play-sharp-fill

പന്നിമറ്റം പ്ലാമ്പറമ്പിൽ വീട്ടിൽ പി ആർ അഭിലാഷ് അന്തരിച്ചു

പള്ളം: പന്നിമറ്റം പ്ലാമ്പറമ്പിൽ വീട്ടിൽ പി ആർ അഭിലാഷ് (44) അന്തരിച്ചു. എസ്എൻഡിപി യോ​ഗം കോട്ടയം യൂണിയൻ ജീവനക്കാരനായിരുന്നു. സംസ്കാരം നാളെ (29/10/2024) 11മണിക്ക് സ്വവസതിയിൽ. ഭാര്യ: മള്ളൂശ്ശേരി കുന്നത്ത് കുടുംബാം​ഗം അഞ്ജു. (ഓക്സിജൻ, കോട്ടയം). മക്കൾ: അഭിരാമി (ബേക്കർ സ്കൂൾ വിദ്യാർത്ഥി), അഭിഷേക് ( എം.ഡി സ്കൂൾ വിദ്യാർത്ഥി) സഹോദരൻ: പി ആർ അനീഷ് കുമാർ.

താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പോലീസ് തല്ലിയത് ചോദിക്കാൻ; പോയത് ആംബുലൻസിലല്ല, ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ്, പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണം, ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ: പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പോലീസ് തല്ലിയത് ചോദിക്കാനാണ്. ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് താൻ പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമയിൽ നിന്ന് ഇറങ്ങാൻ തനിക്ക് സൗകര്യമില്ല. സിനിമ തൻ്റെ ചോരയും മാംസവും മജ്ജയും […]

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ല, ശ്രമങ്ങള്‍ മാത്രമാണ് നടന്നത് ; പൂരം കലങ്ങിയെന്ന് സ്ഥാപിക്കുക സംഘപരിവാറിന്റെ ലക്ഷ്യം ; പ്രതിപക്ഷം ഇതേ വാദം ഉന്നയിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായതുകൊണ്ട് ; ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കും : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല എന്ന വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരം കലങ്ങിയെന്ന് സ്ഥാപിക്കുക സംഘപരിവാറിന്റെ ലക്ഷ്യമാണ്. പ്രതിപക്ഷം ഇതേ വാദം ഉന്നയിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായതുകൊണ്ടാണ്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പൂരത്തില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്. ചില ആചാരങ്ങള്‍ […]

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്നതിനിടെ എംസി റോഡിൽ നിന്നും ക്രോസ് ചെയ്ത സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ എസ്കോർട്ട് വാഹനങ്ങളിൽ ഒന്ന് ബ്രേക്കിട്ടതോടെ പിറകിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന 5 വാഹനങ്ങൾ ചേർന്ന് കൂട്ടിയിടിച്ച് അപകടം. അൽപ്പസമയം മുമ്പാണ് സംഭവം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരി എംസി റോഡിൽ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ഇവരെ രക്ഷിക്കാൻ ഒരു എസ്കോർട്ട് വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതോടെ പിറകിൽ വന്ന വാഹനങ്ങളും കൂട്ടിയിടിച്ചു. ഈ വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. എന്നാൽ, മുഖ്യമന്ത്രി […]

ഹോട്ടലിലേക്ക് വിളിച്ച് വരുത്തി യുവാവിനെ അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു; കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അസ്വാഭാവിക ലൈംഗിക പീഡനം, ഐടി വകുപ്പിലെ സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി വകുപ്പിലെ സ്വകാര്യത ഹനിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബെംഗളൂരു ദേവനഹള്ളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് കസബ പോലീസാണ് കേസ് ബെംഗളൂരു പോലീസിന് കൈമാറിയത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലേക്ക് വിളിച്ച് വരുത്തി യുവാവിനെ അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു കേസ്. രണ്ട് ദിവസത്തിനകം പരാതിക്കാരനെയും പ്രതിയായ രഞ്ജിത്തിനെയും മൊഴിയെടുക്കാൻ വിളിപ്പിക്കും. ശനിയാഴ്ചയാണ് രഞ്ജിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.  

വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയോട് അപമര്യാദയായി പെരുമാറി ; പ്രതിയെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പോലീസ് 

ഏറ്റുമാനൂർ : മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ ആർ ജി എച്ച്  കോളനിയിൽ നെടുംപുറത്ത് വീട്ടിൽ സോനുപ്രസാദ് സി. എസ് (35) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടുകൂടി മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ മധ്യവയസ്കയെ ചീത്തവിളിക്കുകയും, കയ്യിൽ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇയാൾക്ക് ഇവരോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പ്രതി ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കാൻ ശ്രമിച്ചത്. മധ്യവയസ്ക ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഇവിടെ നിന്ന് […]

ഗോഡ്ഫാദറും ജയിംസ് ബോണ്ടുമായി അമ്പരപ്പിച്ച് മോഹൻലാൽ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഹോളിവുഡ് അവതാരം

