video
play-sharp-fill

തിരുവനന്തപുരത്ത് കാർ കുളത്തിലേക്ക് വീണ് ഒരാൾ മരിച്ചു, നാലു പേർക്ക് പരിക്കേറ്റു

  തിരുവന്തപുരം: പാറശ്ശാലയിൽ കാർ കുളത്തിലേക്ക് വീണു ഒരാൾ മരിച്ചു. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ രക്ഷിക്കാനായില്ല. പരിക്കേറ്റ നാലുപേരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി

കോട്ടയം: പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി. 90 വയസായിരുന്നു. സംസ്കാരം നടത്തി. മക്കൾ: സഖിത,രജിത, അജിത്ത്, സജിത്ത്, കൃഷ്ണ. മരുമക്കൾ: കെ മോഹനൻ, ജയപ്രകാശ്, കല, സ്മിത, സന്തോഷ്. ഫോൺ: 82899825 (അജിത്ത്)

ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിക്കപ്പ് വാൻ പാഞ്ഞുകയറി അപകടം; യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു; ഭാര്യയുടെ നില ​ഗുരുതരം

പത്തനംതിട്ട: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ ഐശ്വര്യയുടെ പരിക്ക് ​ഗുരുതരമാണ്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളുടെ രണ്ടര വയസ്സുള്ള മകൾ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. എന്നാൽ, കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിക്കപ്പ് പാഞ്ഞു കയറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

വീണ്ടും ഓൺലൈൻ തട്ടിപ്പ്: വിദേശ മലയാളിയിൽ നിന്നും നാലര കോടി രൂപ തട്ടിയെടുത്തു, ഓൺലൈൻ ട്രേഡിങ്ങിൽ ലാഭം വാഗ്ദാനം, ഉത്തരേന്ത്യൻ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

  പെരുമ്പാവൂർ: സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ ട്രേഡിങ്ങിലൂടെ വിദേശ മലയാളിയെ കബളിപ്പിച്ച് നാലര കോടി രൂപ തട്ടിയെടുത്തു. അമേരിക്കയിൽ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.   ദുബായിൽ വെച്ച് ഇയാൾ ഒരു ഉത്തരേന്ത്യൻ സംഘത്തെ പരിചയപ്പെടുകയും ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം സമീപിച്ചത്. മൂന്നു മാസത്തിനുള്ളിൽ കോടി കണക്കിന് രൂപയാണ് തട്ടിയെടുത്തത്. ഓഗസ്റ്റ് 12 മുതൽ നവംബർ 11 വരെയുള്ള കാലയളവിൽ നാല് കോടി നാലര കോടി രൂപയാണ് കബളിപ്പിച്ചത്.   ആദ്യം നിക്ഷേപിച്ച […]

സൗദിയിൽ മലയാളിയെ കുത്തികൊലപ്പെടുത്തിയ ഇജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കി

റിയാദ് : സൗദി അറേബ്യയില്‍ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി നമ്ബിയാടത്ത് കുഞ്ഞലവിയെ (45) കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരൻ ഈജിപ്ഷ്യന്‍ പൗരന്‍ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയെയാണ് ഇന്ന് മക്ക പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്. 2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. ജിദ്ദയില്‍ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായിട്ടായിരുന്നു കുഞ്ഞലവി ജോലി ചെയ്തിരുന്നത്. ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലില്‍ ഇദ്ദേഹത്തിന്റെ ട്രക്ക് റോഡരികില്‍ […]

ചെന്നിത്തലയിൽ തെരുവ് നായ ശല്യം രൂക്ഷം; 2 പേർക്ക് തെരുവ് നായ ആക്രമണത്തിൽ കടിയേറ്റു

മാന്നാർ: ചെന്നിത്തലയിൽ തെരുവ് നായ ആക്രമണത്തിൽ 2 പേർക്ക് കടിയേറ്റു. തെരുവ് നായ ശല്യം രൂക്ഷമായ ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം ഭാഗത്ത് പത്ര ഏജന്റ് ഉൾപ്പെടെ 2 പേർക്കാണ് തെരുവു നായയുടെ കടിയേറ്റത്. പുത്തൻ കോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മ (80), പത്ര ഏജന്റും വിതരണക്കാരനുമായ പുത്തൻ കോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ കെ. എൻ. തങ്കപ്പൻ എന്നിവർക്കാണ് കടിയേറ്റത്. പുത്തൻകോട്ടയ്ക്കകം വിളയിൽ ഭാഗത്ത് നാളുകളായി തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ച് വരികയാണ്. രാവിലെ പത്രവിതരണം നടത്തുന്നതിനിടയിൽ തങ്കപ്പന്റെ കാലിന് കടിയേൽക്കുകയായിരുന്നു. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും […]

വൈദ്യുതി നിരക്ക്; പുതുവര്‍ഷം മുതല്‍ യൂണിറ്റിന് 9 പൈസ വെച്ച്‌ സര്‍ചാര്‍ജ് ഈടാക്കും 

