ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പുകൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കാൻ സർക്കാർ ഉത്തരവ്; നടപടി എഴുപത്തിയെട്ടുകാരനായ വയോധികന്റെ കത്തിന്റെ അടിസ്ഥാനത്തിൽ; കാത്തിരിപ്പുകേന്ദ്രങ്ങളിലെ പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി
ആലപ്പുഴ: കൊടുങ്ങല്ലൂർക്കാരൻ സി.എസ്. തിലകൻ കളത്തിലിറങ്ങിയതോടെ കഥ മാറി. ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പുകൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കാൻ സർക്കാർ ഉത്തരവായി. പൈപ്പിൽ ഇരിക്കുന്നത് പലർക്കും ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ച് വയോധികർക്ക്. പൈപ്പ് പ്രശ്നം പലരും പരിഹാസരൂപേണ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ, എഴുപത്തിയെട്ടുകാരനായ തിലകന്റെ പ്രതികരണം തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷിനോടു നേരിട്ടായിരുന്നു. പരാതി വ്യക്തമാക്കി ഒരു കത്തയച്ചു. ഫലവുമുണ്ടായി. കാത്തിരിപ്പുകേന്ദ്രങ്ങളിലെ പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. തിലകന്റെ കത്തുൾപ്പെടുത്തിയാണ് ഉത്തരവ്. ആപ്ലിക്കന്റ്സ് ആൻഡ് കൺസ്യൂമേഴ്സ് ഫോറത്തിന്റെ കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറിയാണ് […]