സ്വന്തം ലേഖകൻ ഇന്ത്യന്‍ സിനിമാലോകത്തിന്‍റെ അഭിമാനമായാണ് മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കണക്കാക്കുന്നത്. പലപ്പോഴും ഹോളിവുഡ് താരങ്ങളുമായാണ് ഇരുവരേയും താരതമ്യം ചെയ്യാറുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മോഹന്‍ലാലിന്‍റെ ഹോളിവുഡ് അവതാരമാണ്. ഹോളിവുഡിലെ ക്ലാസിക് സിനിമകളില്‍ നായകനായി മോഹന്‍ലാല്‍ വന്നാല്‍ എങ്ങനെയുണ്ടാകും എന്ന് കാണിക്കുന്നതാണ് ഈ വിഡിയോ. എഐയുടെ സഹായത്തോടെയാണ് ചിത്രങ്ങളും വിഡിയോയും സൃഷ്ടിച്ചിരിക്കുന്നത്. റോക്കി, ഗോഡ്ഫാദർ, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മേട്രിക്‌സ്, സ്റ്റാര്‍ വാര്‍സ്, ജയിംസ് ബോണ്ട്, പ്രഡേറ്റർ തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. View this […]

ശബരിമലയില്‍ അരവണ സ്റ്റോക്ക് നിര്‍മ്മാണം പുരോഗമിക്കുന്നു: ലക്ഷ്യം നട തുറക്കുന്നതിന് മുൻപ് 40 ലക്ഷം ടിന്‍

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച്‌ ശബരിമലയില്‍ അരവണ കരുതല്‍ സ്റ്റോക്ക് നിർമ്മാണം പുരോഗമിക്കുന്നു. ഒക്ടോബർ 18 ന് തന്നെ അരവണ നിർമ്മാണം ആരംഭിച്ചുവെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയത്. വൃശ്ചികം ഒന്നിന് (നവംബർ 16) നട തുറക്കുമ്പോള്‍ നിർമ്മാണം 40 ലക്ഷത്തിന് മുകളില്‍ എത്തിക്കണം എന്നാണ് ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നത്. ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും ആവശ്യമായ അരവണ – അപ്പം എന്നിവ ആവശ്യാനുസരണം നല്‍കുവാനള്ള പരിശ്രമമാണ് നടക്കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ശാസ്ത്രി റോഡിൽ അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്കി‌ടിച്ച് അപകടം; അമിതവേ​ഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്ക് സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ ഇടിച്ചിട്ടു; പരിക്കേറ്റ വയോധികൻ കോട്ടയം ജില്ലാ ആശുപത്രിയിൽ: അമിത വേഗത്തിൽ നഗരമധ്യത്തിലൂടെ പാഞ്ഞത് ചെങ്ങന്നൂർ സ്വദേശിയായ അഭിജിത്ത്

കോട്ടയം: നഗര മധ്യത്തിലൂടെ അമിതവേഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്കി‌ടിച്ച് വയോധികന് പരിക്കേറ്റു. സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ അമിതവേ​ഗത്തിലെത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ സ്വദേശിയായ അഭിജിത്ത് ( 21) ഓടിച്ച ഡ്യൂക്ക് ബൈക്കാണ് അമിതവേഗതയിൽ നഗരമധ്യത്തിൽ ശാസ്ത്രീ റോഡിലൂടെ ചീറിപാഞ്ഞ് എത്തിയത്. അപകടത്തിൽ ​ പരിക്കേറ്റ വയോധികനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ഡ്യൂക്ക് ബൈക്ക് അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. അപകടമുണ്ടായ സ്ഥലത്തുനിന്നും 150 മീറ്റർ മാറിയാണ് ഡ്യൂക്ക് ബൈക്ക് നിർത്താനായത്. […]

​ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെട്ട് വിറ്റാമിൻ ടാബ്‌ലെറ്റുകൾ; മൂവായിരത്തോളം മരുന്നുകളിൽ നടത്തിയ പരിശോധനയിൽ 49 ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ ഗുണനിലവാരമില്ലാത്തത്; നാല് മരുന്നുകൾ നിർമിച്ചത് വ്യാജ കമ്പനികൾ; ഗുണനിലവരാമില്ലാത്തവയിൽ കാത്സ്യം 500എംജി, വിറ്റാമിൻ ഡി3 250 ഐയു, പാരസെറ്റാമോൾ എന്നിവയും

ന്യൂഡൽഹി: ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെട്ട് വിറ്റാമിന്‍ ടാബ്‌ലെറ്റുകള്‍. സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സി.ഡി.എസ്.സി.ഒ) സെപ്റ്റംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. മൂവായിരത്തോളം മരുന്നുകളില്‍ നടത്തിയ പരിശോധനയില്‍ 49 ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. നാല് മരുന്നുകള്‍ വ്യാജ കമ്പനികളാണ് നിര്‍മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിലവാരമില്ലാത്ത മരുന്നുകള്‍ തിരിച്ചുവിളിക്കും. പരിശോധന നടത്തിയവയിൽ ഏകദേശം 1% മാത്രമാണ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതെന്നും കർശനമായ നിരീക്ഷണം ഗുണനിലവാരമില്ലാത്ത മരുന്ന് ഉത്പാദനത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നുവെന്നും സി.ഡി.എസ്.സി. മേധാവി രാജീവ് സിങ് […]