കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്കും, റവന്യൂ ഡിവിഷണൽ ഓഫീസർക്കും നാല് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജ് ഓഫീസിൽ 2015 കാലയളവിൽ വില്ലേജ് ഓഫീസറായിരുന്ന സജിത്ത് എസ് നായരെയാണ് കൈക്കൂലി കേസിൽ നാല് വർഷം തടവിനും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. പരാതിക്കാരിയുടെ മകളുടെ പേരിലുള്ള പുരയിടം പോക്കുവരവ് ചെയ്ത് നൽകുന്നതിലേയ്ക്ക് 1500 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് പ്രതിയെ വിവിധ വകുപ്പുകളിലായി നാല് വർഷം കഠിന തടവിനും 20000 രൂപ പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചത്. […]