video
play-sharp-fill

വിദ്യാർത്ഥികളുമായി വിനോദ സഞ്ചാരത്തിന് പോയ ബസ് അപകടത്തിൽപ്പെട്ടു

  എറണാകുളം: ചെറായിൽ സ്കൂൾ വിദ്യാർത്ഥികളുമായി വിനോദസഞ്ചാരത്തിനു പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഞാറക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.   ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശം പൂർണമായും തകർന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ ചൂണ്ടിക്കാട്ടി.   അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. പരിക്കേറ്റ വിദ്യാർത്ഥികളെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രി പ്രാഥമിക ചികിത്സയ്ക്കായി […]

മസാല ദോശയിൽ ചത്ത പഴുതാര; പരാതിപ്പെട്ടിട്ടും അനക്കമില്ല; ഇന്ത്യൻ കോഫി ഹൗസിനെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്

തൃശൂർ: ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകിയ ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പടെയുള്ള നടപടികൾ […]

ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ച് മോഷണം; 6 പവന്റെ സ്വർണാഭരണങ്ങളും വെള്ളി കുടവും 23,000 രൂപയും നഷ്ടപ്പെട്ടു; പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ: ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. 6 പവനോളം സ്വർണാഭരണങ്ങളും വെള്ളി, പണം എന്നിവയും നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ഓഫീസിന്റെ പൂട്ടു തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഓഫീസിലെ അലമാര തുറന്നാണ് സ്വർണ്ണവും പണവും കവർന്നത്. ക്ഷേത്രത്തിലെ കിരീടം, മാല, താലി, സ്വർണ്ണവേൽ ഉൾപ്പടെ 6 പവൻ സ്വർണ്ണമാണ് നഷ്ടമായത്. 2 വെള്ളിക്കുടവും 23000 രൂപയും […]

എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവം; ആരോപണവിധേയയായ പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയണം; ഭരണസമിതി യോഗത്തിൽ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യുഡിഎഫ്

കണ്ണൂർ: ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗത്വവും ദിവ്യ ഒഴിയണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടും. ദിവ്യയുടെ രാജിക്കുശേഷമുള്ള ആദ്യ ഭരണസമിതി യോഗം ഇന്നാണ്. അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം പുറത്താക്കിയിരുന്നു. ദിവ്യയ്ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു നടപടി. ദിവ്യ ഒളിവിലാണ്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ പ്രിൻസിപ്പൽ‌ സെഷൻസ് കോടതി […]

കേരളത്തിൽനിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: കേരളത്തിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് കർണാടകത്തിൽ അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ്  വിവരം. മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ്  പുലർച്ചെ 4 മണിയോടെ നഞ്ചൻകോടിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്. മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചൻകോട്. തിരൂർ വൈലത്തൂർ സ്വദേശി ഹസീബിന്റെ തല […]

‘ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ സുധാകരനടക്കം ഗുളിക കഴിക്കുന്നു’; കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ‘പ്രാണി’കളുടെ ഘോഷയാത്രയുണ്ടാവുമെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോൺഗ്രസ് നേതാക്കളും ഗുളിക കഴിക്കുന്നുകയാണ്. പാലക്കാട്ടെ കോൺഗ്രസിന്റെ കത്ത് പുറത്ത് വന്നത്, കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമാണെന്നും സ്വന്തം പാർട്ടിയിൽ ഐക്യം ഇല്ലാത്തവരാണ് സർക്കാർ പ്രശ്നമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.  

വൈക്കം ടൗണിലെ രണ്ട് ജ്വല്ലറിയിലടക്കം നാല് കടയിൽ മോഷണം: സംഭവത്തിൽ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലും നിരവധി മോഷണക്കേസുകളിൽ പ്രതിയായ മധ്യപ്രദേശ് സ്വദേശി പിടിയിൽ

വൈക്കം: വൈക്കം ടൗണിലെ രണ്ട് ജ്വല്ലറിയിലടക്കം നാല് കടയിൽ മോഷണം നടത്തിയ പ്രതി ആലപ്പുഴയിൽ പിടിയിൽ. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ മധ്യപ്രദേശ് ബഡ്ഗാവൂൺ സ്വദേശി ദൻരാജ് യദുവൻഷി (25)യെയാണ് കൈനടി പോലീസ് കഴിഞ്ഞ 17ന് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വൈക്കത്ത് നടത്തിയ മോഷണത്തെക്കുറിച്ച് പ്രതി പോലീസിനോട് സമ്മതിച്ചത്. 16ന് പുലർച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് പടിഞ്ഞാറെനട അന്ധകാരത്തോടിന് സമീപമുള്ള രശ്മി ഫാഷൻ ജ്വല്ലറി, സിൽവർ കാസിൽ, ന്യൂബെസ്റ്റ് ബേക്കേഴ്സ്, എസ്.മഹാദേവ അയ്യർ വസ്ത്രവ്യാപാരസ്ഥാപനം എന്നിവിടങ്ങളിൽ മോഷണം നടന്നത്. ബേക്കറിയിൽനിന്ന് 2,800 രൂപയും […]

