play-sharp-fill

22മത് കോട്ടയം ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സെന്റ്. ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം

കോട്ടയം: 22മത് കോട്ടയം ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സെന്റ്. ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ സബ്-ജൂനിയർ, കേഡറ്റ് വിഭാഗങ്ങളിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് മെഡലുകൾ നേടി സ്കൂളിനു അഭിമാനമായി.ജില്ലയിലെ മികച്ച താരങ്ങൾ അണിനിരന്ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകളും സമർപ്പണവും പ്രകടിപ്പിച്ചു. വിജയികളായവർ: ശ്രീഹരി വിപിൻ, അനന്യ എസ് മാധവൻ, ഐശ്വര്യ മനോജ്, അഭിനവ് മനോജ്, മീനാക്ഷി കെ എസ്, ആരതി എം, ദേവയാനി കെ എസ്, ഡിൻസി മരിയ സജി, അമൃത എസ്, മയുഖ സുമേഷ്, എലൈൻ ബിജോ, അഭിരാം ടി […]

ലോട്ടറി ടിക്കറ്റിന്റെ നമ്പരിൽ തിരിമറി നടത്തി പണം തട്ടാൻ ശ്രമം: ക്യു ആർ കോഡ് സ്കാൻ ചെയ്തപ്പോൾ തട്ടിപ്പ് പുറത്തായി: തട്ടിപ്പുകാരൻമുങ്ങി: മലപ്പുറത്തെ ലോട്ടറി വിൽപനക്കാരന്റെ പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്ഇങ്ങനെ:കബളിപ്പിക്കാന്‍ നോക്കിയത് 300 രൂപ മാത്രം വരുമാനമുളള പാവപ്പെട്ടവനെ

മലപ്പുറം: വൃദ്ധരായ ലോട്ടറി കച്ചവടക്കാരെ പറ്റിച്ച്‌ പണം തട്ടുന്ന സംഭവങ്ങള്‍ ഏറുന്നു. മലപ്പുറത്ത് സമ്മാനം അടിച്ച നമ്പര്‍ ടിക്കറ്റില്‍ ഒട്ടിച്ച്‌ നല്‍കി വൃദ്ധനെ കബളിപ്പിക്കാന്‍ ശ്രമം .ലോട്ടറി വില്‍പന നടത്തി വരുന്ന വൃദ്ധനായ രാമകൃഷ്ണന്റെ കൈയില്‍ നിന്നാണ് ആയിരം രൂപ തട്ടിച്ചെടുക്കാന്‍ നോക്കിയത്. ബൈക്കിലെത്തിയ യുവാവാണ് രാമകൃഷ്ണന്റെ അടുത്ത് ലോട്ടറിക്കു സമ്മാനമുണ്ടോയെന്ന് ചോദിച്ചു വന്നത്. പരിശോധിച്ചപ്പോള്‍ ടിക്കറ്റ് നമ്പറിന് ആയിരം രൂപ സമ്മാനം അടിച്ചിട്ടുണ്ട്. മുമ്പൊന്നും തന്നെ സമീപിക്കാത്ത ആളായതിനാല്‍ തന്നെ ടിക്കറ്റിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സമ്മാനം ഉറപ്പിക്കാന്‍ നോക്കിയപ്പോള്‍ […]

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുവായ ആണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം ; കേസിൽ മുൻ പിടിഎ പ്രസിഡന്‍റ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസ്

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുവായ ആണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ ഏഴു പേരെ പ്രതികളാക്കി ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രതീഷ്, വിപിന്‍ലാല്‍ കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് പൊലീസ് കേസെടുത്തത്. രതീഷ് സ്കൂളിന്‍റെ പിടിഎ മുന്‍ പ്രസിഡന്‍റ് കൂടിയാണ്. ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ടതിന് ശേഷം ബസ് സ്റ്റോപ്പിന് സമീപം സംസാരിച്ചു നില്‍ക്കുകയായിരുന്ന കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിക്കും അടുത്ത ബന്ധുകൂടിയായ ഇരുപതുകാരനും […]

സഹയാത്രികയ്ക്ക് മജ്ജ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ധന സമാഹരണവുമായി ട്രെയിൻ യാത്രക്കാർ; ദീർഘകാലം ട്രെയിനിൽ ഒപ്പം സഞ്ചരിച്ച സഹയാത്രിക ക്യാൻസർ രോഗത്തെ തുടർന്ന് ഒന്നര വർഷകാലമായി ചികിത്സയിലാണ്; 25 ലക്ഷത്തോളും രൂപയാണ് മജ്ജ മാറ്റി വെയ്ക്കൽ ശാസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കായും ആവശ്യമാകുന്നത്

