റോഡരികിൽ കണ്ട പാമ്പിനെ പിടിക്കാനായി പൊത്തിൽ തിരഞ്ഞു ; കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്
തൃശ്ശൂർ: നിധി കുംഭങ്ങൾക്ക് കാവല്‍നില്‍ക്കുന്ന പാമ്പുകളുടെ കഥകൾ ഒരുപാട് ഉണ്ടല്ലേ? എന്നാല്‍, പാമ്പ് ഒളിച്ച പൊത്തില്‍നിന്ന് സ്വർണമടങ്ങിയ പേഴ്‌സ് കണ്ടെത്തിയ കഥ ഇതാദ്യമാവും. കഴിഞ്ഞദിവസം തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് സംഭവം.കുഞ്ഞുമൂർഖനെ പിടികൂടുന്നതിനിടെ വനംവകുപ്പ് തൃശ്ശൂർ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുൻ, സർപ്പവൊളന്റിയർ ശരത് മാടക്കത്തറ എന്നിവർക്കാണ് പേഴ്സ് കിട്ടിയത്. നെഹ്റു പാർക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്ബിനെ കണ്ടത്. കൊടുങ്ങല്ലൂർ പറപ്പുള്ളിബസാർ ചെത്തിപ്പാടത്ത് ബാബുവിന്റെ മകള്‍ ഷാഗ്രഹ നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് പാമ്ബിനെ കണ്ടത്. ‘പാമ്ബിന് ചവിട്ടേല്‍ക്കാതിരുന്നതിനാൽ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഇഴഞ്ഞു നീങ്ങിയ പാമ്പ് […]