video
play-sharp-fill

ലോട്ടറി വിൽപ്പനക്കാര്‍ തട്ടിപ്പിന്‍റെ ഇരകളാകുന്നു ; ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിമാറ്റി ഒട്ടിച്ച് തട്ടിപ്പ് ; ലോട്ടറി കച്ചവടക്കാരനെ പറ്റിച്ച് തട്ടിയെടുത്തത് 5000 രൂപ

സ്വന്തം ലേഖകൻ മലപ്പുറം: ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിമാറ്റി ഒട്ടിച്ചു കൊണ്ടുള്ള തട്ടിപ്പ് വ്യാപകമാവുന്നു. വഴിയോരങ്ങളിലും മറ്റും ലോട്ടറി വില്‍ക്കുന്ന പാവം കച്ചവടക്കാരാണ് തട്ടിപ്പിന് ഇരകളാവുന്നത്. മലപ്പുറം കുന്നുമ്മലിലെ ലോട്ടറി കച്ചവടക്കാരൻ എ പി രാമകൃഷ്ണനെ പറ്റിച്ച് തട്ടിയെടുത്തത് അയ്യായിരം രൂപയാണ്. തമിഴ്‌നാട്ടുകാരനായ രാമകൃഷ്ണൻ കഴിഞ്ഞ 50 വര്‍ഷത്തിലധികമായി മലപ്പുറത്താണ് താമസം. മരപ്പണിയും മറ്റ് കൂലിതൊഴിലുകളും ചെയ്തിരുന്ന രാമകൃഷ്ണൻ അഞ്ച് വര്‍ഷമായി ലോട്ടറി വിൽപ്പനക്കാരനാണ്. മലപ്പുറത്ത് കെട്ടിയുണ്ടാക്കിയ പെട്ടിക്കടയിലാണ് ലോട്ടറികച്ചവടം. അവസാനത്തെ നാലക്ക നമ്പറിലാണ് രാമകൃഷ്ണനെ പറ്റിച്ചത്. സമ്മാനം കിട്ടിയ ടിക്കറ്റിന്‍റെ അവസാനത്തെ നാലക്ക […]

പൂരങ്ങളിലെ ആഘോഷ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്നതാണ് ഗസറ്റ് വിജ്ഞാപനം, സംസ്ഥാന സര്‍ക്കാര്‍ പൂരം കലക്കി എന്ന് ആക്ഷേപിക്കുമ്പോൾ മറുഭാഗത്ത് പൂരം നടത്തിപ്പ് തടസപ്പെടുത്തുകയാണ് സംഘ്പരിവാര്‍; പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാർ നയത്തിനെതിരേ എല്‍ഡിഎഫിന്റെ പ്രതിഷേധ സംഗമം ഒക്ടോബർ 30ന്

തൃശൂര്‍: തൃശൂര്‍ പൂര നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബർ 30ന് വൈകീട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തൃശൂര്‍ നടുവിലാലില്‍ ജംങ്ഷനില്‍ പ്രതിഷേധ പരിപാടി സിപിഎം. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പൂരങ്ങളിലെ ആഘോഷ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം. തൃശൂര്‍ […]

വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം; കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതെന്ന് സംശയം; കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫോണും അസ്ഥികൂടങ്ങൾക്ക് സമീപം കണ്ടെത്തി; ഡിഎൻഎ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ്

തിരുവനന്തപുരം: പാങ്ങോട് മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. ഉച്ചയ്ക്ക് ശേഷം വിറക് ശേഖരിക്കാനെത്തിയ സ്ത്രീകളാണ് അസ്ഥികൂടം കണ്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതാണ് അസ്ഥികൂടം എന്നാണ് പാങ്ങോട് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയ ശേഷമേ ഇത് സംബന്ധിച്ച് സ്ഥിരീകരണത്തിലെത്താൻ കഴിയുവെന്ന് പോലീസ് വ്യക്തമാക്കി. ഭരതന്നൂര്‍ സ്വദേശിയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫോണും അസ്ഥികൂടങ്ങൾക്ക് സമീപം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ഭരതന്നൂര്‍ സ്വദേശിയെ കാണാതായത്. ഇതുസംബന്ധിച്ച പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.  

കത്തിൽ ഒരു അസ്വാഭാവികതയും ഇല്ല, രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചത് ഷാഫിയാണ്, അതിലെന്താണ് തെറ്റ് ? കത്ത് പുറത്ത് പോയത് കെപിസിസി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കും; ഉപതെരഞ്ഞെടുപ്പിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കെ.മുരളീധരനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി കോൺഗ്രസ് നേതൃത്വത്തിന് നൽകിയെന്ന് പറയുന്ന കത്തിൽ ഒരു അസ്വാഭാവികതയും ഇല്ലെന്ന് സുധാകരൻ വ്യക്തമാക്കി. എന്നാൽ, കത്ത് പുറത്ത് പോയത് കെ.പി.സി.സി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് സ്ഥാനാർത്ഥിയാകാൻ പലപേരും ഉയർന്ന് വന്നതാണ്. അതെല്ലാം കെ.പി.സി.സി ചർച്ച ചെയ്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചത് ഷാഫി പറമ്പിൽ എം.പിയാണ്. അതിലെന്താണ് തെറ്റെന്നും സുധാകരൻ ചോദിച്ചു. കെ.മുരളീധരന്റെ പേരിനേക്കാൾ ഉയർന്ന് […]

