നവീൻ ബാബുവിന്റെ മരണം : പിപി ദിവ്യക്ക് നിർണായകം ; മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി
സ്വന്തം ലേഖകൻ കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് വിധി പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണാക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. കഴിഞ്ഞ ദിവസം ഹർജിയിൽ മണിക്കൂറുകളോളം നീണ്ട വാദം അരങ്ങേറി. അതിനിടെ നാളെ സിപിഎം ജില്ലാ നേതൃ യോഗങ്ങൾ ചേരുന്നുണ്ട്. ദിവ്യക്കെതിരായ സംഘടനാ നടപടി യോഗത്തിൽ ചർച്ചയാകും. നിലവിൽ അവരെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു […]