video
play-sharp-fill

സ്കൂള്‍ വിദ്യാർത്ഥിനികളെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി ; ഓട്ടോയിൽ നിന്ന് ചാടി രക്ഷപ്പെട്ട വിദ്യാർത്ഥികൾ ഓടി കയറിയത് പോലീസ് സ്റ്റേഷനിലേക്ക് ; അന്വേഷണം ആരംഭിച്ചു

കൊല്ലം : സ്കൂള്‍ വിദ്യാർത്ഥിനികളെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കൊല്ലം എസ് എൻ കോളേജിന് സമീപത്ത് വച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടികള്‍ എതിർത്തതോടെ വേഗം കൂട്ടിയ ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് പെണ്‍കുട്ടികള്‍ പരുക്കുകളോടെ ഓടി കയറി വരുകയായിരുന്നു. വിവരങ്ങള്‍ തിരക്കിയതോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വിദ്യാർത്ഥിനികള്‍ പറഞ്ഞത്. ട്യൂഷൻ കഴിഞ്ഞ് ഓട്ടോയില്‍ കൈകാണിച്ച്‌ കയറുകയായിരുന്നു. പിന്നാലെ പോകുന്ന വഴി ശരിയായ […]

വിജയിയുടെ ‘മാസ് എന്‍ട്രി’: ജനലക്ഷങ്ങളെ സാക്ഷിയാക്കി വിക്രവാണ്ടിയിൽ തമിഴക വെട്രി കഴകത്തിന്റെ പതാക ഉയർത്തി നടൻ

  ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴക (ടിവികെ) ത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. വൈകിട്ട് നാലുമണിയോടെ  ജനസമുദ്രത്തിനിടയിലേക്ക് വിജയ് എത്തി.   വേദിയിൽ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയര്‍ത്തി.   ആരാധകരുടെയും പ്രവര്‍ത്തകരുടെയും വൻ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്. തിരക്കിനിടെ […]

യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; പാമ്പ് കടിയേറ്റതാണെന്ന് സംശയം

ആലപ്പുഴ: യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത്‌ 2-ാം വാർഡ് കാവുങ്കല്‍ കണ്ണാട്ടു ജംക്‌ഷനു സമീപം പൂജപറമ്ബ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ചത്. ഇന്നു രാവിലെ ശ്രുതി ഉറക്കമുണാരാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാമ്പു കടിയേറ്റതാണെന്നു സംശയമുണ്ട് രാത്രി ഭർത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. സിവില്‍ പൊലീസ് ഓഫിസറാണ് ജ്യോതിഷ്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (27/10/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (27/10/2024) 1st Prize-Rs :70,00,000/- AO 432099 (WAYANADU) Cons Prize-Rs :8,000/- AN 432099 AP 432099 AR 432099 AS 432099 AT 432099 AU 432099 AV 432099 AW 432099 AX 432099 AY 432099 AZ 432099   2nd Prize-Rs :5,00,000/- AY 365962 (ALAPPUZHA)   3rd Prize-Rs :1,00,000/- AN 860081 AO 795606 AP 145482 AR 172443 […]

ബോബി ചെമ്മണ്ണൂർ സിനിമ നിർമാണത്തിലേക്ക്: ആദ്യചിത്രം 100  കോടി രൂപ ബഡ്‌ജറ്റിൽ, വയനാട് ഉരുൾപൊട്ടൽ സിനിമയുടെ പ്രമേയം

  തൃശൂർ: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക്. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് സിനിമാ നിർമ്മിക്കുന്നത്.   മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിലുള കഥയാണ് ആദ്യം സിനിമയാവുന്നത്. ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് ഈ വിഷയം ആദ്യ സിനിമക്ക് പ്രമേയമായി തിരഞ്ഞെടുക്കാൻ കാരണമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.   ആദ്യത്തേത് ബിഗ് ബഡ്ജറ്റ് സിനിമയായിരിക്കും. 100 കോടി രൂപയെങ്കിലും ചിത്രത്തിന്റെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. […]

കൂട്ടത്തോടെ ചത്തുപൊങ്ങിയത് നൂറ് കണക്കിന് മത്സ്യങ്ങള്‍ ; ഫിഷറീസ് അധികൃതരെത്തി അഷ്ടമുടി കായലില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധന ആരംഭിച്ചു

കൊല്ലം : കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. ഇന്ന് രാവിലെയോടെ വലിയ തോതില്‍ മീനുകള്‍ ചത്ത്കരയ്ക്ക് അടിഞ്ഞുതുടങ്ങി. പലരും കെമിക്കല്‍ കലർന്ന കക്കൂസ് മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച്‌ ഇവിടെ തളളാറുണ്ടെന്നും ഇത് കായലില്‍ മീൻ ചത്ത് പൊങ്ങന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങിത്തുടങ്ങിയത്. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകള്‍ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു. […]

റോഡിൽ സഞ്ചരിച്ചാൽ കുഴിയിൽ വീഴും; പാലം കയറിയാൽ തോട്ടിൽ വീഴും ജീവനും പോകും; ദുരിതക്കയത്തിൽ കുമരകത്തുകാർ; സുരക്ഷിതമായി തോടുകൾ മുറിച്ചു കടന്ന് മറുകരയെത്താൻ പാലം എന്ന ആവശ്യം ഇന്നും ഇവിടുത്തുകാർക്ക് അന്യമാണ്; പേരിൽ ടൂറിസം ഗ്രാമമാണ് കുമരകമെങ്കിലും അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ പിന്നിലാണ്

