play-sharp-fill

തമിഴ്നാട്ടിലേക്ക് ചന്ദനം കടത്തുന്ന നാലംഗ സംഘത്തെ അതിസാഹസികമായി പിടികൂടി വനംവകുപ്പ്; 19 കിലോ ചന്ദനവുമായി പിടിയിലായ ഇവര്‍ ചന്ദനം മുറിക്കല്‍ ജോലികളില്‍ വിദഗ്ധര്‍; പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ടു വാച്ചര്‍മാര്‍ക്ക് പരിക്ക്

ഇടുക്കി: മറയൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ചന്ദനം മുറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ നാലംഗ സംഘം വനം വകുപ്പിന്റെ പിടിയില്‍. ചന്ദനവുമായി ബസ് കാത്തു നില്‍ക്കുന്നതിനിടെ ഉദ്യോഗസ്ഥരെ കണ്ട നാലംഗ സംഘം രണ്ടു വാച്ചർമാരെ ഇടിച്ച്‌ വീഴ്ത്തി മുങ്ങാൻ ശ്രമിക്കുമ്പോള്‍ സാഹസികമായാണ് പ്രതികളെ പിടികൂടിയത്. ചന്ദനം മുറിക്കല്‍ ജോലികളില്‍ വിദഗ്ധരായവരാണ് പിടിയിലായവർ. കാന്തല്ലൂര്‍ ചുരുക്കുളം ഗ്രാമത്തിലെ 48കാരനായ കെ.പഴനിസ്വാമി, 39കാരനായ വി.സുരേഷ്, 48കാരനായ പി. ഭഗവതി, 37കാരനായ റ്റി. രാമകൃഷ്ണന്‍ എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്. പ്രതികളെ പിടികൂടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു വാച്ചര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു. ചട്ട […]

ലംഘിച്ചത് അതിസുരക്ഷാ മുന്നറിയിപ്പായ ‘മഞ്ഞ വര’; ഓവര്‍ടേക്കിംഗോ യു-ടേണുകളോ ഒരിക്കലും പാടില്ലായിടം; ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി ചീറി പാഞ്ഞ് മുഖ്യന്റെ വാഹനം അപകടം ക്ഷണിച്ചു വരുത്തി; ഇത് കേസെടുക്കേണ്ട ഗുരുതര കുറ്റം; നല്‍കുന്നത് റോഡുകളിലെ ‘മഞ്ഞ വരയെ’ ആരും മുറിച്ച്‌ കടക്കരുത് എന്ന സന്ദേശം; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടകാരണം വ്യക്തമായത്

തിരുവനന്തപുരം: ഇന്നലെയാണ് തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത്. പക്ഷെ ഈ കൂട്ടയിടിയിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് കടുത്ത നിയമ ലംഘനം. ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. മുഖ്യമന്ത്രിയുടെ വാഹനവും എസ്‌കോര്‍ട്ട് വാഹനവുമടക്കം അഞ്ചുവാഹനങ്ങളാണ് സംഭവത്തില്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ കാരണം ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അപകടം ഉണ്ടായസ്ഥലത്ത് ഡിവൈഡറിന് സമാനമായ ‘ഇരട്ട മഞ്ഞവര’യുണ്ടായിരുന്നു. അവിടെ ഒരുകാരണവശാലും വാഹനങ്ങള്‍ മറികടക്കാന്‍ പാടില്ല. പക്ഷെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങിയത് പൂര്‍ണമായും മഞ്ഞവര മറികടന്നാണ്. മഞ്ഞവരയും റെഡ്ലൈറ്റും […]

പി പി ദിവ്യ അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങി; ചോദ്യം ചെയ്യൽ തുടങ്ങിയെന്ന് എസ് പി

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസും ശ്രദ്ധിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താൻ കീഴടങ്ങാൻ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. […]

കുടിവെള്ള പ്രശ്‌നത്തിന് ജലഅതോറിട്ടി ബ്ലൂബ്രിഗേഡിനെ വിളിക്കാം: കോട്ടയം നഗരസഭയിലും 13 ഗ്രാമ പഞ്ചായത്തിലും ഇവരുടെ സേവനം ലഭിക്കും.

