play-sharp-fill

 കേക്കിനുള്ളിൽ നോട്ട്: കേക്ക് മുറിച്ചപ്പോൾ നോട്ടുകൾ പറന്നു: പിറന്നാള്‍ സമ്മാനമായി സുഹൃത്തുക്കള്‍ നല്‍കിയ കേക്ക് മുറിക്കാൻ തുടങ്ങിയ യുവതി ഞെട്ടി : 500രൂപയുടെ 29 നോട്ടുകള്‍

ഡൽഹി: പിറന്നാള്‍ സമ്മാനങ്ങള്‍ കിട്ടുന്നത് എല്ലാവർക്കും വലിയൊരു സന്തോഷം തന്നെയാണ്. വ്യത്യസ്തത നിറഞ്ഞ സമ്മാനങ്ങള്‍ പലർക്കും കിട്ടിയിട്ടുമുണ്ടാകും. എന്നാല്‍ ഇതുപോലൊരു സമ്മാനം അധികമാർക്കും കിട്ടിക്കാണില്ല. പിറന്നാള്‍ സമ്മാനമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിക്ക് നല്‍കിയ കേക്കിനുളളില്‍ ഇരുപത്തിയൊമ്പത് 500 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്. വലിയൊരു സർപ്രൈസാണ് യുവതിക്കായി സുഹൃത്തുക്കളൊരുക്കിയത്. 500 രൂപ നോട്ടുകളുടെ കേക്ക് എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പ്രചരിക്കുന്നത്. സുഹൃത്തുക്കള്‍ ചേര്‍ന്നു നല്‍കിയ കേക്ക് മുറിക്കുന്നതിനു മുമ്പ്’ഹാപ്പി ബെര്‍ത്ത്ഡേ’ എന്നെഴുതിയ ടാഗ് ഉയര്‍ത്തുമ്പോഴാണ് യുവതി നോട്ടുകള്‍ കാണുന്നത്. നോട്ടുകള്‍ കേക്കില്‍ മുട്ടാതിരിക്കാന്‍ പ്ലാസ്റ്റിക് […]

അണയാത്ത പ്രതിഷേധം..! കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന വഴിയിലും പി പി ദിവ്യക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി പി ദിവ്യക്കെതിരെ പ്രതിഷേധം തുടരുന്നു. കീഴടങ്ങിയ പ്രതി ദിവ്യയെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന വഴിയിലും പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനുള്ളതെന്ന് ചൂണ്ടാകാട്ടി ആദ്യം മുതലെ തന്നെ വലിയ പ്രതിഷേധമാണ് കണ്ണൂരിലടക്കം ഉയർന്നിരുന്നത്. ഇതിന്‍റെ തുടർച്ചയായിരുന്നു ഇന്നും കണ്ടത്. അതേസമയം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ ഉച്ചയോടെ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ […]

മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ രക്ഷയില്ലെന്ന് പിടികിട്ടി; ഒടുവില്‍ ഒളിവു ജീവിതം അവസാനിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി പി പി ദിവ്യ; നീക്കം അതീവ രഹസ്യമായി; പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കീഴടങ്ങല്‍ എന്നും സൂചന; കസ്റ്റഡിയില്‍ എടുത്തത് കണ്ണപുരത്തുവെച്ച്; സിപിഎം നേതാവിനെ ചോദ്യം ചെയ്ത് പോലീസ്…!!

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ സിപിഎം നേതാവ് പി പി ദിവ്യ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ ഹാജറായി. മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ രക്ഷയില്ലെന്ന് കണ്ട് അതീവ രഹസ്യമായി എത്തിയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കീഴടങ്ങിയത്. പ്രാഥമികമായി സിപിഎം നേതാവിനെ ചോദ്യം ചെയ്യുകയാണ് പോലീസ് ഇപ്പോള്‍. കോടതിയില്‍ ഹാജരാകാതെയാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയത്. കണ്ണപുരത്തുവെച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിവ്യയുടെ അറസ്റ്റ് വൈകുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ദിവ്യയെ അറസ്റ്റു ചെയ്യണമെന്ന് […]

