […]

മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് കടന്നു പോകാൻ സൈഡ് നൽകിയില്ല: താലൂക്ക് സർവേയർക്കും മകനുമെതിരെ കേസെടുത്തു പോലീസ്

  വയനാട്: പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയായ ഒ ആർ കേളുവിൻ്റെ പൈലറ്റ് വാഹനം വഴിമാറിപ്പോകാത്തതിന് താലൂക്ക് സർവേയർമാർക്കും മകനുമെതിരെ കേസ്. കേളകത്തെ താലൂക്ക് സർവേയർ പ്രീത് വർഗീസ്, മകൻ അതുൽ എന്നിവർക്കെതിരെയാണ് കേളകം പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ ബോയ്സ് ടൗൺ- പാൽചുരം റോഡിലായിരുന്നു സംഭവം.   മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് സൈഡ് കൊടുത്തില്ല, വാഹനത്തിന് കടന്നുപോകാനാകാതെ മാർഗ്ഗതടസം സൃഷ്ടിച്ചെന്നും ഭീഷണിപ്പെടുത്തുയെന്നുമാണ് എഫ്ഐആർ.   കേളകത്തുനിന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രിയുടെ കാറിന് സൈഡ് നൽകാതെ വന്നത്. അതുലായിരുന്നു കാർ ഓടിച്ചിരുന്നത്. വീതികുറഞ്ഞ […]

കാലിൽ ബസ് കയറിയിറങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു;തൃശ്ശൂർ വടക്കാഞ്ചേരിയിൽ ബസ് മാറിക്കയറിയതിനെ തുടർന്ന്, തിരിച്ച് ഇറങ്ങുന്നതിനിടെ വീണാണ് അപകടം ഉണ്ടായത്; സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

തൃശ്ശൂർ: തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാലിൽ ബസ് കയറിയിറങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസ (68) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. ബസ്സിൽ നിന്നും ഇറങ്ങുന്നതിനിടെ വീണ വയോധിയുടെ കാലിനു മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നബീസയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് കാലത്താണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, ബസ് ജീവനക്കാർക്കെതിരെ പൊലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ഹൈപ്പർമാർക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവർന്ന പ്രതികളെ പിടികൂടി പോലീസ്; പുലർച്ചെ ഹെൽമറ്റ് വെച്ചെത്തിയ പ്രതികൾ കടയുടെ മുൻവശം കമ്പിപ്പാര വെച്ച് കുത്തിത്തുറന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണവും രണ്ട് മൊബൈൽ ഫോണും കവർന്ന് മുങ്ങുകയായിരുന്നു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അതിവിദഗ്ധമായാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ്

കൊച്ചി: എറണാകുളം കോതമംഗലത്ത് ഹൈപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവർന്ന പ്രതികളെ പിടികൂടി പൊലീസ്. തൃശൂർ കൊരട്ടി സ്വദേശി റിയാദ്, കൊടുങ്ങല്ലൂർ സ്വദേശി തൻസീർ എന്നിവർ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.  പ്രതികളെ അതിവിദഗ്ദ്ധമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി നിന്ന കോതമംഗലം കുത്തുകുഴിയിലെ ഹൈപ്പർ മാർക്കറ്റിൽ മോഷ്ടാക്കൾ എത്തിയത് ഡിസംബർ 23-ന് പുലർച്ചെയാണ്.  കടയുടെ മുൻവശം കമ്പിപ്പാര വച്ച് കുത്തിത്തുറന്ന പ്രതികൾ മേശയിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപയും […]

സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം;സ്‌കൂള്‍ കലോത്സവ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ പരാതികൾ തീർപ്പാക്കുന്നതിന് പ്രത്യേക ഡ്രൈവ്യൂണൽ സ്ഥാപിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.സ്‌കൂള്‍ കലോത്സവ മൂല്യനിര്‍ണ്ണയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.     വിധികര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെ ആണ് മൂല്യനിര്‍ണ്ണയത്തിന്റെ നിയമനമെന്നും കലോത്സവ മൂല്യ നിര്‍ണയത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ അക്കാര്യം വ്യക്തമാകുമെന്നും ഹൈക്കോടതി പറഞ്ഞു.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ അനുമതി തേടിയുള്ള കുച്ചിപ്പുടി മത്സരാര്‍ഥിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിമര്‍ശനം.   സ്‌കൂള്‍ കലോത്സവ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. വിരമിച്ച ഹൈക്കോടതി […]

ഒരു ദിവസത്തെ ഏറ്റവും പ്രധാനമായ ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും ഒഴിവാക്കരുതെന്ന് പറയുന്നതിനും ചില കാരണങ്ങൾ ഉണ്ട്; കൃത്യമായ അളവിലും പോഷക മൂല്യത്തിലും കഴിക്കണമെന്ന് പഠനം; ഐഡിയൽ ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചറിയാം

