play-sharp-fill

തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യം ; പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: വെള്ളറടയില്‍ കരടിയെ കണ്ടതായി നാട്ടുകാർ. വെള്ളറട ചെറുകര വിളാകത്താണ് കരടിയെ കണ്ടത്. റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് ഇക്കാര്യം അറിയിച്ചത്. ആനപ്പാറ പെട്രോള്‍ പമ്ബിന്‍റെ മുന്നിലെ സിസിടിവിയില്‍ കരടിയുടേതിന് സാദൃശ്യമുള്ള ദൃശ്യങ്ങള്‍ പതിഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കരടിയുടെ സാന്നിധ്യമുണ്ടെങ്കില്‍ കൂട് സ്ഥാപിക്കുമെന്ന് പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസർ പറഞ്ഞു. അതേസമയം ഇതുവരെ കാല്‍പ്പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. പ്രദേശത്തെ ക്വാറി, കുറ്റിക്കാടുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും.

‘ പിപി ദിവ്യയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല, സര്‍ക്കാര്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നില്ല?’; അതിനുള്ള തിരിച്ചടി തിരഞ്ഞെടുപ്പില്‍ ഉണ്ടാകും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സങ്കുചിത താത്പര്യങ്ങള്‍ക്ക് പാലക്കട്ടെയും ചേലക്കരയിലെയും ജനങ്ങള്‍ മറുപടി പറയും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നത് എന്ന് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസും പാര്‍ട്ടിയും സംരക്ഷിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് ദിവ്യയെ സംരക്ഷിക്കുന്നത്. എന്തുകൊണ്ട് ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ല. ആരാണ് ഒളിവില്‍ പോകാന്‍ സഹായിച്ചത് എന്നതിനൊക്കെ മറുപടി വേണം – സുരേന്ദ്രന്‍ വ്യക്തമാക്കി. പി പി ദിവ്യയ്‌ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ആത്മാര്‍ത്ഥതയില്ല. പി.പി ദിവ്യയ്‌ക്കെതിരെ എന്തുകൊണ്ട് […]

ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം, തുടർന്ന് പീഡനം: പരാതി നൽകിയതോടെ ഒളിവിൽ പോയ പ്രതിയെ പിടികൂടി പോലീസ്

  തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പാലസ് റോഡ് സ്വദേശി അദ്വൈത് (26) ആണ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പീഡിപ്പിക്കുകയും ആയിരുന്നു.   ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. പോലീസിൽ പരാതി നൽകിയത് അറിഞ്ഞ യുവാവ് ഒളിവിൽ പോയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.   ആറ്റിങ്ങൽ ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോപകുമാർ. […]

കഞ്ചാവും എം.ഡി.എം.എയുമായി നിലമേലിൽ യുവാവ് എക്സൈസിന്റെ പിടിയിൽ

കടയ്ക്കല്‍: നിലമേലില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. വർക്കല സ്വദേശി മാങ്കുഴികുന്നില്‍ വീട്ടില്‍ ഷമീറാണ് (35) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയില്‍ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിലമേല്‍ പള്ളിക്കല്‍ റോഡില്‍വെച്ച്‌ 20 ഗ്രാം കഞ്ചാവും 2.4 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിലായത്. എ.ഇ.ഐ ജി. ഉണ്ണികൃഷ്ണൻ, വിവോ ബിനേഷ്, സനില്‍കുമാർ, സി.ഇ.ഒമാരായ സബീർ, മാസ്റ്റർ ചന്തു, നന്ദു എസ്. സജീവൻ, ലിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പഴക്കുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; എക്സൈസ് സംഘം യുവാവിനെ മർദ്ദിച്ചതിനെത്തുടർന്നെന്ന പരാതിയിൽ, വനിത അടക്കം കണ്ടാലറിയുന്ന 5 ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു

അടൂര്‍: പഴകുളത്ത് യുവാവ് ആത്മഹത്യ ചെയ്തത് എക്സൈസ് സംഘം മര്‍ദിച്ചതിനെ തുടര്‍ന്നാണെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. വനിത അടക്കം കണ്ടാലറിയാവുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കേസ്. പഴകുളം ചാല വിഷ്ണു ഭവനില്‍ ചന്ദ്രന്റേയും ഉഷയുടേയും മകന്‍ വിഷ്ണു(27) വാണ് വീട്ടിനുള്ളില്‍ ഫാനിലെ ഹുക്കില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. എക്സൈസ് സംഘം മര്‍ദിച്ചതിന്റെ മനോവിഷമത്തില്‍ വിഷ്ണു ജീവനൊടുക്കിയതാണെന്ന് കാട്ടി അമ്മാവന്‍ സുരേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മകനെ മര്‍ദിച്ചുവെന്ന് മാതാവും ആരോപിച്ചിരുന്നു. അയല്‍വാസിയായ മനു എന്ന യുവാവിന്റെ മൊഴി പ്രകാരമാണ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി […]

കുടിശ്ശിക തുക നല്‍കിയില്ലെങ്കില്‍ ‘കാരുണ്യ’ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജുകൾ ; നൽകാനുള്ളത് പത്ത് മാസത്തെ കുടിശ്ശികയായി 30 മുതല്‍ 40 കോടി വരെ

തിരുവനന്തപുരം: കാരുണ്യയില്‍ നിന്ന് പിന്‍മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് സൗജന്യചികിത്സ നല്‍കിയതിനുള്ള കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പത്ത് മാസത്തെ കുടിശ്ശികയായി 30 മുതല്‍ 40 കോടിയാണ് ഓരോ കോളജിനും സര്‍ക്കാര്‍ നല്‍കാനുള്ളത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരടക്കം 45 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലുള്ളത്. ഇവര്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന ആശുപത്രികളുടെ പട്ടികയില്‍ ഒട്ടുമിക്ക സ്വകാര്യ മെഡിക്കല്‍ കോളേജുകളുമുണ്ട്. ചികിത്സകഴിഞ്ഞാല്‍ 15 ദിവസത്തിനകം ചികിത്സച്ചെലവ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി ആശുപത്രികള്‍ക്ക് നല്‍കണമെന്നാണ് കരാര്‍. […]

സഹായം ചെയ്തത് പുലിവാലായ് മാറി ; കോട്ടയത്ത് വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് രക്ഷകനായ ഡ്രൈവര്‍ക്ക് കോടതിവരാന്തയില്‍ കാത്തിരിക്കേണ്ടി വന്നത് ഒരു പകൽ, ഒപ്പം ധനനഷ്ടവും

കോട്ടയം : സഹായം ചെയ്തത് ഉപദ്രവമായി മാറി, വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് റോഡില്‍ കിടന്നവരെ ആശുപത്രിയിലെത്തിച്ചയാളെ കേസില്‍ സാക്ഷിയാക്കിയതോടെ നേരിടേണ്ടിവന്നത് ദുരിതവും ധനനഷ്ടവും. പരിക്കേറ്റവരെ സഹായിച്ച ഡ്രൈവര്‍ മാത്തുക്കുട്ടിക്കാണ് കോടതിയിലെത്താൻ സമൻസ് കിട്ടിയത്, തുടർന്ന് കഴിഞ്ഞദിവസം രാവിലെ 10നു കോടതിയിലെത്തിയ കുമരകം ഒറോണക്കളത്തില്‍ മാത്തുക്കുട്ടിക്ക് വൈകുന്നേരം നാലുവരെ കാത്തുനില്‍ക്കേണ്ടിയും വന്നു. മറ്റു ചെലവുകള്‍ക്കു പുറമെ അന്നത്തെ ജോലിവരുമാനവും നഷ്ടമായി. 2021 ഡിസംബര്‍ 24ന് രാത്രി കവണാറ്റിന്‍കരയിലും 27ന് ഗുരുമന്ദിരത്തിനു സമീപവുമുണ്ടായ വാഹനാപകടങ്ങളില്‍ പരിക്കേറ്റ മൂന്നു പേരെ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. ഇതില്‍ കവണാറ്റിന്‍കരയിലുണ്ടായ അപകടത്തില്‍ […]

സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: കാർ യാത്രികന് ദാരുണാന്ത്യം

  തൃശൂര്‍: കരുവന്നൂർ ചെറിയപാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. കാർ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടിൽ നിജോ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.   ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ എതിരെ വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.

റെക്കോഡ് വിലയില്‍ നിലയുറപ്പിച്ച്‌ സ്വര്‍ണം ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല.കഴിഞ്ഞ ദിവസത്തെ 58400 എന്ന റെക്കോർഡ് വിലയിലാണ് ഇന്ന് സ്വർണം നില്‍ക്കുന്നത്. ഇന്നലെ പവന് 160 രൂപ വർധിച്ചിരുന്നു.ഗ്രാമിന് 7300 രൂപയാണ് ഇന്ന്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7300 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6025 രൂപയാണ്. വെള്ളിയുടെ വില ഇന്നും ഉയർന്നിട്ടുണ്ട്.ഒരു രൂപ വർധിച്ച്‌ ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയായി . സ്വർണ വില റെക്കോർഡിലെത്തിയതോടെ വാങ്ങുന്നവർ ആശങ്കയിലാണ്. ഇനിയും വില ഉയരുമെന്നാണ് […]

നടൻ സിദ്ദിഖിന് ആശ്വാസം: അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും, മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി

  ന്യൂഡല്‍ഹി: ബലാത്സംഗ കേസിൽ നടൻ  സിദ്ദിഖിന്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്കാണ് മാറ്റി സുപ്രീംകോടതി. സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന സർക്കാരിന്റെ വാദത്തിൽ മറുപടി സത്യവാങ്മൂലം നൽകാൻ സിദ്ദിഖിന് സമയം അനുവദിച്ചു.   അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈൽ ഫോൺ തന്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു.   അതേസമയം, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സംസ്ഥാനസർക്കാർ വാദം. […]