കോട്ടയം: ജല അതോറിട്ടി ലൈനുകളിലെ ചോർച്ചയും, ജലലഭ്യത സംബന്ധിച്ച അടിയന്തര അറ്റകുറ്റപ്പണികൾക്കുമായി ബ്ലൂ ബ്രിഗേഡിനെ ഫോണിൽ വിളിക്കാം. അടിയന്തര അറ്റകുറ്റപ്പണികൾക്കായുള്ള ജല അതോറിട്ടി സംവിധാനമാണ് ബ്ലൂ ബ്രിഗേഡ്. കോട്ടയം നഗരസഭയിലും തിരുവാർപ്പ്, കുമരകം, പനച്ചിക്കാട്, മണർക്കാട്, വിജയപുരം, പുതുപ്പള്ളി, അയർക്കുന്നം, കൂരോപ്പട, പാമ്പാടി, നീണ്ടൂർ, ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും ബ്ലൂ ബ്രിഗേഡിന്റെ സേവനം ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ: കോട്ടയം നഗരസഭ വാർഡ്: 1-12, 30-44, 50-52, പനച്ചിക്കാട്,മണർക്കാട്, വിജയപുരം ഗ്രാമപഞ്ചായത്ത്: 8547638560. കോട്ടയം നഗരസഭ വാർഡ്, 13-29, 45-49 , തിരുവാർപ്പ്, […]

‘ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളത്; എത്തിയത് എഡിഎമ്മിനെ അപമാനിക്കാൻ; പ്രസംഗം ആസൂത്രിതം’; എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്ക് കോടതിയുടെ രൂക്ഷ വിമർശനം; പിപി ദിവ്യ സമൂഹത്തിലെ സ്വാധീനം കേസ് അട്ടിമറിക്കാൻ ഉപയോഗിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങൾ. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ല. ക്ഷണിക്കാതെയാണ് […]

ഉറ്റവരെ നഷ്ട്ടപെട്ട ശ്രുതിയെ കാണാൻ മമ്മൂട്ടി എത്തി: ശ്രുതിക്കും ജെൻസനും കരുതിവച്ച സ്നേഹ സമ്മാനം കൈമാറി മമ്മൂക്ക

  കൊച്ചി: വയനാട് ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി  സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിൽ എത്തി. മമ്മൂട്ടിയുടെ സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹം ‘ട്രൂത് മംഗല്യം’ പരിപാടിയിൽ അതിഥിയായി എത്തുകയായിരുന്നു ശ്രുതി.   ശ്രുതിയുടെ കഥ അറിഞ്ഞപ്പോൾ തന്നെ ഈ സമൂഹ വിവാഹ ചടങ്ങിൽ ശ്രുതിയെയും ജെൻസനെയും  ഉൾപ്പെടുത്തണമെന്ന് മമ്മൂട്ടി നിർദേശിച്ചിരുന്നു. എന്നാൽ ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയില്‍ ആണ് ജെൻസണ്‍ കാറപകടത്തില്‍ മരണമടഞ്ഞത്. ‘അവർക്കായി നമ്മള്‍ അന്ന് കരുതി വച്ചതെല്ലാം ശ്രുതിയെ തന്നെ ഏല്‍പ്പിക്കണം ‘ എന്ന മമ്മൂട്ടി […]

ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കാത്തതിന്റെ വൈരാഗ്യത്തിൽ ബ്യൂട്ടിപാർലറിൽ അതിക്രമിച്ചു കയറി ഭാര്യയെ ദേഹോപദ്രവം ചെയ്ത ഭർത്താവിന് 11 മാസം തടവ് ശിക്ഷ വിധിച്ചു കോടതി