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. അതുകൊണ്ട് തന്നെ അത് ഒഴിവാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. എന്നാല്‍, എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി ബ്രേക്ക്ഫാസ്റ്റ് പൂര്‍ത്തിയാക്കാമെന്ന് കരുതിയെങ്കിൽ തെറ്റി. പ്രഭാത ഭക്ഷണത്തിന്‍റെ അളവും അതിന്‍റെ പോഷക മൂല്യവും നല്ല ആരോഗ്യം നിലനിര്‍ത്താന്‍ വളരെ പ്രധാനമാണെന്ന് സ്പാനിഷ് ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ദീര്‍ഘകാല ഹൃദയാരോഗ്യത്തിന് ആരോഗ്യകരമായ പ്രഭാതഭക്ഷണ ശീലങ്ങളുടെ പ്രധാന്യം പഠനം എടുത്തു കാണിക്കുന്നു. ആരോഗ്യകരമായ പ്രഭാതഭക്ഷണ ദിനചര്യകള്‍ പ്രോത്സാഹിപ്പിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ജീവിത […]

പാതിരാ കുർബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാർ വന്നിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.അധ്യാപിക മരിച്ചു; ഇടിച്ച കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല

കൊച്ചി : ആലുവയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് അധ്യാപിക മരണമടഞ്ഞു. ആലുവ തുരുത്ത് വാക്കൽ വീട്ടിൽ ഷേർളിയാണ് (64) മരിച്ചത്. മേപ്പാടി ജി.എച്ച്. എസ്.എസിൽ നിന്ന് ഹെഡ്മിസ്ട്രസായിരുന്നു. ഇക്കഴിഞ്ഞ 31 ന് രാത്രി പാതിരാ കുർബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആലുവ മാർവർ കവലയിൽ വച്ച് കാറിടിക്കുകയായിരുന്നു. കാർ ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.

സര്‍ക്കാർ ക്ഷേമസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ അനാവശ്യമായി രാത്രിയില്‍ തങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്; കർശന നിർദേശവുമായി സാമൂഹികനീതി വകുപ്പ്

ഒറ്റപ്പാലം: സര്‍ക്കാരിന്റെ ക്ഷേമസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ അനാവശ്യമായി രാത്രിയില്‍ തങ്ങുകയോ അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്ന് സാമൂഹികനീതി വകുപ്പിന്റെ നിര്‍ദേശം. ചുമതലയില്ലാത്തവര്‍ രാത്രിയില്‍ ഒരുകാരണവശാലും ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കരുത്. അടിയന്തര സാഹചര്യത്തില്‍ താമസിക്കേണ്ടി വന്നാല്‍ സൂപ്രണ്ടില്‍നിന്ന് അനുമതിതേടണം. അന്തേവാസികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത്. താമസിക്കുന്ന വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. രാത്രിയില്‍ ചുമതലയിലുള്ള ജീവനക്കാര്‍ ആസമയത്ത് സ്ഥാപനത്തിലുണ്ടെന്നും കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സൂപ്രണ്ടുമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം ജീവനക്കാര്‍ കഴിക്കരുത്. ഏതെങ്കിലും സാഹചര്യത്തില്‍ കഴിക്കേണ്ടിവന്നാല്‍ സ്ഥാപന മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിക്കുന്ന തുക […]

ഔദ്യോഗിക റേഡിയോ ഫ്രീക്വന്‍സി ദുരുപയോഗം ചെയ്ത് സ്വകാര്യ വയര്‍ലെസ് സെറ്റ് ഉപയോഗിച്ചു; വനംവകുപ്പ്​ ജീവനക്കാരനെ സ്ഥലംമാറ്റാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: വയർലെസ്​ ഫ്രീക്വൻസി ദുരുപയോഗം ചെയ്ത വനംവകുപ്പ്​ ജീവനക്കാരനെ സ്ഥലംമാറ്റാൻ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർദേശിച്ചു. ചാലക്കുടി വനം ഡിവിഷന് കീഴിലെ ചായ്പ്പന്‍കുഴി ഡെപ്യൂട്ടി റേഞ്ച്​ ഓഫിസര്‍ക്കെതിരെയാണ് നടപടി. വനം വകുപ്പിന്റെ ഔദ്യോഗിക റേഡിയോ ഫ്രീക്വന്‍സി ദുരുപയോഗം ചെയ്ത് സ്വകാര്യ വയര്‍ലെസ് സെറ്റ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ്​ വനം വിജിലന്‍സ് വിഭാഗം അന്വേഷിച്ച്​ കണ്ടെത്തിയത്​. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ജീവനക്കാരനെ പ്രസ്തുത ഓഫിസില്‍ നിന്നും സ്ഥലംമാറ്റി തുടര്‍ ശിക്ഷണ നടപടി സ്വീകരിക്കാനാണ്​ മന്ത്രി നിർദേശിച്ചിരിക്കുന്നത്​.

ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു; അപകടം സ്ട്രോക്ക് വന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ ആശുപത്രി വിട്ട് തിരികെ വരുന്നതിനിടെ

കൊച്ചി: എറണാകുളം ആലുവയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മാറമ്പള്ളി സ്വദേശി മണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10യോടെയാണ് സംഭവം. മണിക്ക് സ്ട്രോക്ക് വന്ന് ആശുപത്രിയിലായിരുന്നു. ചികിത്സയിലായിരുന്ന മണിയെ ആശുപത്രിയിൽ നിന്ന് തിരിച്ചു കൊണ്ടു വരുന്ന വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും മണി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.