play-sharp-fill

എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല; തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത് ;നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി;ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്;ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം

കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ,കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം […]

രണ്ട് മാസം പ്രായമായ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതില്‍ അസ്വസ്ഥത, മുത്തശി കുപ്പിപാല്‍ എടുക്കാന്‍ പോയ തക്കത്തില്‍ കുഞ്ഞിനെ ചുമരില്‍ എറിഞ്ഞ് കൊന്നത് അമ്മ; മകളെ രക്ഷിക്കാന്‍ കഥ മെനഞ്ഞ് അച്ഛന്‍: ചുരുളഴിഞ്ഞ് ഉടുമ്പൻചോലയിലെ നവജാത ശിശുവിന്റെ കൊലപാതകം

നെടുങ്കണ്ടം(ഇടുക്കി): ഉടുമ്ബന്‍ചോലയ്ക്കടുത്ത് ചെമ്മണ്ണാറില്‍ നവജാതശിശു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതാകമെന്ന് പോലീസ് കണ്ടെത്തി. മുത്തശ്ശിയോടൊപ്പം കുഞ്ഞിനെ കാണാതെ ആകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ മൃതദേഹം വീടിന്റെ അടുത്തുള്ള കെട്ടിടത്തില്‍ നിന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു, ചിഞ്ചുവിന്റെ മാതാപിതാക്കളായ ഫിലോമിന, സലോമോന്‍ എന്നീവരെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയില്‍ കുഞ്ഞ് കരഞ്ഞപ്പോള്‍ ഭിന്നശേഷിക്കാരിയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് എറിഞ്ഞതാണ് മരണ കാരണമായത്. ഓഗസ്റ്റ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തിനുശേഷമാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്. പ്രസവത്തെ […]

ആളിപ്പടര്‍ന്ന തീയിലേക്ക് എടുത്തു ചാടി; കുടുങ്ങിക്കിടന്ന കുഞ്ഞുമായി പുറത്തേക്ക്: ജീവന്‍ പണയം വെച്ച്‌ രക്ഷകനായി തെയ്യം കലാകാരനായ പോലിസുകാരന്‍; തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച്‌ നൂറ്റമ്പതിലേറെപ്പേര്‍ക്കാണ് പൊള്ളലേറ്റത്

നീലേശ്വരം: വെള്ളാട്ടം പുറപ്പാടിന് തൊട്ടു മുമ്ബാണ് ആര്‍ത്തുള്ള കരച്ചിലും ബഹളവും കേട്ടാണ് മൂവാളംകുഴി ചാമുണ്ഡി തെയ്യം ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നിടത്തേക്ക് ഓടി എത്തിയത്. പെട്ടെന്നാണ് വെടിപ്പുര കത്തി അമര്‍ന്നത്. ചിതറി ഓടുന്ന ആളുകളെ വകഞ്ഞുമാറ്റി തെയ്യം കലാകാരനും പോലീസുകാരനുമായ നിധിന്‍ പണിക്കര്‍ പൊട്ടിത്തെറി ഉണ്ടായിടത്തേക്ക് ഓടി എത്തി. നിധിന്റെ കണ്ണിലുടക്കിയ ആദ്യ കാഴ്ച ആളിക്കത്തുന്ന തീയ്ക്കിടയില്‍ കുടുങ്ങിപ്പോയ ഒരു കുരുന്നിന്റേത് ആയിരുന്നു. പിന്നെ ഒന്നും ചിന്തിക്കാതെ തീ കത്തുന്നതിനിടയിലേക്ക് എടുത്ത് ചാടി, അവിടെ കുടുങ്ങിക്കിടക്കുന്ന കുട്ടിയേയും കൊണ്ട് പുറത്തേക്കും. ഒരു കുരുന്നു ജീവന്‍ രക്ഷപ്പെടുത്താനായതിന്റെ […]

വഖഫ് നിയമഭേദഗതി: മുനമ്പം ഉൾപ്പെടെ പലയിടത്തും നിയമാനുസൃത സ്വത്ത് വഖഫ് ബോർഡുകൾ കൈവശപ്പെടുത്തുന്ന നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും ക്രൈസ്തവ സമൂഹത്തിന്റെ കണ്ണീർ കാണാതെ നട്ടെല്ല് പണയം വെച്ച് രാഷ്ട്രീയ അടിമകളായി കേരള കോൺഗ്രസുകാർ മാറിയിരിക്കുകയാണ്; ബിജെപി മധ്യമേഖലാ പ്രസിഡൻ്റ് എൻ ഹരി