മുളന്തുരുത്തി: ദീർഘകാലം ട്രയിനിൽ ഒപ്പം സഞ്ചരിച്ച സഹയാത്രികയക്ക് മജ്ജ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ധന സമാഹരണവുമായി ട്രെയിൻ യാത്രക്കാർ. ക്യാൻസർ രോഗത്തെ തുടർന്ന് ഒന്നരവർഷക്കാലമായി ചികിത്സയിയിൽ തുടരുന്ന ജീനാ ഗോപിനാഥ് മുളന്തുരുത്തിയിൽ നിന്ന് എറണാകുളത്തേയ്ക്കും തിരിച്ചും ട്രെയിനിലെ സ്ഥിര യാത്രക്കാരിയായിരുന്നു.   തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ട്രീറ്റ്മെന്റിൽ തുടരുന്ന ജീനയെ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാൻ കഴിയുമെന്ന് ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ശുഭാപ്തി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സർജറിയ്ക്കുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ യാത്രക്കാരും. RCC യിൽ നിന്ന് […]

അവധി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം; എസ് ഐയെ യൂണിഫോമിൽ പിടിച്ച് പുറത്തേക്ക് തള്ളി എസ്എച്ച്ഒ; സംഭവത്തിൽ എസിപി അന്വേഷണം ആരംഭിച്ചു

കണ്ണമാലി: കണ്ണമാലി പോലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ-എസ്ഐ തർക്കത്തിൽ മട്ടാഞ്ചേരി എസിപി അന്വേഷണം നടത്തും. എസ്ഐ സന്തോഷ്‌ അവധി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയുടെ വക്കിൽ എത്തിയത്. ബന്ധുവിന്റെ വിവാഹത്തിന് പോകാനാണ് ഗ്രേഡ് എസ്ഐ സന്തോഷ്‌ ഞാറാഴ്ച്ച അവധിക്ക് അപേക്ഷിച്ചത്. ഇതാണ് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീണ്ടത്. അവധി ഇല്ലെന്നും സ്റ്റേഷനിലേക്ക് തിരിച്ചുവരണമെന്നും എസ്എച്ച്ഒ സിജിൻ മാത്യു അറിയിച്ചു. തുടർന്ന് എസ്ഐ സന്തോഷ്‌ തിങ്കളാഴ്ച സ്റ്റേഷനിലേക്ക് മടങ്ങിയെത്തിപ്പോൾ എസ്എച്ച്ഒ ചോദ്യം ചെയ്തു. ഇതാണ് തർ‌ക്കത്തിലേക്ക് നീങ്ങിയത്. പിന്നാലെ എസ്എച്ച്ഒ സിജിൻ മാത്യു എസ്ഐ സന്തോഷിന്റെ […]

സംസ്ഥാനത്ത് ഇന്ന് (29/10/2024) സ്വർണവില കൂടി;ഗ്രാമിന് 60 രൂപ കൂടി 7375 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (29/10/2024) സ്വർണവില കൂടി. ഗ്രാമിന് 60രൂപ കൂടി.കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 7375 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 59000 രൂപ

ആക്രി കടയിലെത്തി പോലീസ് തെരച്ചിൽ നടത്തിയപ്പോൾ രഹസ്യമായി ഒളിപ്പിച്ച ചെമ്പുകലം കണ്ടെത്തി: കടക്കാരനെ ഒന്നു വിരട്ടിയപ്പോൾ കള്ളനെ കണ്ടെത്തി: കോട്ടയം കുമരകത്തെ ചെമ്പുകലം മോഷ്ടാവിനെ പിടികൂടിയത് ഇങ്ങനെ

സ്വന്തം ലേഖകർ കുമരകം: കുമരകം പഞ്ചായത്ത് 16-ാം വാർഡിൽ പ്ലാസ്റ്റിക്കുപ്പി പെറുക്കാനെത്തിയ അന്യസംസ്ഥാനക്കാരൻ നെല്ല് പുഴുങ്ങാൻ ഉപയോഗിക്കുന്ന വലിയ ചെമ്പ് കലം മോഷ്ടിച്ചു. കുമരകം പള്ളിച്ചിറ പുത്തൻപറമ്പിൽ ജയരാജ (രാജു) ന്റെ ചെമ്പ്കലമാണ് മോഷ്ടിച്ചത്. നെല്ലു പുഴങ്ങിയ ശേഷം വീടിനോട് ചേർന്ന തോട്ടിലെ കടവിൽ കഴുകാൻ വെച്ചിരുന്ന കലമാണ് ശനിയാഴ്ച പട്ടാപ്പകൽ മോഷ്ടാവ് കൈക്കലാക്കിയത്. ചക്രം പടിയിൽ വാടകക്ക് താമസിച്ചു വരുന്ന സംഘത്തിലെ അന്യസംസ്ഥാനക്കാരനെ സമീപിച്ച് ചോദ്യം ചെയ്തെങ്കിലും കലം എടുത്തകാര്യം സമ്മതിച്ചില്ല. തുടർന്ന് പള്ളിച്ചിറയിലെ ആക്രിക്കടയിൽ അന്വേക്ഷിച്ചപ്പോൾ അവിടെയും കലം ലഭിച്ചിട്ടില്ല എന്ന് […]