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ മാറ്റങ്ങളുമായി കെഎസ്‌ഇബി. വൈദ്യുതി നിരക്ക് കൂട്ടിയ സാഹചര്യത്തിൽ സര്‍ചാര്‍ജ് കൂടി ഈടാക്കാന്‍ ആണ് പദ്ധതി ഇടുന്നത്. ഈ കാര്യത്തില്‍ കെഎസ്‌ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി.   ജനുവരി മാസം യൂണിറ്റിന് 9 പൈസ വെച്ച്‌ സര്‍ചാര്‍ജ് ഈടാക്കാം. യൂണിറ്റിന് 17 പൈസയായിരുന്നു കെഎസ്‌ഇബി ആവശ്യപ്പെട്ടിരുന്നത്. 2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിലെ ബാധ്യത തീര്‍ക്കാനാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്.   ജനുവരിയില്‍ സ്വന്തം നിലയില്‍ യൂണിറ്റിന് 10 പൈസ വച്ച്‌ ഈടാക്കാന്‍ കെഎസ്‌ഇബി തീരുമാനിച്ചിരുന്നു. നവംബര്‍ മാസം വൈദ്യുതി […]

കൊച്ചിക്കാരനായ ഈ ചെറുപ്പക്കാരൻ . പിൽക്കാലത്ത് മലയാളത്തിന്റെ മഹാനടനായി മാറി: സത്യൻ ഈ ചിത്രത്തിലെ ഉപനായകനും: ഹോളിവുഡ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്ന മലയാളിയും ഇദേഹമാണ്: ആരാണ് ഈ നടൻ

കോട്ടയം: പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ ശരിയായ വിവക്ഷ . കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട് പെൻഡുലം അങ്ങോട്ടും ഇങ്ങോട്ടും നിരന്തരം ചലിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലോ സമയമാം നദി പുറകോട്ടുഴുകുന്നത് . പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന് തോന്നുന്നില്ല. ഈ പദം പോർച്ചുഗീസ് ഭാഷയിൽ നിന്നായിരിക്കാം മലയാളത്തിൽ എത്തിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു . സുഖദുഃഖങ്ങളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഗഹനമായ അവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ ഒരു പ്രശസ്ത ഗാനത്തിന്റെ വരികൾ പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമെന്ന് കരുതട്ടെ […]

കണ്ണൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് തലകീഴായി മറിഞ്ഞു അപകടം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു, ഒരാളുടെ നില ഗുരുതരം, 15 പേർക്ക് പരിക്കേറ്റു

  കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും ചോറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. പതിനഞ്ചു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം. പതിനാറ് വിദ്യാർത്ഥികളാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം 4:30 യോടു കൂടിയാണ് അപകടം. കുറുമാത്തൂർ ചിന്മയ സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്.   വളക്കൈ പാലത്തിനു സമീപമുള്ള വിയറ്റ്നാം റോഡിൽ വെച്ച് ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ […]

പാമ്പ് ശല്യത്തിൽ നിന്ന് നാട്ടുകാരെ രക്ഷിച്ചിരുന്ന സജു രാജൻ പാമ്പു കടിയേറ്റു മരിച്ചു: പിടികൂടിയ പാമ്പിനെ കുളിപ്പിക്കുന്നതിനിടെയാണ് കടിയേറ്റത്

ഏരൂർ: പാമ്പു കടിയേറ്റ സജു രാജന്റെ മരണത്തിന്റെ ആഘാതത്തില്‍ നാട്ടുകാർ. ഏരൂർ, അ‍ഞ്ചല്‍ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പാമ്പു ശല്യത്തലില്‍ നാട്ടുകാർ ആശ്രയം തേടിയിരുന്നത് സജു രാജനെയായിരുന്നു. എന്നാല്‍ ഏരൂർ തെക്കേവയല്‍ കോളനിക്കു സമീപം ഗൃഹനാഥന്റെ ജീവനെടുത്ത സംഭവത്തെ തുടർന്ന് പാമ മ്പുപിടിക്കാനായി വന്നതായിരുന്നു സജു. അവിടെ പാമ്പുകളെ കണ്ടെത്തുന്നതിനായി കാടു വെട്ടിത്തെളിച്ചപ്പോള്‍ മൂർഖൻ പാമ്പിനെ കണ്ടെത്തി. അതിനെ പിടികൂടുകയും ചെയ്തു. എന്നാല്‍ സാജുവിന്റെ പാമ്പു പിടിത്ത രീതി അനുസരിച്ച്‌ പതിവുപോലെ ഇതിനെ കുളിപ്പിക്കുകയും ചെയ്തെന്നു നാട്ടുകാർ പറയുന്നു. ഇതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഒട്ടേറെ വിഷപ്പാമ്പുകളെ പിടിച്ച […]