ശരീരത്തിൽ സ്പർശിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കം; സ്വവർഗ്ഗ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് 14 വർഷങ്ങൾക്ക് ശേഷം പിടിയിൽ
അഹമ്മദാബാദ്: ശരീരത്തിൽ സ്പർശിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ പുരുഷ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് 14 വർഷത്തിന് ശേഷം പിടിയിൽ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ രമേഷ് ദേശായി എന്ന യുവാവിനെയാണ് 14 വർഷത്തെ ഒളിവ് ജീവിതത്തിനിടെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. സ്വവർഗ പങ്കാളിയായിരുന്ന മനീഷ് ഗുപ്തയേയാണ് ഇയാൾ 2010ൽ കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. 14 വർഷമായി പൊലീസിനെ പറ്റിച്ച് കഴിഞ്ഞ യുവാവിനെ ക്രൈം ബ്രാഞ്ചാണ് കുടുക്കിയത്. പരിഹരിക്കാത്ത കേസുകൾ പുനപരിശോധിച്ചപ്പോഴാണ് കൊലപാതക കേസ് വീണ്ടും സജീവമായത്. മുംബൈയിൽ നിന്ന് അഹമ്മദാബാദ് വഴി രാജസ്ഥാനിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് […]