നിരാലംബരായ അച്ഛനമ്മമാർക്ക് ആശ്രയമായ സ്നേഹക്കൂട് അഭയമന്ദിരത്തിന് ഗുരുവന്ദനം പുരസ്കാരം; ചങ്ങാനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ അവാർഡ് വിതരണം നിർവഹിച്ചു

കോട്ടയം: 25 വർഷക്കാലം എസ്എൻഡിപി ചങ്ങനാശ്ശേരി യൂണിയൻ്റെ അധ്യക്ഷനായിരുന്ന കെ.വി ശശികുമാറിന്റെ എട്ടാമത്തെ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി ചങ്ങനാശ്ശേരി എസ്എൻഡിപി യൂണിയൻ ഏർപ്പെടുത്തിയ ഗുരുവന്ദനം 2024 അവാർഡ് വിതരണവും യൂണിയൻ പ്രസിഡൻ്റ് ഗിരീഷ് കോനാട്ടിൻ്റെ അധ്യക്ഷതയിൽ ചങ്ങനാശ്ശേരി എസ് എൻ ഡി പി യൂണിയൻ ഹാളിൽ നടന്നു. ചങ്ങാനാശ്ശേരി എം എൽ എ ജോബ് മൈക്കിൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ജീവകാരുണ്യ – സാമൂഹിക മേഖലയിലെ മികച്ച പ്രവർത്തനത്തിന് 2024 ലെ ഗുരുവന്ദന പുരസ്കാരത്തിന് അർഹരായ കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിന് വേണ്ടി […]

ഇന്നത്തെ ഭാഗ്യവാൻ ആരെണ് അറിയേണ്ടേ? സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം (29/10/2024)

  ഇന്നത്തെ ഭാഗ്യവാൻ ആരെണ് അറിയേണ്ടേ? സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം (29/10/2024)   1st Prize-Rs :75,00,000/- SD 428899 (THRISSUR)   Cons Prize-Rs :8,000/- SA 428899 SB 428899 SC 428899 SE 428899 SF 428899 SG 428899 SH 428899 SJ 428899 SK 428899 SL 428899 SM 428899   2nd Prize-Rs :10,00,000/- SL 509097 (MOOVATTUPUZHA)   3rd Prize-Rs :5,000/- 0366 0658 0740 2602 2792 […]

വീട് കുത്തി തുറന്ന് മോഷണം: 42 പവൻ സ്വർണവും 10,000 രൂപയും ക്യാമറയും കവർന്നു, സമാന മോഷണങ്ങൾ പതിവ്, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

  മലപ്പുറം: പൂക്കോട്ടുംപാടത്ത് വീട്ടിൽ മോഷണം. മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് മോഷണം നടന്നത്. 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും കവർന്നു.   അടുക്കള വാതിൽ കമ്പിപാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മേശ തകർത്താണ് സ്വർണ്ണം മോഷ്ടിച്ചത്. വീട്ടുപകരണങ്ങൾ നശിപ്പിച്ച നിലയിലാണ്. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ വീട്ടിൽ നിന്നും കണ്ടെടുത്തു.   തുടർന്ന് വീട്ടുടമ പോലീസിൽ പരാതി നൽകി. നാല് മാസം മുൻപ് വഴിക്കടവും സമാന രീതിയിൽ വീട്ടിൽ മോഷണം നടന്നിരുന്നു. അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന […]

സിപിഎം-ബിജെപി കുട്ടുകെട്ടിന് എതിരായ വോട്ടാണ് തനിക്ക് പാലക്കാട് കിട്ടുകയെന്ന് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ: പൂരം കലക്കലിന് തുടർച്ചയാണ് പാലക്കാട്ട് തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും മാങ്കുട്ടത്തിൽ പറഞ്ഞു.