ദീർഘകാലം ട്രയിനിൽ ഒപ്പം സഞ്ചരിച്ച സഹയാത്രികയക്ക് മജ്ജ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ധന സമാഹരണവുമായി ട്രെയിൻ യാത്രക്കാർ; 25 ലക്ഷത്തോളും രൂപയാണ് മജ്ജ മാറ്റി വെയ്ക്കൽ ശാസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കായും കണക്കാക്കുന്നത്

മുളന്തുരുത്തി: ദീർഘകാലം ട്രയിനിൽ ഒപ്പം സഞ്ചരിച്ച സഹയാത്രികയക്ക് മജ്ജ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ധന സമാഹരണവുമായി ട്രെയിൻ യാത്രക്കാർ. ക്യാൻസർ രോഗത്തെ തുടർന്ന് ഒന്നരവർഷക്കാലമായി ചികിത്സയിയിൽ തുടരുന്ന ജീനാ ഗോപിനാഥ് മുളന്തുരുത്തിയിൽ നിന്ന് എറണാകുളത്തേയ്ക്കും തിരിച്ചും ട്രെയിനിലെ സ്ഥിര യാത്രക്കാരിയായിരുന്നു.       തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ട്രീറ്റ്മെന്റിൽ തുടരുന്ന ജീനയെ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാൻ കഴിയുമെന്ന് ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ശുഭാപ്തി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സർജറിയ്ക്കുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ യാത്രക്കാരും. RCC […]

മുഖ്യമന്ത്രിയുടെ കാറിന്റെ മുന്നിലും പിന്നിലും ഇടി കിട്ടിയതിന് കാരണം ‘ടെയില്‍ ഗേറ്റിങ്’ വീഴ്ച; മുന്നിലുള്ള വാഹനം ബ്രേക്കു ചെയ്താല്‍ നിര്‍ത്താന്‍ പാകത്തിലുള്ള അകലം മറ്റുള്ളവര്‍ പാലിച്ചില്ല; വാമനപുരത്തേത് ‘മഞ്ഞ വര’ ലംഘനം; മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം അമിത വേഗത്തില്‍ ഓവര്‍ടേക്കിന് ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴി വച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടിയുണ്ടാകുമ്ബോള്‍ ചര്‍ച്ചയാകുന്നത് നിയമ ലംഘനം. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. മുഖ്യമന്ത്രിയുടെ വാഹനവും എസ്‌കോര്‍ട്ട് വാഹനവുമടക്കം അഞ്ചുവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6. 30-നാണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരി റോഡിന്റെ വലതുവശത്തേക്ക് തിരിയാന്‍ ശ്രമിച്ചപ്പോള്‍, അവരെ ഇടിക്കാതിരിക്കാന്‍ പൈലറ്റ് വാഹനം ബ്രേക്കിട്ടതാണ് കൂട്ടയിടിക്ക് കാരണമായത്. ഇതു കൊണ്ട് തന്നെ എല്ലാം സ്‌കൂട്ടര്‍ യാത്രക്കാരിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ ആ യുവതി ഇന്‍ഡികേറ്റര്‍ ഇട്ടാണ് തിരിയാന്‍ നിന്നത്. എല്ലാ നിയമവും ലംഘിച്ച്‌ അതിവേഗമെത്തിയ മുഖ്യമന്ത്രിയുടെ […]

ചക്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതോടെ എല്ലാ സിനിമകളില്‍ നിന്നും എന്നെ മാറ്റി: ആ മൂന്ന് വർഷം വളരെ മോശമായിരുന്നു: എന്റെ ആത്മവിശ്വാസം ചോർന്നു. അതെല്ലാം സംഭവിച്ചതില്‍ ഇന്ന് സന്തോഷമുണ്ട്:വിദ്യാബാലൻ

സ്വന്തം ലേഖകൻ കൊച്ചി: ഇന്ന് ബോളിവുഡിലെ മുൻനിര താരമാണെങ്കിലും കരിയറിലെ തുടരെ തിരസ്കരണങ്ങള്‍ നേരിടേണ്ടി വന്ന കാലഘട്ടം നടി വിദ്യ ബാലനുണ്ട്. തെന്നിന്ത്യൻ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാതായതോടെയാണ് നടി ബോളിവുഡില്‍ ശ്രദ്ധ കൊടുക്കുന്നത്. ചക്രം എന്ന മലയാള സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. ഈ സിനിമ പകുതിക്ക് വെച്ച്‌ മുടങ്ങിയതോടെ ഭാഗ്യമില്ലാത്ത നടിയായി വിദ്യ തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെട്ടു. ഇതേക്കുറിച്ച്‌ തുറന്ന് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ വിദ്യ ബാലനിപ്പോള്‍. എന്റെ ആദ്യ സിനിമ മലയാളത്തിലാണ്. മോഹൻലാലിനൊപ്പം ചക്രം എന്ന സിനിമ. എന്നാല്‍ ഇടയ്ക്ക് […]