play-sharp-fill

സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ഓടി നടക്കുന്ന ആളല്ല, തന്നെ സ്ഥാനാർത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നു, പത്തുപേര് തികച്ച് ബിജെപിയ്ക്ക് ഇല്ലാതിരുന്ന കാലത്ത് പാർട്ടിയിൽ പ്രവർത്തിച്ച് തുടങ്ങിയതാണ്, സ്നേഹിച്ചു സ്നേഹിച്ച് അപമാനിക്കരുത്, പാര്‍ട്ടിയോട് പരിഭവം ഇല്ലെന്നും ശോഭ സുരേന്ദ്രന്‍

പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ കണ്‍വെന്‍ഷനിലെത്തി മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. സ്ഥാനാർത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താനെന്ന് അവര്‍ പറഞ്ഞു. മത്സരിക്കുന്നില്ല എന്ന് പറഞ്ഞ ആളാണ് താൻ. തന്നെ സ്ഥാനാർത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണ്. പത്തുപേര് തികച്ച് ബിജെപിയ്ക്ക് ഇല്ലാതിരുന്ന കാലത്ത് ഈ പാർട്ടിയിൽ പ്രവർത്തിച്ച് തുടങ്ങിയതാണ്. ഈ പാർട്ടിയ്ക്ക് കേരളത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവർത്തിക്കാൻ ആരോഗ്യം തരണേ എന്നാണ് പ്രാർത്ഥനയെന്നും അവര്‍ പറഞ്ഞു. കപട മതേതരത്വമാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്. വ്യാജ മതേതരത്വത്തിന്‍റെ കട ബിജെപി […]

കോളജില്‍ ഹാജരാകുന്നില്ല; പി എം ആര്‍ഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്‍കി പ്രിൻസിപ്പല്‍

കൊച്ചി: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പുറത്തേക്ക്. ആ‍ർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ. എന്നാല്‍ ദീ‍ർഘനാളായി ആർഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ് കോളേജ് അധികൃതർ. ആർഷോയുടെ മാതാപിതാക്കള്‍ക്കാണ് പ്രിൻസിപ്പല്‍ നോട്ടീസ് നല്‍കിയത്. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ആ‍‍ര്‍ഷോ രംഗത്തെത്തി. കോളേജില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ആർഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ […]

എഴുനൂറോളം ജീവനക്കാർ; ആറ് മാസത്തെ വിവരശേഖരണം; തൃശൂര്‍ ജിഎസ്ടി റെയ്ഡിലൂടെ വരുമാനം വെറും രണ്ട് കോടി; വൻകിടക്കാരായ സ്ഥാപനങ്ങളെ ഒഴിവാക്കിയുള്ള ഇൻ്റലിജൻസ് റെയ്ഡ് പലതും മറയ്ക്കാനുള്ള പ്രഹസനമോ..? സർക്കാർ ലക്ഷ്യം വെച്ചത് ബൈ ഇലക്ഷൻ ഫണ്ട് പിരിവോ..?

തൃശൂർ : എഴുനൂറോളം ജീവനക്കാർ, ആറുമാസത്തെ ഇൻ്റലിജൻസ് വിവരശേഖരണം… ഇങ്ങനെയെല്ലാം തയ്യാറെടുപ്പുകളോടെ ആയിരുന്നു തൃശൂരില്‍ കഴിഞ്ഞ ദിവസം ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം സ്വർണവ്യാപാര കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. കിട്ടിയത് കണക്കില്‍പെടാത്ത 104 കിലോ സ്വർണം. “ഇൻ്റലിജൻസ് വിഭാഗം ഇൻ്റലിജൻസ് രീതിയില്‍ തന്നെ പ്രവർത്തിച്ചത് കൊണ്ടാണ് റെയ്ഡ് ഇത്ര വലിയ വിജയമായത്”- എന്നാണ് നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ നടപടികള്‍ക്കിടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞത്. ബ്രേക്കിങ് ന്യൂസുകളെല്ലാം ഒടുങ്ങിയ സാഹചര്യത്തില്‍ ഇനി പരിശോധിക്കാം, റെയ്ഡ് എത്ര വലിയ വിജയമായിരുന്നു. ഒരുകിലോ സ്വർണത്തിന് ശരാശരി 70 […]

തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍; പേരില്ലാത്ത എഫ്‌ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്: കെ സുരേന്ദ്രൻ

പാലക്കാട്: തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തൃശ്ശൂർ പൂരം കലക്കിയതിനെതിരെ ഇപ്പോള്‍ പൊലീസ് എഫ്‌ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്‌ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പൂരത്തിന്റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂർവ്വം വൈകിച്ചു. എല്ലാം സർക്കാരിന്റെ വീഴ്ചയാണ്. എന്നാല്‍ ഈ കാര്യത്തില്‍ പിണറായിയെ വിഡി സതീശൻ പിന്തുണയ്ക്കുകയാണ്. ആർഎസ്‌എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആർഎസ്‌എസിനോ ബിജെപിക്കോ […]

ജമ്മു കശ്മീരിൽ ഭീകരാക്രമണം: ഏറ്റുമുട്ടലിൽ 3 ഭീകരരെ വധിച്ചു, ഭീകരരുടെ ഒളിത്താവളം കണ്ടെത്തി