കുമരകം: റോഡിലൂടെ സഞ്ചരിച്ചാല്‍ ഏതു നിമിഷവും റോഡിലെ വന്‍ ഗര്‍ത്തത്തില്‍ ചാടി അപകടം ഉണ്ടാകും.. ഇനി അക്കരെ കടക്കാന്‍ പാലത്തില്‍ കയറിയാല്‍ കാലപ്പഴക്കം ചെന്ന പാലം ഇടിഞ്ഞു വീഴും.. വേനമ്ബനട്ടുകായലിനോട് ചേര്‍ന്നു കടിക്കുന്ന കുമരകത്തെ ജനങ്ങളുടെ ദുരിത കഥ ഇങ്ങനെയൊക്കെയാണ്. സുരക്ഷിതമായി തോടുകള്‍ മുറിച്ചു കടന്നു മറുകരെയെത്താന്‍ പാലം എന്ന ആവശ്യം ഇന്നും ഇവിടുത്തുകാർക്ക് അന്യമാണ്. പേരില്‍ ടൂറിസം ഗ്രാമാണ് കുമകരമെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെ പിന്നിലാണ്. ഇപ്പോ ശരിയാക്കാമെന്നു പറഞ്ഞു പൊളിച്ച കോണത്താറ്റുപാലം നിര്‍മാണം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. കുടത്ത ദുരിതത്തിലായ ജനങ്ങള്‍ […]

ദുർമന്ത്രവാദത്തിന് പിഞ്ചുകുഞ്ഞിനെ ബലി നൽകി: ഐശ്വര്യം വരാൻ 4 വയസ്സുകാരിയെ  കൊലപ്പെടുത്തി ഉറ്റബന്ധുവും ആൾദൈവവും ചേർന്ന്

  ബറേലി: നാല് വയസുകാരിയെ കൊലപ്പെടുത്തി ഉറ്റബന്ധു. ഉത്തർ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖർപൂർ ചൌധരി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. വീട്ടിൽ ഐശ്വര്യം വരാൻ സ്വയം പ്രഖ്യാപിത ആൾദൈവവും ഉറ്റ ബന്ധുവും ചേർന്നാണ് കുട്ടിയെ ബലി നൽകുകയായിരുന്നു.   മിസ്റ്റി എന്ന നാലുവയസുകാരിയെ ശനിയാഴ്ചയാണ് കാണാതായത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ അമ്മായിയായ സാവിത്രി എന്ന സ്ത്രീയുടെ പെരുമാറ്റത്തിലെ അസ്വഭാവികത പോലീസിന് സംശയം സൃഷ്ടിച്ചു.   വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളേപ്പോലും കടത്തി വിടാതെ നിരവിധ വാദങ്ങൾ നിരത്തിയതോടെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ […]

ഓടിക്കൊണ്ടിരിക്കെ ബസ്സിൽ തീയും പുകയും; ബസ് നിർത്തി ഉടനെ യാത്രക്കാരെ ഇറക്കിയതിനാൽ വൻ അപകടം ഒഴിവായി

തിരുവനന്തപുരം: വർക്കലയിൽ ഓടികൊണ്ടിരുന്ന ബസ് തീ പിടിച്ചു. മൈതാനം ജംഗ്ഷനിൽ വച്ചാണ് ബസിന് തീപിടിച്ചത്. ഡ്രൈവറുടെ സമചിത്തതയോടെയുളള ഇടപെടൽ മൂലം വലിയ അപകടമൊഴിവായി. തീ കണ്ട ഉടനെ ബസ് നിർത്തിയ ഡ്രൈവറും കണ്ടക്ടറുടെ ചേർന്ന് ഉടൻ തന്നെ യാത്രക്കാരെയെല്ലാവരെയും പുറത്തിറക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ 20 ലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഷോർട്ട് സർക്കൂട്ട് മൂലം ബസിൽ നിന്ന് പുക ഉയരുകയായിരുന്നുവെന്നാണ് വിവരം. വർക്കല കല്ലമ്പലം ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങലിൽ നിന്നും വർക്കല മൈതാനം ജംഗ്ഷനിൽ എത്തിയപ്പോഴാണ് ബസിന്റെ ബൊണറ്റിൽ നിന്നും […]

2 മാസം മുൻപ് കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി ; കനാല്‍ വൃത്തിയാക്കാനെത്തിയ തൊഴിലുറുപ്പ് തൊഴിലാളികളാണ് വിജനമായ സ്ഥലത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്

തിരുവനന്തപുരം : കോട്ടുകാലില്‍ നിന്നും കാണാതായ ആളുടെ മൃതദേഹം തുറമുഖ കമ്ബനി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് കണ്ടെത്തി. മൃതദേഹത്തിന് രണ്ട് മാസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. കോട്ടുകാല്‍ പുന്നക്കുളം കുരുവിത്തോട്ടം എ.എസ്. ഭവനില്‍ കൃഷ്ണൻകുട്ടി (60) യുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. കൃഷിപ്പണിക്കാരനായ കൃഷ്ണൻകുട്ടിയെ ഇക്കഴിഞ്ഞ ആഗസ്റ്റ് 29നാണ് വീട്ടില്‍ നിന്ന് കാണാതായത്. സെപ്റ്റംബർ മൂന്നിന് ബന്ധുക്കള്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത വിഴിഞ്ഞം പൊലീസ് നടത്തിയ സി.സി.ടി.വി പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനും ഒരു കിലോമീറ്റർ അകലെ സൈക്കിളില്‍ യാത്ര […]