കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ച് അപകടം; രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ; അപകടത്തിൽ കാർ പൂർണമായും തകർന്നു
പാലക്കാട്: പാലക്കാട് കൊപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന ( 43 ) ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ തകര്‍ന്നു.