കോട്ടയം: 2026 -ൽ രൂപപ്പെടാൻ പോകുന്ന സിപിഎം – ബിജെപി മുന്നണി ബന്ധത്തിനെതിരായ വോട്ടാണ് തനിക്ക് കിട്ടുന്ന ഓരോ വോട്ടുമെന്ന് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ പേരിൽ അപരന്മാർ സജീവമായ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെയും ബിജെപിയുടെയും സ്ഥാനാർത്ഥിമാരുടെ അപരന്മാർ ഇല്ലാത്തത് ഇത്തരം ചില ഡീലുകളുടെ ഭാഗമാണെന്നും രാഹുൽ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിജെപി പിന്തുണ തേടിയുള്ള സി പി എ മ്മിൻ്റെ കത്തും, പി.പി ദിവ്യയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കത്തും വാർത്തയായത് മറക്കാൻ വേണ്ടിയാണ് പാലക്കാട് ഡിസിസിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച കത്ത് പെട്ടന്ന് […]

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; നാലംഗ കമ്മീഷന്‍ അന്വേഷിക്കുമെന്ന് എന്‍സിപി; പത്ത് ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമര്‍പ്പിക്കാൻ നിർദേശം

തിരുവനനന്തപുരം: കൂറുമാറ്റത്തിന് രണ്ട് എംഎല്‍എമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ വെച്ച്‌ എന്‍സിപി. നാലംഗ കമ്മീഷനാണ് അന്വേഷണ ചുമതല. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആര്‍ രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. 10 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം. പാർട്ടി അന്വേഷണം മാത്രമാണിത്. അതേസമയം, ആരോപണത്തില്‍ എന്‍സിപി പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎല്‍എമാരെ […]

ജില്ലാ ആശുപത്രിയിൽ മദ്യ ലഹരിയിൽ ഡോക്ടർമാരോടും ജീവനക്കാരോടും വഴക്കും അസഭ്യം പറച്ചിലും; പരാതിയെ തുടർന്നെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം;ഒരു പോലീസുകാരന്റെ മുഖത്തും കൈയ്ക്കും പരിക്കേറ്റു; സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്; ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചുവീണ യുവാവിനെ ചികിത്സിപ്പിക്കാൻ ആണ് ഇവർ ആശുപത്രിയിൽ എത്തിയത്

ഇടുക്കി: ആശുപത്രിയിൽ ബഹളം വെച്ചത് അറിഞ്ഞെത്തിയ പൊലീസുകാരെ മർദ്ദിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ. ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ യുവാവിനെ ചികിത്സിപ്പിക്കാൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിയതായിരുന്നു ഇവർ. തൊടുപുഴ പഞ്ചവടിപ്പാലം പാറയിൽ വീട്ടിൽ അഭിജിത്ത് (24), വാഴക്കുളം ആവോലി ചെമ്പിക്കര വീട്ടിൽ അമൽ (19), പാലക്കുഴ മാറിക പുത്തൻപുരയിൽ അഭിജിത്ത് (24), സഹോദരൻ അജിത്ത് (19) എന്നിവരാണ് പിടിയിലാണ്. തൊടുപുഴ പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഷാജിത്തിന് മുഖത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സി.പി.ഒ. ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ […]

അമ്മയില്ലാത്ത 16 കാരിയോട് അച്ഛന്റെ ക്രൂരത: മാസങ്ങളോളം സഹിച്ചു: ഒടുവിൽ പോലീസിൽ പരാതി നൽകി: പ്രതി അറസ്റ്റിൽ

ഡൽഹി: ഭാര്യയുടെ മരണത്തിനുശേഷം പതിനാറുകാരിയായ മകളെ തുടർച്ചയായി ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ മരിച്ചതിനുശേഷമാണ് പിതാവ് തന്നെ പീഡിപ്പിക്കാൻ തുടങ്ങിയതെന്നും പീഡനം ചെറുക്കുമ്പോഴെല്ലാം അതിക്രൂരമായി മർദിക്കുമായിരുന്നെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പിതാവ് തന്നെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞിരുന്നു. അവർ ഈ വിവരം പഞ്ചായത്തിനെ അറിയിച്ചു. അവർ കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കിയിട്ടും പീഡനം പിന്നെയും തുടർന്നു. ഒടുവില്‍ സഹികെട്ട് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. […]