രോഗിയായ മൂന്ന് വയസുകാരിക്കായി വാങ്ങിയ എസി കേടായി, സര്‍വീസ് നിഷേധിച്ച് കമ്പനി ; ഫലപ്രദമായ വില്‍പ്പനാനന്തര സേവനം ലഭിക്കുകയെന്നത് ഉപഭോക്താവിന്റെ അവകാശമെന്ന് വിലയിരുത്തൽ ; 75000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
സ്വന്തം ലേഖകൻ കൊച്ചി: മൂന്നു വയസ്സുള്ള മകളുടെ രോഗാവസ്ഥയെ ഉഷ്ണകാലത്ത് അതിജീവിക്കാനായി എസി വാങ്ങിയ പിതാവിന് വില്‍പ്പനാനന്തര സേവനം നിഷേധിച്ച എതിര്‍കക്ഷികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എസിയുടെ വിലയായ 34,500 രൂപ, 30,000 രൂപ നഷ്ടപരിഹാരം, പതിനായിരം രൂപ കോടതി ചെലവ് എന്നിവ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് കോടതി വിധി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ആര്‍ അജിത് കുമാര്‍, എല്‍ജി ഇലക്ട്രോണിക്‌സ്, ബിസ്മി ഹോം അപ്ലൈന്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് പരാതി സമര്‍പ്പിച്ചത്. നേവല്‍ ബേസ് ജീവനക്കാരനായ പരാതിക്കാരന്‍ ഒന്നര […]