കൊച്ചിയിലെ നൃത്ത പരിപാടിക്കെത്തിയ 12000 പേരെ സ്റ്റേഡിയത്തിലേക്ക് കയറ്റിയതും ഇറക്കിയതും ഒരേ വാതിലിലൂടെ: 15000 രൂപ വരെ ചെലവായ നർത്തകിമാരുണ്ട്: ആളെക്കിട്ടാൻ ചെറിയ രജിസ്ട്രേഷൻ എന്നു പറഞ്ഞിട്ട് വാങ്ങിയത് 5000 രൂപ: സംഘാടകരായ മുദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം
കല്‍പറ്റ: കൊച്ചിയില്‍ സംഘടിപ്പിച്ച ‘മൃദംഗനാദം’ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനമെന്ന് വിവരം. ഇവരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് സ്റ്റേജില്‍നിന്ന് വീണു പരുക്കേറ്റത്. കൊച്ചിയില്‍ 12,000 നര്‍ത്തകര്‍ക്കു ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷന്‍ പ്രവര്‍ത്തിക്കുന്നതു വയനാട് മേപ്പാടിയിലെ ചെറിയ കടമുറിയിലാണ്. മേപ്പാടി ടൗണിലെ പോസ്റ്റോഫിസ് ബില്‍ഡിങ് എന്നറിയപ്പെടുന്ന ജ്യോതിസ് കോംപ്ലക്സിലാണ് ഈ കടമുറി. സ്ഥാപനത്തിനു പുറത്ത് ആകെയുള്ളതു മൃദംഗവിഷൻ എന്നെഴുതിയ ബോർഡ് മാത്രം. 2 പേർ വല്ലപ്പോഴും ഓഫിസില്‍ വരാറുണ്ടെന്നു സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. മാഗസിൻ നിർമാണമാണെന്നാണ് […]