  തൃശൂര്‍: ഗാർഹിക പീഡന കേസ് ഒത്തുതീര്‍പ്പാക്കാത്ത വൈരാഗ്യത്തിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിന് തടവ് ശിക്ഷ. ബ്യൂട്ടി പാര്‍ലറില്‍ അതിക്രമിച്ചു കയറി ഭാര്യയെ ഉപദ്രവിച്ച പ്രതിയായ ഭര്‍ത്താവിന് 11 മാസം തടവും പിഴയും ശിക്ഷ വിധിച്ചു കോടതി.   കുടുംബപ്രശ്നം മൂലം വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയോടുള്ള വിരോധം മൂലം ബ്യൂട്ടിപാര്‍ലറിലേക്ക് അതിക്രമിച്ചു കയറി കൈ കൊണ്ടും, കീ ചെയിന്‍ കൊണ്ടും, സ്റ്റീല്‍ വള കൊണ്ടും, മുഖത്തും, തലയിലും അടിച്ച് ദേഹോപദ്രവം ചെയ്ത കേസിലാണ് പ്രതിയായ ചെവ്വൂര്‍ ഐനിക്കല്‍ പടിക്കല ജോഷിയെ ശിക്ഷിച്ചത്.   […]

രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നത് അപകടകരം: എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വംശീയവും വര്‍ഗീയവുമായ പ്രസ്താവനകള്‍ നടത്തി സാമൂഹിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നത് കേരളത്തിന് അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ വര്‍ഗീയ വിഭജനത്തിനു ശ്രമിക്കുന്ന ആര്‍എസ്എസ്സിന്റെ അതേ പാതയിലാണ് സിപിഎമ്മും മുന്നോട്ട് പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള്‍ എങ്ങിനെയെങ്കിലും പെട്ടിയിലാക്കാനുള്ള തീവ്രശ്രമമാണ് പിണറായി പയറ്റുന്നത്. മുസ് ലിം വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ പി ജയരാജന്റെ പുസ്തക പ്രകാശനത്തിന് തിരഞ്ഞെടുത്ത സമയവും അവിടെ മുഖ്യമന്ത്രി […]

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി സൗഹൃദം പിന്നീട് പ്രണയം: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹ വാഗ്ദാനം ചെയ്ത്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  കാസർകോട്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ശ്യാംജിത്ത് (26) നെയാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ശ്യാംജിത്ത് കാറിനുള്ളിലും ലോഡ്ജ് മുറിയിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു.   പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപാണ് ആറ്റിങ്ങലിൽ ടാക്സി ഡ്രൈവറായ ശ്യാംജിത്തിനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. വിവാഹതിനായ യുവാവ് ഇക്കാര്യം മറച്ച് വെച്ചാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഇന്‍സ്റ്റഗ്രാമിലെ സൗഹൃദം പിന്നീട് പ്രണയമായി. വിവാഹ വാഗ്ദനം ചെയ്ത് പെൺകുട്ടിയുടെ വിശ്വാസവും പിടിച്ച് പറ്റി.   തുടർന്ന് പെൺകുട്ടിയെ പുല്ലൂരിലെത്തിച്ച് ഇന്നോവ […]

പത്തനംതിട്ട രാക്ഷസൻ പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടങ്ങി:നാട്ടുകാരുടെ നിരന്തരമായ അവശ്യ പ്രകാരമായിരുന്നു വനം വകുപ്പ് കൂടു സ്ഥാപിച്ചത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പത്തനംതിട്ട കലഞ്ഞൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. രാക്ഷസൻ പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി വീണത്. നാട്ടുകാരുടെ നിരന്തരമായ അവശ്യ പ്രകാരമായിരുന്നു വനം വകുപ്പ് കൂടു സ്ഥാപിച്ചത്. കലഞ്ഞൂരിൽ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങുന്ന രണ്ടാമത്തെ പുലിയാണിത്.