കലൂർ സ്റ്റേഡിയത്തിൽ എംഎൽഎ ഉമ തോമസിന് അപകടമുണ്ടാക്കിയ സംഭവം: അശാസ്ത്രീയമായാണ് വേദി നിർമിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്; കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം
കൊച്ചി: എറണാകുളം കലൂർ സ്റ്റേഡിയത്തിൽ എംഎൽഎ ഉമ തോമസിന് അപകടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. മൃദംഗവിഷന്‍ സിഇഒ ഷമീര്‍, ഇവന്‍റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍, ബെന്നി എന്നവര്‍ക്കാണ് ഇടക്കാല ജാമ്യം ലഭിച്ചത്. കേസിൽ അഞ്ച് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. മൃദംഗതാളം സിഇ ഒ നിഗോഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ഷമീർ, ജനീഷ്, കൃഷ്ണകുമാർ, ബെന്നി എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികൾ. അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പ്രതിപ്പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്. അശാസ്ത്രീയമായിട്ടാണ് വേദി നിർമിച്ചത് […]