video
play-sharp-fill

പുതുവത്സരാശംസകൾ പറഞ്ഞില്ല: യുവാവിനെ 24 തവണ കുത്തി പരിക്കേൽപ്പിച്ച് കാപ്പ കേസിലെ പ്രതി

  തൃശ്ശൂർ: പുതുവത്സരാശംസകൾ പറഞ്ഞില്ലെന്ന കാരണത്താൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് കാപ്പാ കേസിലെ പ്രതി. തൃശൂർ മുള്ളൂർക്കരയിൽ ആറ്റൂർ സ്വദേശി സുഹൈബ് (22) നാണ് കുത്തേറ്റത്. ഇരുപത്തിനാലു തവണയാണ് കഞ്ചാവ് കേസിലെ പ്രതി ഷാഫി യുവാവിനെ കുത്തിയത്. ഷാഫിയോട് ന്യൂഇയർ ആശംസ പറയാത്തതാണ് അക്രമിക്കാൻ കാരണം. യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.   അർധരാത്രി സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും സുഹൃത്തുക്കളും ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്നു. ഷാഫിയ്ക്കൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവരെ സുഹൈബ് പുതുവത്സര ആശംസകൾ പറഞ്ഞു. ഷാഫിയോടൊഴികെ മറ്റെല്ലാവരൊടും സുഹൈബ് […]

കൊച്ചിയിലെ വിവാദ നൃത്ത പരിപാടി: കല്യാൺ നിൽക്സ് നർത്തകർക്കു വേണ്ടി പ്രത്യേകം തയാറാക്കിയ 12500 സാരി വിറ്റത് 390 രൂപ വില വച്ച്: സംഘാടകർ വാങ്ങിയത് സാരി ഒന്നിന് 1600 രൂപ വില വച്ച്: വീണ്ടും വ്യക്തത വരുത്തി കല്യാൺ സിൽക്സ്: വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്സ് മാനേജ്‌മന്റ്

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗമിഷൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘മൃദംഗനാദം’ മെഗാ നൃത്ത പരിപാടിയില്‍ ഉയർന്ന വിവാദങ്ങളില്‍ വ്യക്തത വരുത്തി കല്യാണ്‍ സില്‍ക്സ്. സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമാണ്. ന്യായവിലയും സുതാര്യമായ പ്രവർത്തന രീതികളും അവലംബിച്ചു മാത്രം പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തിയും മാനേജ്‌മന്റ് അറിയിപ്പില്‍ രേഖപ്പെടുത്തി. മൃദംഗനാദത്തിൻ്റെ സംഘാടകർ 12,500 സാരികള്‍ നിർമ്മിച്ചു നല്‍കുവാൻ ആയിട്ടാണ് ഞങ്ങളെ സമീപിക്കുന്നത്. ഈ പരിപാടിക്ക് മാത്രമായി ഡിസൈൻ ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ […]

ജനവാസ മേഖലക്കരികെ കാട്ടുപോത്തുകള്‍; ഭീതി ഒഴിയാതെ പ്രദേശവാസികള്‍

കുളത്തൂപ്പുഴ: കാടിറങ്ങിയെത്തുന്ന വന്യമൃഗങ്ങള്‍ പകലും ജനവാസ മേഖലയിലേക്കെത്തുന്നത് പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭീതി വിട്ടൊഴിയാതെ ജീവിക്കുകയാണ് നാട്ടുകാർ.കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ചോഴിയക്കോട് മില്‍പ്പാലം, അംബേദ്കർ, ഇ.എസ്. എം. കോളനി, കൂവക്കാട്, പതിനാറേക്കര്‍, അയ്യന്‍പിള്ള വളവ്, ശാസ്താ ക്ഷേത്രപരിസരം തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടുപോത്തുകളും കാട്ടുപന്നികളും നിത്യ സാന്നിധ്യമാണ്.     കഴിഞ്ഞ ദിവസം മില്‍പ്പാലം പാതയിലും സമീപത്തുമായി പുലര്‍ച്ചെ മുതല്‍ തന്നെ കാട്ടുപോത്തുകളുടെ കൂട്ടം നിലയുറപ്പിച്ചതോടെ ഏറെ ഭയപ്പാടോടെയാണ് നാട്ടുകാര്‍ വഴിയിലൂടെ കടന്നു പോയത്.കഴിഞ്ഞ ഏതാനും ദിവസം മുൻപ് കൂവക്കാടിനു സമീപം വച്ച്‌ അന്തര്‍സംസ്ഥാന പാതയിലൂടെ പോവുകയായിരുന്ന […]

