play-sharp-fill

ചാന്നാനിക്കാട് ആത്തറയിൽ രഘു നാഥൻ നിര്യാതനായി

കോട്ടയം : ചാന്നാനിക്കാട് ആത്തറയിൽ രഘു നാഥൻ (57)(മണി,) നിര്യാതനായി. സംസ്കാരം നാളെ ( 29-10-24) വൈകുന്നേരം 3ന് വീട്ടുവളപ്പിൽ. ഭാര്യ ദീപ രഘു നാഥൻ (പള്ളം ആര്യാട്ട് ചിറയിൽ കുടുംബാഗം )മക്കൾ അനന്ദു രഘു നാഥൻ (ചിത്ര ദുർഗ്ഗ ദ ന്തൽ കോളേജ് ബാംഗ്ലൂർ )അപർണ രഘു നാഥൻ ബിസിഎം കോട്ടയം.

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ ; കേരളപ്പിറവി ദിനത്തിൽ ഹരിത പ്രഖ്യാപനങ്ങളുമായി സംസ്ഥാനം ; 13353 സ്ഥാപനങ്ങളും ഓഫീസുകളും 68 ടൂറിസ്റ്റ് കേന്ദ്രങ്ങൾ 810 ടൗണുകൾ 6048 ഹരിതവിദ്യാലയങ്ങൾ 315 പൊതുസ്ഥലങ്ങൾ 298 ഹരിതകലാലയങ്ങളെയും ഹരിതമാക്കി പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം :ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ലക്ഷ്യത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മാതൃകാ പ്രഖ്യാപനങ്ങൾ സംസ്ഥാനത്ത് നവംബർ 1 കേരളപ്പിറവി ദിനത്തിൽ നടക്കും. ഒക്ടോബർ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഈ ജനകീയ ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി നടത്തുന്ന ക്യാമ്പയിന്റെ ഒന്നാം ഘട്ടം പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുന്ന കേരളപ്പിറവി ദിനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹരിത ടൌണുകൾ, ഹരിത മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, […]

ദേശീയ സീനിയർ വനിതാ ട്വൻ്റി-20 : ചണ്ഡീഗഢിനെതിരെ കേരളത്തിന് തകർപ്പൻ വിജയം ; അഞ്ച് വിക്കറ്റ് പ്രകടനവുമായി വിനയ

സ്വന്തം ലേഖകൻ ദേശീയ സീനിയർ വനിതാ ട്വന്‍റി 20 ടൂർണ്ണമെന്‍റിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒൻപത് വിക്കറ്റിനാണ് കേരളം ചണ്ഡീഗഢിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഢിനെ കേരളം വെറും 84 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ 14ആം ഓവറിൽ കേരളം ലക്ഷ്യത്തിലെത്തുകയും ചെയ്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചണ്ഡീഗഢിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ കേരള ബൌളർമാർ അനുവദിച്ചില്ല. വെറും രണ്ട് ബാറ്റർമാർ മാത്രമാണ് ചണ്ഡീഗഢ് നിരയിൽ രണ്ടക്കം കടന്നത്. സ്കോർ ഏഴിൽ നില്ക്കെ തന്നെ ചണ്ഡീഗഢിൻ്റെ ആദ്യ വിക്കറ്റ് നഷ്ടമായി. […]

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊട്ടാരക്കര എസ്.ജി കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റും കെ.എസ്.യു ഭാരവാഹിയുമായ എബിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്നാണ് ആരോപണം.  

കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മെഗാ രക്തദാന ക്യാമ്പ് നാളെ

കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ എസ് എസ്, ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബ്, പാലാ ബ്ലഡ് ഫോറം, മൗണ്ട് കാർമ്മൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നാളെ ( ചൊവ്വ) മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. മൗണ്ട് കാർമൽ സ്കൂൾ ഹാളിൽ രാവിലെ 10 – ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യും.യോഗത്തിൽ കോട്ടയം […]

ഇനി വീഡിയോ കോൾ കൂടുതൽ ക്ലിയറാകും ; ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

സ്വന്തം ലേഖകൻ ദില്ലി: ഇനി വീഡിയോ കോൾ ചെയ്യുമ്പോൾ ക്യാമറ അങ്ങോട്ടുമിങ്ങോട്ടും മാറ്റി കഷ്ടപ്പെടേണ്ട. ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വിഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് വീഡിയോകോളിന്റെ പ്രധാന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും. ‘ലോ ലൈറ്റ് മോഡ്’ അവതരിപ്പിക്കുന്നതോടെ, കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്ആപ്പ് അവകാശപ്പെടുന്നത്. ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്‌സിന്റെ […]

എന്‍ട്രെട്രും പുന്നഗൈ ; 24 വർഷത്തിനു ശേഷം കാർത്തിയും ശക്തിയും വീണ്ടും; ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കി മാധവനൊപ്പമുള്ള സെൽഫി പങ്കുവച്ച് ശാലിനി