  ദില്ലി: ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു.   രാവിലെ ഏഴരയോടെയാണ് ആംബുലൻസ് അടങ്ങുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ വെടിവെച്ചത്. ആക്രമണം നടത്താൻ എത്തിയ ഭീകരരെ ഇതുവഴി ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥികൾ കണ്ടിരുന്നു.   തുടർന്ന് സൈനിക ക്യാമ്പിലേക്ക് വിദ്യാർത്ഥികൾ വിവരം കൈമാറിയതിനാൽ വലിയ ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകരുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ വനമേഖലയിലേക്ക് കടന്നു. വനമേഖലയിലേക്ക് ഒളിക്കാൻ ശ്രമിച്ച ഭീകരരെ സൈന്യം […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം (28/10/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം (28/10/2024) 1st Prize-Rs :75,00,000/- WS 537132 (IDUKKI)   Cons Prize-Rs :8,000/- WN 537132 WO 537132 WP 537132 WR 537132 WT 537132 WU 537132 WV 537132 WW 537132 WX 537132 WY 537132 WZ 537132 2nd Prize-Rs :5,00,000/- WV 192051 (PALAKKAD)   3rd Prize-Rs :1,00,000/- WN 571202 WO 209748 WP 986235 WR 452813 WS 764056 […]

‘ഫേസ്ബുക്ക് നിശ്ചലം’: പേജുകളിൽ​ പ്രവേശിക്കാൻ കഴിയുന്നില്ല, ഫേസ്ബുക്ക് അപ്ലിക്കേഷന് സാങ്കേതിക തകരാർ

    കൊച്ചി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് ആപ്ലിക്കേഷന് സാങ്കേതിക തകരാർ. പ്രൊഫൈലുകൾ ഉപയോഗിക്കാനാകുന്നുണ്ടെങ്കിലും പേജുകളിൽ പ്രവേശിക്കാനാകുന്നില്ല. സ്വന്തം പേജുകളിലേക്കും മറ്റുള്ള പേജുകളിലേക്കും പ്രവേശിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി.   സാങ്കേതിക തകരാറിനെ കുറിച്ച് എക്സിൽ വ്യാപകമായി ട്വീറ്റുകൾ വന്നെങ്കിലും ഫേസ്ബുക്കിൻ്റെ മാതൃകമ്പനിയായി മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.   വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ തടസംനേരിടുന്നതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വെബ് വേർഷനിൽ പേജുകൾ ഉപയോഗിക്കാനാകുന്നുണ്ട്. ഇന്ന് ഉച്ചയോടെയാണ് തടസ്സം നേരിട്ടത്.   കഴിഞ്ഞ മാർച്ചിൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് ഇരു […]

സിപിഎം പ്രവര്‍ത്തകൻ അഷ്റഫ് വധക്കേസ്: നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

കണ്ണൂർ: തലശ്ശേരിയില്‍ 2011 ല്‍ സിപിഎം പ്രവർത്തകൻ അഷ്റഫിനെ കൊലപ്പെടുത്തിയ കേസില്‍ നാല് ആർ.എസ്.എസ് പ്രവർത്തകരെ ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി. കേസില്‍ ഒന്നു മുതല്‍ നാല് വരെ പ്രതികളായ പ്രനു ബാബു, നിധീഷ്, ഷിജില്‍, ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ബിജെപി ആർഎസ്‌എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കുറ്റപത്രം നല്‍കിയത്. 2011 മെയ് 19 നാണ് അഷ്റഫിനെ പ്രതികള്‍ വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം തീർക്കാൻ ആർഎസ്‌എസ്-ബിജെപി പ്രവർത്തകർ അഷ്റഫിനെ സംഘം ചേർന്ന് […]

ലൈസൻസും ഹെല്‍ത്ത് കാര്‍ഡുമില്ല; വൃത്തിഹീനമായ അടുക്കള; കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും കോളേജ് ക്യാന്റീനും അടച്ചു

ഇടുക്കി: ഇടുക്കി പൈനാവില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവർത്തിച്ചു വന്ന ഹോട്ടലും കോളജ് ക്യാൻ്റീനും അടച്ചുപൂട്ടി ആരോഗ്യ വിഭാഗം. പൈനാവില്‍ പ്രവര്‍ത്തിച്ചിരുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനുമാണ് ആരോഗ്യ വകുപ്പധികൃതര്‍ പൂട്ടിച്ചത്. ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ ഹോട്ടലില്‍ കണ്ടെത്തി. ഹോട്ടലിന് പഞ്ചായത്ത് ലൈസന്‍സും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജിന്റെ കാന്റീനില്‍ […]

അയൽവാസിയുടെ പരാതി കേട്ട് പരിശോധനയ്ക്കെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥർ കണ്ടത്; ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ ടെറസിൽ ചാക്കുകളിലെ കഞ്ചാവ് കൃഷി; സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. ടെറസിൽ ചാക്കുകളിൽ നട്ടു വളർത്തിയ രണ്ടു കഞ്ചാവു ചെടികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഇവിടെ എത്തിയ പഞ്ചായത്ത് ജീവനക്കാരാണ് കഞ്ചാവ് ചെടി ശ്രദ്ധയിൽപ്പെട്ട് പൊലീസിനെ അറിയിച്ചത്. പോത്തൻകോട് ഇടത്താട്ട് പതിപ്പള്ളിക്കോണം സോഫിയാ ഹൗസ് എന്ന വീട്ടിൽ ഇപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. ഈ വീട്ടിൽ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകിയതിനെ തുടർന്ന് സമീപവാസി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇത് പരിശോധിക്കാനാണ് പഞ്ചായത്തിൽ […]