കോട്ടയം : മുനമ്പം ഉള്‍പ്പെടെ പലയിടത്തും നിയമാനുസൃത സ്വത്ത് വഖഫ് ബോര്‍ഡുകള്‍ കൈവശപ്പെടുത്തുന്ന പ്രാകൃതനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും ക്രൈസ്തവ ജന സമൂഹത്തിന്റെ കണ്ണീര്‍ കാണാതെ നട്ടെല്ല് പണയം വച്ച് രാഷ്ട്രീയ അടിമകളായി കേരള കോണ്‍ഗ്രസുകള്‍ മാറിയിരിക്കുകയാണെന്ന് എന്‍. ഹരി ആരോപിച്ചു. ക്രൈസ്തവ വിഭാഗങ്ങളെയും കര്‍ഷകരെയും എന്നും ചേര്‍ത്തുപിടിക്കുന്നവർ എന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഈ കരിനിയമത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ അന്ധമായി എതിര്‍ക്കുകയായിരുന്നു. ഭേദഗതി റദ്ദാക്കണമെന്ന പ്രമേയത്തെ നിയമസഭയില്‍ ഒറ്റക്കെട്ടായി എല്‍ഡിഎഫിനും യുഡിഎഫ് നും ഒപ്പം അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. സ്വന്തം […]

നീതിക്കായുള്ള പ്രതിഷേധത്തിനിടെ എസ്.പിയുടെ കാലില്‍ വീണ് കോണ്‍സ്റ്റബിള്‍: മേലുദ്യോഗസ്ഥരുടെ വീട്ടുപണി ഇനി ചെയ്യില്ല: സമരത്തിന്റെ രൂപവും ഭാവവും മാറുന്നു.

ഹൈദരാബാദ്: നീതി ആവശ്യപ്പെട്ട് പ്രതിഷേധ സമരം തുടരുന്നതിനിടെ സിർസില്ല എസ്.പിയുടെ കാലില്‍ വീണ് കോണ്‍സ്റ്റബിള്‍. തെലങ്കാനയിലുടനീളം ഏകീകൃത പൊലീസ് നയം ആവശ്യപ്പെട്ടാണ് ഒരു പോലീസ് ഒരു സംസ്ഥാനം എന്ന നയം ആവശ്യപ്പെട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാർ നടത്തിയ സമരത്തിനിടെ നീതി തേടി എസ്.പിയുടെ കാലില്‍ വീണ് കോണ്‍സ്റ്റബിള്‍. ആംഡ് റിസർവിലെയും (എ.ആർ) തെലങ്കാന സ്‌പെഷ്യല്‍ പോലീസിലെയും (ടി.ജി.എസ്.പി) കോണ്‍സ്റ്റബിള്‍മാരുടെ പ്രതിഷേധത്തിനിടെ ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിളായ രാജന്ന സിർസില്ലയാണ് എസ്.പി അഖില്‍ മഹാജന്റെ കാലില്‍ വീണത്. പ്രതിഷേധ സമരം നടക്കുന്ന വിവരമറിഞ്ഞ് ബറ്റാലിയൻ സന്ദർശിച്ച എസ്.പിയുടെ കാല്‍ക്കല്‍ […]

ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സിബിഐക്ക് വിടൂ.!!! വടക്കുംനാഥന്റെ ചുവന്ന സത്യം ദ്രവിച്ച്‌ മലച്ചുവീഴും.!!! സുരേന്ദ്രൻ കരുതിയത് പോലെ ആംബലൻസിലല്ല.., കാറിലാണ് ഞാനവിടെ ചെല്ലുന്നത്.!! 100 കണക്കിന് പൂരപ്രമേികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാന്‍ മാത്രമാണ് പോയത്.!! പൂരം കലക്കലില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചേലക്കര: പൂരം കലക്കല്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല. ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ സ്വകാര്യകാറിലാണ് അവിടെ പോയത്. പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ […]

കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രതിസന്ധിയിൽ; കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടൻ നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് മുഖ്യമന്ത്രിക്ക് ആശുപത്രികളുടെ കത്ത്; ഒരോ മെഡിക്കൽ കോളേജിനും സർക്കാർ നൽകാനുള്ളത് 40 കോടിയോളം രൂപ

