പത്തു വർഷത്തിനു ശേഷം റബർ ഫീൽഡ് ഓഫീസർമാരെ ഉടൻ നിയമിക്കാനൊരുങ്ങി കേന്ദ്രമന്ത്രാലയം ; റബ്ബർ ഉത്പാദന മേഖലയ്ക്ക് കുതിച്ചുചാട്ടം നൽകുന്ന ചരിത്ര തീരുമാനമെന്ന് എൻ. ഹരി
കോട്ടയം : റബർ ഉത്പാദന മേഖലയ്ക്ക് കരുത്ത് പകരാൻ നിർണ്ണായക ഇടപെടലുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീൽഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ കേന്ദ്ര വ്യവസായ മന്ത്രാലയം റബർ ബോർഡിന് അനുമതി നൽകി. റബർ ബോർഡ് വൈസ് ചെയർമാൻ അനിൽകുമാർ.ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ ഹരി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ‘കേന്ദ്ര വ്യവസായ മന്ത്രാലയവുമായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഒരു പതിറ്റാണ്ടായുള്ള ഒഴിവുകളിൽ ഉടൻ നിയമനത്തിന് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻറണിയുടെ സജീവ ഇടപെടലുകൾ നടപടിക്ക് വേഗം പകർന്നു. റബ്ബർ […]