കോട്ടയത്തിന് തമിഴ്നാടിന്റെ പുതുവത്സര സമ്മാനം: കോട്ടയം വൈക്കത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് തമിഴ്നാട് ബസിന്റെ ആദ്യ യാത്ര ഇന്ന്: വൈകുന്നേരം 4 – ന് പുറപ്പെടും: ചെന്നൈയിലേക്കുള്ള ആദ്യ ബസ് ഇന്നു വൈകുന്നേരം 3.30 -ന് വൈക്കത്തു നിന്ന് പുറപ്പെടും.

വൈക്കം : വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കും,ചെന്നൈയിലേക്കും പുതുതായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആരംഭിക്കുന്ന ബസ് സർവീസുകളുടെ ആദ്യ യാത്ര ഇന്ന് ഇരു റൂട്ടുകളിലും അൾട്രാ ഡീലക്സ് ബസ് ആണ് സർവീസ് നടത്തുക. വൈക്കത്ത് നിന്ന് ചെന്നൈയിലേക്ക് 810 രൂപയും വേളാങ്കണ്ണിയിലേക്ക് 715 രൂപയും ആണ് നിരക്ക്. വൈക്കം- ചെന്നൈ 697 കിലോമീറ്ററും, വൈക്കം – വേളാങ്കണ്ണി 612 കിലോമീറ്ററും ആണ് ദൂരം. വൈക്കത്ത് നിന്നും വൈകുന്നേരം 3.30ന് പുറപ്പെടുന്ന ബസ് കോട്ടയം,കുമളി, തേനി,ഡിൻഡിഗൽ, ട്രിച്ചി വഴി രാവിലെ 8 മണിക്ക് ചെന്നൈയിൽ എത്തിച്ചേരും. ചെന്നൈയിൽ […]

ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം; 7 പേർക്ക് പരിക്ക്; പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വണ്ടിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തത് ഏറെ പണിപ്പെട്ട്

തൃശ്ശൂർ: തൃശ്ശൂർ മിണാലൂരിൽ ടോറസ് ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ബസ് പിന്നിൽ വന്ന് ഇടിച്ചത്. അപകടത്തില്‍ ബസ്സിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വണ്ടിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.  

പുതു വർഷത്തിലും അനാഥർക്ക് സാന്ത്വനമാകുന്നു കോട്ടയം ആർപ്പുക്കരയിലെ നവജീവൻ: സാന്ത്വനപരിപാലന കേന്ദ്രം ഉദ്ഘാടനം ജനുവരി 3 – ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ നിർവഹിക്കും.

