സർക്കാർ ജീവനക്കാർക്ക് അനുവദിച്ച മൂന്നു ശതമാനം ക്ഷാമബത്തയുടെ കുടിശ്ശിക പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി; 2024 ഏപ്രിലിൽ അനുവദിച്ച രണ്ടു ശതമാനം ക്ഷാമബത്തയുടെ കുടിശ്ശിക സർക്കാർ നൽകിയിട്ടില്ല; പങ്കാളിത്ത പെൻഷൻ ബാധകമായ ജീവനക്കാർക്ക് വൻ സാമ്പത്തിക നഷ്ടം; പ്രതിഷേധവുമായി സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ സംഘടനകൾ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് അനുവദിച്ച മൂന്നു ശതമാനം ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിക്കാത്തതിൽ പ്രതിഷേധവുമായി സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ സംഘടനകൾ. എംപ്ലോയിസ് സംഘ് ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ധനവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ ഏത് കാലഘട്ടം മുതലുള്ളതാണെന്ന് സൂചിപ്പിക്കുന്നില്ലെന്നും സംഘടനാ നേതാക്കൾ പറയുന്നു. ഇതാണ് ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വരാൻ പ്രധാന കാരണം. 2024 ഏപ്രിലിൽ അനുവദിച്ച രണ്ടു ശതമാനം ക്ഷാമബത്തയുടെയും കുടിശ്ശിക സർക്കാർ നൽകിയിട്ടില്ല. കുടിശ്ശിക നൽകാത്തതുകാരണം പങ്കാളിത്ത പെൻഷൻ ബാധകമായ ജീവനക്കാർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. സംസ്ഥാനത്തെ ഐ.എ.എസ്, […]