തിരുവനന്തപുരം: കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് ഗുരുതര പ്രതിസന്ധിയിൽ. കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടൻ നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് കാണിച്ച് പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്‍റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഒരോ കോളേജിനും 40 കോടി രൂപ വരെ സർക്കാർ നൽകാനുണ്ടെന്നും പത്ത് മാസമായി ഒരു പൈസ പോലും കിട്ടിയിട്ടില്ലെന്ന് കത്തിൽ പറയുന്നു. അഞ്ഞൂറ് കോടിയിലേറെ രൂപ തങ്ങള്‍ക്ക് കുടിശിക ഉണ്ടെന്ന് കാണിച്ച് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷനും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദാരിദ്യരേഖക്ക് താഴെ കഴിയുന്ന 45 ലക്ഷം സാധാരണക്കാരാണ് കാരുണ്യ […]

ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യ രാം മന്ദിർ; സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ തെളിയിക്കും; ഒക്ടോബർ 29 മുതൽ നവംബർ 1 രാത്രിവരെ ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കും.സന്ദർശകർക്ക് ക്ഷേത്രത്തിൻ്റെ 4ബി ഗേറ്റിൽ നിന്നും പൂക്കളും ദീപങ്ങളാലും അലങ്കരിച്ച ക്ഷേത്രം വീക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്

യുപി: അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ യുപി സർക്കാർ. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും. ഇത്തവണ പരിസ്ഥിതി സൗഹാർദപരമായാണ് ആഘോഷങ്ങൾ നടക്കുക. അയോധ്യയില രാം മന്ദിർ നിർമ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയാണ് ഇത് എന്ന പ്രത്യേകതകൂടിയുണ്ട്. ഇത്തവണ 28 ലക്ഷം ദിയകൾ (ചെറു മൺചെരാതുകൾ) സരയൂനദീതീരത്ത് തെളിച്ച് ലോക റെക്കോഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടി യോഗി ആദ്യത്യ നാഥ് സർക്കാരിനുണ്ട്. ക്ഷേത്രത്തിൽ കറകളോ പുകയോ പിടിക്കാത്ത തരത്തിലുള്ള പ്രത്യേക വിളക്കുകളാണ് കത്തിക്കാൻ തയാറാക്കിയിരിക്കുന്നത്. […]

പാലായിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ചുരുങ്ങിയ സമയത്തിനുള്ളിൽ ആത്മഹത്യാക്കുറിപ്പ് എഴുതുക, ഒറ്റയ്ക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരമുള്ള ഹുക്കിൽ തുണികെട്ടുക എന്നതിൽ സംശയം; ജനൽച്ചില്ല് പൊട്ടി ഭർത്താവിന്റെ കൈമുറിഞ്ഞതിലും ദുരൂഹത; ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം സഹോദരിയുടേതല്ല; സമ​ഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതിയുമായി സഹോദരൻ

പാലാ: ഭർത്താവിന്റെ വീട്ടിൽ ഭാര്യ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും കുടുംബാംഗങ്ങൾ പോലീസിന് പരാതി നൽകി. കഴിഞ്ഞ 23ന് പാലാ ഇളംതോട്ടത്ത് മണർകാട് മഹേഷിന്റെ ഭാര്യ ടെസി (ബിനി-46) മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് സഹോദരൻ പാലാ വയലിൽപാറയിൽ ബിനു തോമസാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്. ടെസിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിലായിരുന്നു കണ്ടത്. 10 അടി ഉയരമുള്ള ഹുക്കിൽ കേവലം 5.2 അടി മാത്രം ഉയരമുള്ള ടെസി കൈയെത്തിച്ച് തുണി കോർത്തിട്ടുവെന്ന ന്യായീകരണം സംശയം ഉളവാക്കുന്നതാണെന്നും ബിനു പത്രസമ്മേളനത്തിൽ ആരോപിച്ചു. ഹുക്കിൽ […]

ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ് ; സംഭവത്തിൽ പോലീസ് വിശദമായ റിപ്പോർട്ട്‌ നൽകും; തീപിടുത്തത്തിന്റെ കാരണം ഷോർട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം; അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു

എറണാകുളം : എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ റിപ്പോർട്ട്‌ നൽകും. എറണാകുളം സൗത്ത് ഡിപോയിൽ സൂക്ഷിച്ചിരിക്കുന്ന ബസിൽ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടുത്തത്തിന്റെ കാരണം ഷോർട് സർക്യൂട്ട് എന്നായിരുന്നു പ്രാഥമിക നിഗമനം. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടർന്നതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതോടെ ബസിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കിയതിനാൽ വലിയ അപകടം […]