video
play-sharp-fill

ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം; 7 പേർക്ക് പരിക്ക്; പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വണ്ടിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തത് ഏറെ പണിപ്പെട്ട്

തൃശ്ശൂർ: തൃശ്ശൂർ മിണാലൂരിൽ ടോറസ് ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ബസ് പിന്നിൽ വന്ന് ഇടിച്ചത്. അപകടത്തില്‍ ബസ്സിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വണ്ടിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.  

പുതു വർഷത്തിലും അനാഥർക്ക് സാന്ത്വനമാകുന്നു കോട്ടയം ആർപ്പുക്കരയിലെ നവജീവൻ: സാന്ത്വനപരിപാലന കേന്ദ്രം ഉദ്ഘാടനം ജനുവരി 3 – ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ നിർവഹിക്കും.

കോട്ടയം : പ്രതിദിനം 5000 പേർക്ക് ഭഷണം നൽകുന്ന ആർപ്പുക്കരയിലെ നവജീവൻ പുതു വർഷത്തിലും  അശരണർക്കും അനാഥർക്കും അഭയമാകുന്നു. നവജീവൻ പുതുവർഷത്തിൽ സാന്ത്വനപരിപാലന കേന്ദ്രം ആരംഭിക്കും. കിടപ്പുരോഗികൾക്കു താമസി ക്കാൻ ആധുനിക സൗകര്യങ്ങ ളോടെ സജ്ജമാക്കിയ കേന്ദ്ര ത്തിൽ 50 കിടക്കകളാണുള്ളത്. 3ന് ഉച്ചകഴിഞ്ഞ് 3നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്യും. കുടുംബപ്രശ്നങ്ങളിൽപെട്ടു വലയുന്നവർക്കും മനോദൗർബല്യമുള്ളവർക്കും കൗൺസലിങ് സൗകര്യം ഉൾപ്പെടെ നൽകാൻ മെഡി ക്കൽ കോളജിലെ വിദഗ്ദ ഡോ ക്ടർമാരുടെ ക്ലാസുകൾ ഉൾക്കൊ ള്ളിച്ചു നവജീവൻ […]

കണ്ണൂരിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ :മുഴപ്പിലങ്ങാട് ഹൈസ്‌കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. മുഴപ്പിലങ്ങാട് ഡിസ്പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ ‘നയീമാസി’ലെ അഹമ്മദ് നിസാമുദ്ദീൻ (15) ആണ് മരിച്ചത്. തലശ്ശേരി ബി.ഇ.എം. പി. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അഹമ്മദ് നിസാമുദ്ദീൻ റയീസ്- ശബാന ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഇന്നലെ രാത്രി 7 മണിക്കായിരുന്നു അപകടം. പോലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയിൽവെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിൽ എതിക്കും. ഖബറടക്കം […]

വാക്കുതർക്കത്തെ തുടർന്ന് വാർഡ് മെമ്പറെ കുത്തിപരിക്കേൽപ്പിച്ചു ഓട്ടോഡ്രൈവർ: പ്രതി ഒളിവിൽ

  ഇടുക്കി: വാർഡ് മേമ്പെ ഓട്ടോറിക്ഷ ഡ്രൈവർ കുത്തിപ്പരിക്കേൽപ്പിച്ചു. മാങ്കുളം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിനാണ് കുത്തേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ ബിനോയി ആണ് കുത്തിപ്പരിക്കേൽപിച്ചത്. ചൊവ്വാഴ്ചയായിരുന്നു മാങ്കുളത്ത് വെച്ച ആക്രമണം.   ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മദ്യലഹരിയിലാണ് ബിനോയ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സമീപത്തെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് വാർഡ് മെമ്പറെ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ ബിബിൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ഒളിവിൽ പോയ പ്രതിക്കായുള്ള അന്വേഷണം സജീവമാക്കി പോലീസ്.

തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി കുളിമുറിയിൽ മരിച്ച നിലയില്‍

തിരുവനന്തപുരം: കരമനയ്ക്ക് സമീപം കുഞ്ചാലുംമൂട് ഇതര സംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി സമീര്‍ നായിക് ആണ് മരിച്ചത്.ആത്മഹത്യാശ്രമത്തിനിടെ മുഖമടിച്ച് വീണത് ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു. കൈലി കെട്ടി തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ തുണി കീറിപ്പോയതിന തുടര്‍ന്ന് മുഖമടിച്ച്‌ വീണതാകാം മരണ കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

പുതുവർഷ ദിനത്തിൽ അമ്മയേയും നാലു സഹോദരിമാരെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ് ; കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ തര്‍ക്കം

ലഖ്‌നൗ : പുതുവർഷ ദിനത്തിൽ അമ്മയേയും നാലു സഹോദരിമാരെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ താന നാകാ പ്രദേശത്തെ ഹോട്ടല്‍ ശരണ്‍ജീതിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ 24 കാരനായ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തര്‍ക്കത്തെത്തുടര്‍ന്നാണ് അര്‍ഷാദ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. അർഷാദിന്റെ അമ്മ ആസ്മ, സഹോദരിമാരായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. അർഷാദ് എന്നയാൾ സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയതായും ക്രൂരമായ പ്രവൃത്തിയെ തുടർന്ന് ലോക്കൽ […]

പുതു വർഷം കോട്ടയത്തെ വരവേറ്റത് ദുരന്ത വാർത്ത: വിവിധ അപകടങ്ങളിൽ 3 പേർക്ക് ദാരുണാന്ത്യം: 20-മത്തെ വയസിൽ ജീവിതം തോളിലേറ്റിയ സൊമാറ്റോ ഡെലിവറി ബോയ് കാരിത്താസിൽ കാറിടിച്ചു മരിച്ചു: കാഞ്ഞിരപ്പള്ളിയിലും കണമലയിലും അപകടങ്ങളിൽ 2 പേർ മരിച്ചു.