പൂരം അലങ്കോലമായതിന് പിന്നിൽ ഗൂഢാലോചനയല്ല, ഉദ്യോഗസ്ഥ പിഴവാണ്, ഇനിയുള്ള പൂരമെങ്കിലും ഒറ്റക്കെട്ടായി നടത്താൻ കഴിയണമെന്ന് തിരുവമ്പാടി; മുഖ്യമന്ത്രി ഗൂഢാലോചനയില്ലെന്ന് പറഞ്ഞു, പൂരം നടത്തിയതിന് എഫ്ഐആർ ഇട്ട് ഉപദ്രവിക്കാനാണെങ്കിൽ അംഗീകരിക്കില്ലെന്ന് പാറമേക്കാവ്; പൂരം അലങ്കോലപ്പെട്ടതിൽ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ദേവസ്വങ്ങൾ

തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. പൂരം അലങ്കോലമായതിന് പിന്നിൽ ഗൂഢാലോചനയല്ലെന്നും ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നും തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. തൃശ്ശൂർ പൂരം അലങ്കോലമായതിന് പിന്നിൽ ഗൂഢാലോചനയല്ല, ഉദ്യോഗസ്ഥർക്ക് എവിടെയോ തെറ്റ് പറ്റിയതായിരിക്കാം ഉണ്ടായത്. പൂരവുമായി ബന്ധപ്പെട്ട് പൊതുവായി എടുത്ത തീരുമാനത്തിൽ നിന്ന് എവിടെയോ വ്യതിചലിച്ചിട്ടുണ്ട്. പറ്റിയ തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നും ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ദേവസ്വം പൂരം തടയില്ല. പൂരം […]

ഭർത്താവിൻ്റെ സ്വത്തിനായി ക്രൂരത; കത്തിക്കരിഞ്ഞ മൃതദേഹവുമായി 29 കാരി സഞ്ചരിച്ചത് 800 കിലോമീറ്റർ; സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കൂർഗ്: കർണാടകയിലെ കൊടഗിൽ കത്തിക്കരിഞ്ഞ നിലയിൽ ബിസിനസുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രണ്ടാം ഭാര്യ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. 54കാരനും ഹൈദരബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യവസായിയുമായ രമേഷിന്റെ മൃതദേഹം ഒക്ടോബർ 8നാണ് പൊലീസ് കൊടഗിലെ കാപ്പി എസ്റ്റേറ്റിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.   സംഭവത്തിൽ രമേഷിന്റെ രണ്ടാം ഭാര്യയായ പി നിഹാരിക(29), ഇവരുടെ സുഹൃത്തും ബെംഗളൂരു സ്വദേശിയുമായ മൃഗ ഡോക്ടർ നിഖിൽ,  ഹരിയാന സ്വദേശിയായ അങ്കുർ റാണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രമേഷിന്റെ എട്ട് കോടിയിലധികം വരുന്ന സ്വത്ത് […]

ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങിയോ… കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ ബാധ്യത ഇരട്ടിയാകും ; ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള വഴികൾ അറിയാം

ഓഫറുകളും സൗജന്യ പരിധിയും അടക്കം ഒറ്റ നോട്ടത്തില്‍ നേട്ടം മാത്രമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക്. അതുകൊണ്ട് തന്നെ സമീപ കാലത്ത് രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വളരെ കൂടുതലുമാണ്.ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ ബാധ്യത ഇരട്ടിയാകും. പ്രതിമാസ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ലളിതമായ വഴികളിതാ…. നെറ്റ് ബാങ്കിംഗ് കുടിശ്ശിക തീര്‍ക്കാനുള്ള എളുപ്പവഴിയാണ് നെറ്റ് ബാങ്കിംഗ് അക്കൗണ്ട് വഴി ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നത്. നിലവിലെ നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ ക്രെഡിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുകയും ബില്‍ നേരിട്ട് […]