കോട്ടയം : പ്രതിദിനം 5000 പേർക്ക് ഭഷണം നൽകുന്ന ആർപ്പുക്കരയിലെ നവജീവൻ പുതു വർഷത്തിലും  അശരണർക്കും അനാഥർക്കും അഭയമാകുന്നു. നവജീവൻ പുതുവർഷത്തിൽ സാന്ത്വനപരിപാലന കേന്ദ്രം ആരംഭിക്കും. കിടപ്പുരോഗികൾക്കു താമസി ക്കാൻ ആധുനിക സൗകര്യങ്ങ ളോടെ സജ്ജമാക്കിയ കേന്ദ്ര ത്തിൽ 50 കിടക്കകളാണുള്ളത്. 3ന് ഉച്ചകഴിഞ്ഞ് 3നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്യും. കുടുംബപ്രശ്നങ്ങളിൽപെട്ടു വലയുന്നവർക്കും മനോദൗർബല്യമുള്ളവർക്കും കൗൺസലിങ് സൗകര്യം ഉൾപ്പെടെ നൽകാൻ മെഡി ക്കൽ കോളജിലെ വിദഗ്ദ ഡോ ക്ടർമാരുടെ ക്ലാസുകൾ ഉൾക്കൊ ള്ളിച്ചു നവജീവൻ […]

കണ്ണൂരിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ :മുഴപ്പിലങ്ങാട് ഹൈസ്‌കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. മുഴപ്പിലങ്ങാട് ഡിസ്പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ ‘നയീമാസി’ലെ അഹമ്മദ് നിസാമുദ്ദീൻ (15) ആണ് മരിച്ചത്. തലശ്ശേരി ബി.ഇ.എം. പി. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അഹമ്മദ് നിസാമുദ്ദീൻ റയീസ്- ശബാന ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഇന്നലെ രാത്രി 7 മണിക്കായിരുന്നു അപകടം. പോലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയിൽവെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിൽ എതിക്കും. ഖബറടക്കം […]

വാക്കുതർക്കത്തെ തുടർന്ന് വാർഡ് മെമ്പറെ കുത്തിപരിക്കേൽപ്പിച്ചു ഓട്ടോഡ്രൈവർ: പ്രതി ഒളിവിൽ

  ഇടുക്കി: വാർഡ് മേമ്പെ ഓട്ടോറിക്ഷ ഡ്രൈവർ കുത്തിപ്പരിക്കേൽപ്പിച്ചു. മാങ്കുളം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിനാണ് കുത്തേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ ബിനോയി ആണ് കുത്തിപ്പരിക്കേൽപിച്ചത്. ചൊവ്വാഴ്ചയായിരുന്നു മാങ്കുളത്ത് വെച്ച ആക്രമണം.   ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മദ്യലഹരിയിലാണ് ബിനോയ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സമീപത്തെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് വാർഡ് മെമ്പറെ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ ബിബിൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ഒളിവിൽ പോയ പ്രതിക്കായുള്ള അന്വേഷണം സജീവമാക്കി പോലീസ്.

തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി കുളിമുറിയിൽ മരിച്ച നിലയില്‍

തിരുവനന്തപുരം: കരമനയ്ക്ക് സമീപം കുഞ്ചാലുംമൂട് ഇതര സംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി സമീര്‍ നായിക് ആണ് മരിച്ചത്.ആത്മഹത്യാശ്രമത്തിനിടെ മുഖമടിച്ച് വീണത് ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു. കൈലി കെട്ടി തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ തുണി കീറിപ്പോയതിന തുടര്‍ന്ന് മുഖമടിച്ച്‌ വീണതാകാം മരണ കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

പുതുവർഷ ദിനത്തിൽ അമ്മയേയും നാലു സഹോദരിമാരെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ് ; കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ തര്‍ക്കം

ലഖ്‌നൗ : പുതുവർഷ ദിനത്തിൽ അമ്മയേയും നാലു സഹോദരിമാരെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ താന നാകാ പ്രദേശത്തെ ഹോട്ടല്‍ ശരണ്‍ജീതിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ 24 കാരനായ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തര്‍ക്കത്തെത്തുടര്‍ന്നാണ് അര്‍ഷാദ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. അർഷാദിന്റെ അമ്മ ആസ്മ, സഹോദരിമാരായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. അർഷാദ് എന്നയാൾ സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയതായും ക്രൂരമായ പ്രവൃത്തിയെ തുടർന്ന് ലോക്കൽ […]