കോട്ടയം ജില്ലയിൽ നാളെ (28/ 10/2024) തെങ്ങണ, കുറിച്ചി, നാട്ടകം, പാമ്പാടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (28/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അലൂമിനിയം, കുട്ടിച്ചൻ, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (28/10/24) രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും കുറിച്ചി സെക്ഷൻ പരിധിയിൽ, കേളൻ കവല, പത്താമുട്ടം എസ്എൻഡിപി, പാപ്പാഞ്ചിറ, കോളനി അമ്പലം, നാൽപ്പതിൻ കവല, പനക്കളം,സ്വാമിക്കവല, യുവരശ്മി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ (28/10/24)തിങ്കളാഴ്ച രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതിമുടങ്ങും നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന […]

വ്ലോഗര്‍ ദമ്പതിമാരെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്; ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്; കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കയർ വീട്ടില്‍ നിന്ന് കണ്ടെത്തി; ദമ്പതികളുടെ സാമ്പത്തിക ബാധ്യതയുൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കുകയാണെന്നും പോലീസ്

തിരുവനന്തപുരം: വ്ലോഗര്‍ ദമ്പതിമാരെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സെല്ലൂ ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കയറും വീട്ടില്‍ നിന്ന് കണ്ടെത്തി. ദമ്പതികളുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി […]

മുട്ടമ്പലം ശ്രീ ദുർഗ്ഗാ എൻഎസ്എസ് വനിതാ സമാജ വാർഷിക സമ്മേളനം നടത്തി; കേരള വനം വികസന കോർപ്പറേഷൻ ചെയർ പേഴ്സൺ ലതികാ സുഭാഷ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

കോട്ടയം: മുട്ടമ്പലം ശ്രീ ദുർഗ്ഗാ എൻഎസ്എസ് വനിതാ സമാജ വാർഷിക സമ്മേളനം നടത്തി. പ്രസിഡന്റ് പി എൻ സരളാ ദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കേരള വനം വികസന കോർപ്പറേഷൻ ചെയർ പേഴ്സൺ ലതികാ സുഭാഷ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ഭരണസമിതി അംഗം സുധ എം നായർ മുഖ്യ പ്രഭാഷണം നടത്തി. വനിതാ യൂണിയൻ കമ്മറ്റി അംഗം ഗിരിജാ രാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് ടി എൻ ഹരികുമാർ, സെക്രട്ടറി കെ ബി കൃഷ്ണകുമാർ, ട്രഷറാർ ജി. ശ്രീകുമാർ എന്നിവർ […]

ബസിലേക്ക് കയറവെ തിരക്കുണ്ടാക്കി മോഷണം; ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ യുവതിയുടെ ഒന്നേമുക്കാൽ പവന്റെ മാല പൊട്ടിച്ചെടുത്തു; സംഭവത്തിൽ മൂന്ന് സ്ത്രീകൾ പിടിയിൽ

ഹരിപ്പാട്: ബസിനുള്ളിൽ മാല മോഷണം നടത്തിയ മൂന്ന് കർണാടക സ്വദേശികൾ പിടിയിൽ. കർണാടക മാംഗ്ലൂർ ബന്ത വാലയ് സ്വദേശികളായ ചോടമ്മ (52), ലക്ഷ്മി അമ്മ (37), കെണ്ടമ്മ (47) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാറശാല ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കൊല്ലം എഴുകോൺ സ്വദേശിനി രാജമ്മയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണ്ണ മാലയാണ് മോഷ്ടിച്ചത്. ഹരിപ്പാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. ബസിലേക്ക് കയറുന്നതിനിടെ തിരക്ക് ഉണ്ടാക്കിയാണ് മാല പൊട്ടിച്ചെടുത്തത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ രാജമ്മ ബഹളം […]

തൃശൂര്‍ പൂരം കലക്കൽ: എസ്ഐടി സംഘത്തിലെ ഇന്‍സ്പെക്ടറുടെ പരാതിയിൽ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു; വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന അന്വേഷണിക്കണമെന്നാണ് പരാതി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലിൽ തൃശൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. തൃശൂര്‍ പൂരം കലക്കലിലെ ഗൂഢാലോചന അന്വേഷിക്കുന്ന എസ്ഐടി സംഘത്തിലെ ഇന്‍സ്പെക്ടര്‍ ചിത്തരഞ്ചന്‍റെ പരാതിയിലാണ് തൃശൂര്‍ ടൗണ്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തെങ്കിലും ആരെയും പോലീസ് പ്രതിചേര്‍ത്തിട്ടില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ഗൂഢാലോചന അന്വേഷണിക്കണമെന്നാണ് പരാതി. തിരുവമ്പാടി ദേവസ്വത്തെ സംശയത്തിന്‍റെ നിഴലിലാക്കുന്നതായിരുന്നു തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാതിരിക്കാനാണ് പൊതുവായ പരാതിയിൽ പോലീസ് കേസെടുത്തത്. […]

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗമായി നിയമിതനായ എൻസിപി(എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ രാജന് എൻസിപി(എസ് ) ജില്ലാ കമ്മറ്റിയുടെ നേതൃത്വ ത്തിൽ സ്വീകരണം നൽകി

കോട്ടയം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗമായി സംസ്ഥാന ഗവൺമെന്റ് നിയമിച്ച എൻസിപി(എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ രാജന് എൻസിപി(എസ് ) ജില്ലാ കമ്മറ്റിയുടെ നേതൃത്വ ത്തിൽ സ്വീകരണം നൽകി. എൻസിപി(എസ്) ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. എൻസിപി നേതാക്കളായ ജോസ് കുറ്റിയാനിമറ്റം, നിബു എബ്രഹാം, ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാല, റെജി കൂരോപ്പട, ദേവദാസ്, ജയപ്രകാശ് നാരായണൻ, ബീന ജോബി, ഷിബു […]