കോട്ടയം:പുതു വർഷ പുലരി കോട്ടയത്തുകാരെ വരവേറ്റത് കണ്ണീർ വാർത്ത. വിവിധ വാഹനാപകടങ്ങളിൽ 3 പേർക്ക് ദാരുണാന്ത്യം. പുത്തന്‍ പ്രതീക്ഷകളുമായി പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലും ദുഃഖ വാര്‍ത്ത കോട്ടയത്തെ ഞെട്ടിച്ചു. പുതുവര്‍ഷം പിറക്കാന്‍ ഒന്നര മണിക്കൂറുകള്‍ മാത്രം ബാക്കില്‍ നില്‍ക്കേയാണ് ജീവിതം കൂട്ടിമുട്ടിക്കാന്‍ ഓടിയ സൊമാറ്റോ ഡെലിവറിബോയ്ക്കു ജീവന്‍ നഷ്ടമായത്. ഏറ്റുമാനൂര്‍ കാരിത്താസ് മേല്‍പ്പാലത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിനെ ദാരുണാന്ത്യം സംഭവിച്ചത്. കല്ലറ സ്വദേശിയായ ദേവനന്ദന്‍ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി ഏറ്റുമാനൂര്‍ […]

‘ഡോക്ടർമാരുടെ കുറവ് മൂലം ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയകൾ വെട്ടിച്ചുരുക്കി കോട്ടയം മെഡിക്കൽ കോളേജ്’; ഈ സാഹചര്യത്തിലും നിലവിലുള്ള ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു; അത്യാഹിത വിഭാഗത്തിൽ അടക്കം നിയോഗിക്കേണ്ടിവരുന്നത് പിജി ഡോക്ടർമാരെ

കോട്ടയം: ഡോക്ടർമാരുടെ കുറവ് മൂലം ന്യൂറോ സർജറി വിഭാഗത്തില്‍ ശസ്ത്രക്രിയകള്‍ വെട്ടിച്ചുരുക്കുന്ന അവസ്ഥയിലേയ്ക്ക് കോട്ടയം മെഡിക്കല്‍കോളേജ് മാറി. ഈ സാഹചര്യത്തിലും നിലവിലുള്ള ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. സീനിയർ റസിഡന്റ് ഡോക്ടർമാർ കൂടിപോകുന്നതോടെ ന്യൂറോ സർജറി വിഭാഗം പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്. . കോട്ടയം മെഡിക്കല്‍ കോളജിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു ഡിപ്പാർട്ട്മെൻറ് ആണ് ന്യൂറോ .ഇവിടെ 5 പ്രധാന ഡോക്ടർമാരും ഒരു മേധാവിയുമാണ് വേണ്ടത്.ഇതില്‍ ഒരു ഒഴിവ് കാലങ്ങളായി നികത്തിയിട്ടില്ല. സർജറി വിഭാഗം മേധാവി അടക്കം 5 ഡോക്ടർമാരായിചുരുങ്ങി വിഭാഗം. […]

‘പരോൾ തടവുകാരന്റെ അവകാശമാണ് സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ല’; ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം

തിരുവനന്തപുരം: പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പരോൾ തടവുകാരന്റെ അവകാശമാണെന്നും അത് ബാധിക്കുന്ന വിഷയമല്ലന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. കൊലക്കേസ് പ്രതിയുടെ ​ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്ത സംഭവത്തെയും ന്യായീകരിച്ചു കൊണ്ടായിരുന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പാർട്ടി നേതാക്കൾ പോയതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ​ഗോവിന്ദൻ സാമാന്യ […]

മൻമോഹൻ സിങ്ങിന് ഭാരതരത്‌നം; പ്രമേയം പാസാക്കി തെലങ്കാന സർക്കാർ, പിന്നാലെ വിവാദങ്ങള്‍ മുറുകുന്നു

ഹൈദരാബാദ്:അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരത് രത്ന നല്‍കാൻ തെലങ്കാന സർക്കാർ പ്രമേയം പാസാക്കിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും സജീവമാകുന്നു.കഴിഞ്ഞ ദിവസമാണ് മൻമോഹൻ സിങ്ങിന് ഭാരത് രത്നം നല്‍കണമെന്നാവശ്യപ്പെട്ട് തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയത്.   തെലങ്കാന സംസ്ഥാനരൂപീകരണസമയത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനൊടുള്ള ആദരസൂചകമായാണ് ഭാരത് രത്നം നല്‍കണമെന്ന് തെലങ്കാന നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അവതരിപ്പിച്ച പ്രമേയത്തെ പ്രധാന പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതിയും പിന്താങ്ങി. ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിൻറെ പ്രധാനശില്‍പിയായ മൻമോഹൻ സിംഗിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിൻറെ വളപ്പില്‍ […]