കനത്ത മഴയിൽ റോഡ് ഇടിഞ്ഞു താഴ്ന്നിട്ടും സംരക്ഷണഭിത്തി നിർമിക്കാൻ വൈകുന്നു; 50 മീറ്ററോളം നീളത്തിൽ റോഡ് ഇടിഞ്ഞത് കോടികൾ മുടക്കി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയതിന് പിന്നാലെ; അധികൃതരുടെെ അനാസ്ഥമൂലം അപകടം കാത്ത് കിടക്കുന്നത് എറണാകുളം, കോട്ടയം, മൂന്നാർ എന്നിവിടങ്ങളിലേക്ക് രാത്രിയും പകലും വാഹനങ്ങൾ സർവീസ് നടത്തുന്ന റോഡ്
രാജാക്കാട്: കനത്ത മഴയിൽ ഇടിഞ്ഞുതാഴ്ന്ന റോഡിൽ സംരക്ഷണഭിത്തി നിർമിക്കാൻ വൈകുന്നതായി പരാതി. ചെമ്മണ്ണാർ – ഗ്യാപ് റോഡിൽ രാജാക്കാട് ടൗണിന് സമീപത്തെ കളിയിക്കൽ ഭാഗത്താണ് ആഴ്ചകൾക്ക് മുമ്പ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നത്. കോടികൾ മുടക്കി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി മാസങ്ങൾ തികയും മുമ്പാണ് 50 മീറ്ററോളം നീളത്തിലും 15 മീറ്ററോളം താഴ്ചയിലും റോഡ് ഇടിഞ്ഞത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് ഇതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടാവസ്ഥയിലായ റോഡിന് സംരക്ഷണഭിത്തി നിർമിച്ച് സുരക്ഷിതമാക്കുന്നതിന് പകരം കുറ്റികൾ സ്ഥാപിച്ച്, റിബൺ കെട്ടി അധികൃതർ കാത്തിരിക്കുകയാണ്. […]