സ്വന്തം ലേഖകൻ തെന്നിന്ത്യൻ സിനിമാ പ്രേമികളിൽ ഇന്നും പ്രണയം നിറക്കുന്ന ചിത്രമാണ് അലൈപ്പായുതേ. മാധവനും ശാലിനിയും പ്രധാന വേഷത്തിലെത്തിയ ചിത്രം മണിരത്നമാണ് സംവിധാനം ചെയ്തത്. 2000ൽ റിലീസ് ചെയ്ത ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ഇപ്പോഴും ഹിറ്റാണ്. ഇപ്പോൾ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് മാധവനൊപ്പമുള്ള സെൽഫി പങ്കുവച്ചിരിക്കുകയാണ് ശാലിനി. അലൈപ്പായുതേയിലെ ഹിറ്റ് ​ഗാനമായ എന്‍ട്രെട്രും പുന്നഗൈ എന്ന അടിക്കുറിപ്പിലാണ് മാധവനൊപ്പമുള്ള സെൽഫി ശാലിനി പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട കാര്‍ത്തിയെയും ശക്തിയെയും ഒന്നിച്ചു കണ്ടതിന്റെ […]

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബൈപ്പാസിൽ പരിശോധന; 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ; രണ്ടു കാറുകളിൽനിന്നായി കണ്ടെത്തിയത് രണ്ട് വലിയ ചാക്കുകെട്ടുകളിലായി സൂക്ഷിച്ച കഞ്ചാവ്

പാലക്കാട്: മണ്ണാർക്കാട് 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേരെ പോലീസ് പിടികൂടി. തൃശൂ൪ സ്വദേശി അരുൺ, മലപ്പുറം സ്വദേശി അയ്യൂബ് എന്നിവരാണ് പിടിയിലായത്. പോലീസിനും ഡാൻസാഫിനും ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ മുതൽ വാഹന പരിശോധന തുടങ്ങിയിരുന്നു. മണ്ണാ൪ക്കാട് അരക്കുറുശ്ശി ബൈപ്പാസിൽ നടന്ന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും രണ്ടു കാറുകൾ നി൪ത്താതെ പോയിരുന്നു. പിന്നാലെ പോലീസും കാറിനെ പിന്തുട൪ന്നു. പോലീസിനെ കണ്ടതോടെ കാ൪ നി൪ത്തി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കാറിൽ നിന്ന് രണ്ട് വലിയ […]

രാജ്യത്ത്​ കോടിക്കണക്കിന്​ രൂപ ചെലവഴിക്കുന്നത് അശാസ്ത്രീയമായ കെട്ടുകഥകൾ തെളിയിക്കാനെന്ന പേരിൽ; ശാസ്​ത്രവിഷയങ്ങൾ പഠിപ്പിക്കാൻ മാത്രമല്ല ശാസ്ത്രാവബോധം പ്രചരിപ്പിക്കാനും ശാസ്ത്ര സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പാമ്പാടി: അശാസ്ത്രീയമായ കെട്ടുകഥകൾ തെളിയിക്കാനെന്ന പേരിൽ രാജ്യത്ത്​ കോടിക്കണക്കിന്​ രൂപ ചെലവഴിക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്​ത്രവിഷയങ്ങൾ പഠിപ്പിക്കാൻ മാത്രമല്ല ശാസ്ത്രാവബോധം പ്രചരിപ്പിക്കാനും ശാസ്ത്ര സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാറിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി പാമ്പാടിയിൽ നിർമാണം പൂർത്തിയാക്കിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാന സൗകര്യവികസനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രാവബോധമുള്ള സമൂഹത്തിൽ മാത്രമേ ശാസ്ത്രസ്ഥാപനങ്ങൾക്ക്​ നിലനിൽപ്പുള്ളൂ. അതിന്​ സഹായകമാകുന്ന പുരോഗമനോന്മുഖമായ ഇടപെടലുകൾ നടത്താൻ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിന്​ കഴിയണം. ശാസ്ത്രരംഗത്തെ പുരോഗതിക്ക് ഏറെ അനിവാര്യമാണ് […]

70 കഴിഞ്ഞ എല്ലാവർക്കും ആരോ​ഗ്യ ഇൻഷുറൻസ്; ആയുഷ്മാൻ ഭാരത് സൗജന്യ പരിരക്ഷ നാളെ മുതൽ ; രജിസ്ട്രേഷൻ എങ്ങനെ… ആനുകൂല്യം ആർക്കൊക്കെ…അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ന്യൂഡൽഹി: കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരേയും ആയുഷ്മാൻ ഭാരത് ആരോ​ഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തുടക്കമിടുന്നത്. രജിസ്ട്രേഷൻ എങ്ങനെ പ്രധാനമന്ത്രി ജൻ ആരോ​ഗ്യ യോജ പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യാം. ആയുഷ്മാൻ കാർഡുള്ളവർ പുതിയ കാർഡിനായി അപേക്ഷിക്കണം. ഇകെവൈസി പൂർത്തിയാക്കുകയും വേണം. സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്. https://beneficiary.nha.gov.in/ എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാം. നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിർന്ന പൗരൻമാർക്ക് 5 […]