play-sharp-fill

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് വീട്ടിൽ തൂങ്ങി മരിച്ചു; മരണകാരണം വ്യക്തമല്ല; പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

തൃശൂർ: തൃശൂർ തലോരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. പൊറുത്തുക്കാരൻ വീട്ടിൽ ജോജു (50)ആണ് ഭാര്യ ലിൻജു (36)വിനെ വെട്ടിക്കൊലപ്പെടുത്തി വീട്ടിൽ തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് കുടുംബക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും മൊഴിയെടുത്ത് വരികയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് ഊരി തോട്ടിൽ എറിഞ്ഞു: പലചരക്ക്, ബേക്കറി കടകൾ ഉൾപ്പെടെ വ്യാപക മോഷണം, പ്രതിക്കായുള്ള സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

    ഇടുക്കി: ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി തോട്ടിൽ എറിഞ്ഞ് വൈദ്യുതി മുടക്കിയ ശേഷം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. തൊടുപുഴ മൂലമറ്റം റൂട്ടിൽ കുടയത്തൂര്‍ കോളപ്ര മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.   കോളപ്ര ഹൈസ്‌കൂള്‍ ജങ്ഷനിലുള്ള കല്ലംമാക്കല്‍ സ്റ്റോഴ്‌സ്, കുടയത്തൂര്‍ ബാങ്ക് ജംഗ്ഷനിലുള്ള പൊന്നൂസ് ബേക്കറി, പച്ചക്കറികട , ഡാഫോഡില്‍സ് ഫാമിലി ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എല്ലായിടത്തും സ്ഥാപനങ്ങളുടെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.   കല്ലംമാക്കല്‍ സ്റ്റോഴ്‌സില്‍ നിന്നും 800 രൂപയും, പച്ചക്കറി കടയില്‍ […]

പി പി ദിവ്യയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചത് സിപിഎം, വിഐപി പ്രതിയായതുകൊണ്ടാണ് മാധ്യമങ്ങളെ കാണിക്കാതെ സ്‌റ്റേഷനില്‍ എത്തിച്ചത്, ഒന്നാം പിണറായി സര്‍ക്കാര്‍ ശിവശങ്കരന്റെ നിയന്ത്രണത്തിലായിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണെന്നും വി ഡി സതീശൻ

ചേലക്കര: പി പി ദിവ്യയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചത് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി പി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ ഇത്രയും ദിവസം പ്രതി എവിടെയായിരുന്നുവെന്ന് പോലീസിന് അറിയാമായിരുന്നു. കീഴടങ്ങിയ പ്രതിയെ എന്തിനാണ് കസ്റ്റഡിയില്‍ എടുത്തെന്ന് പോലീസ് പറയുന്നത്. അവര്‍ പാര്‍ട്ടി ഗ്രാമത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിര്‍ദ്ദേശ പ്രകാരം സിപിഎമ്മാണ് പി പി ദിവ്യയെ ഒളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിഐപി പ്രതിയായതു കൊണ്ടാണ് മാധ്യമങ്ങളെ പോലും കാണിക്കാതെ സ്‌റ്റേഷനില്‍ എത്തിച്ചത്. ഉപതിരഞ്ഞെടുപ്പ് […]

ഉപതിരഞ്ഞെടുപ്പ് തുണയായി മാറി; വൈദ്യുതി നിരക്ക് വര്‍ധന ഉടനില്ല; നിലവിലെ താരിഫ് ഒരുമാസം കൂടി തുടരുമെന്ന് റഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടനില്ല. നിലവിലെ നിരക്കിന്റെ കാലാവധി ഈ മാസം 31 തീരുമെങ്കിലും ഒരുമാസം കൂടി ഇതേനിരക്ക് തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് താരിഫ് വര്‍ധന താല്‍ക്കാലികമായി നീട്ടി വെച്ചിരിക്കുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 30 പൈസ കൂട്ടണമെന്നാണ് വൈദ്യുതിബോര്‍ഡിന്റെ ആവശ്യം. താരിഫ് പെറ്റിഷനില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പും പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വൈദ്യുതി റഗുലേറ്ററി കമ്മിഷന് ബാധകല്ലെങ്കിലും നിരക്ക് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് സര്‍ക്കാരിന്റെ അഭിപ്രായം കൂടി തേടുന്നതാണ് […]

കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ജീപ്പ് / കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു; നവംബർ 13 ഉച്ചയ്ക്ക് 1.30 വരെ ടെൻഡറുകൾ ഓഫീസിൽ സ്വീകരിക്കും

കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ജീപ്പ് / കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 13 ഉച്ചയ്ക്ക് 1.30 വരെ ഓഫീസിൽ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് തുറക്കും. വിശദ വിവരങ്ങൾ കാഞ്ഞിരപ്പിള്ളി ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസൽനിന്ന് അറിയാം.

ഐഎച്ച്ആർഡി സെപ്റ്റംബറിൽ നടത്തിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു; ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റ് വഴിയും പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാഫലം അറിയാം

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി സെപ്റ്റംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(പി.ജി.ഡി.സി.എ), ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്നിക്ക്സ് ആൻഡ് ഓഫീസ് ഓട്ടോമെഷൻ(ഡി.സി.റ്റി.ഒ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നറിയാം. ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റിലും (www.ihrd.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ പിഴയില്ലാതെ നവംബർ 12 […]

ആറ് ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി

  മലപ്പുറം: കാണാതായ യുവാവിന്റെ മൃതദേഹം താനൂർ കടലിൽ നിന്ന് കണ്ടെത്തി. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി സനൂപ് (34) ആണ് മരണപ്പെട്ടത്.  ആറ് ആറു ദിവസം മുൻപാണ് യുവാവിനെ കാണാതാകുന്നത്. താനൂർ കടലിൽ നിന്നും ഒമ്പത് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.   മത്സ്യതൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഫിഷറീസ് ഓഫീസിൽ അറിയിക്കുകയായിരുന്നു. മുഖം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു.   മലപ്പുറം ഫിഷറീസ് സ്റ്റേഷൻ എഡിഎഫ് എ.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം ഫിഷറീസ് മറൈൻ ഗാർഡ് അരുൺ ചേളാരിയുടെ നേതൃത്വത്തിൽ […]

അടച്ചിട്ട വീട് കമ്പിപാര കൊണ്ട് കുത്തിത്തുറന്ന് കവര്‍ച്ച; 42 പവൻ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും മോഷ്ടിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

മലപ്പുറം: പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. സംഭവത്തില്‍ 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും മോഷണം പോയി. മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് കവർച്ച നടന്നത്. അടുക്കള വാതില്‍ കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മോഷണത്തിന് ഉപയോഗിച്ച കമ്പിപാര ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ വീട്ടില്‍ നിന്നും കണ്ടെടുത്തു. മേശക്കകത്തായിരുന്നു ആഭരങ്ങള്‍ സൂക്ഷിച്ചിരുന്നത്. കമ്പിപ്പാര ഉപയോഗിച്ച്‌ മേശ തകർത്താണ് സ്വർണ്ണം മോഷ്ടിച്ചത്. നാല് മാസം മുൻപ് വഴിക്കടവും സമാന രീതിയില്‍ വീട്ടില്‍ മോഷണം നടന്നിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

ദേശീയ ആയുർവേദ ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാതല ആഘോഷം നാളെ ഐഎംഎ ഹാളിൽ നടക്കും; ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ആയുർവേദ ദിന സന്ദേശ വിളംബരജാഥ ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്യും

കോട്ടയം: ഭാരതീയ ചികിത്സ വകുപ്പ് കോട്ടയം ജില്ലയിലെ ആയുർവേദ ദിന ആഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്തും, വിവിധ സർക്കാർ വകുപ്പുകൾ, നാഷണൽ ആയുഷ് മിഷൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആയുർവേദ മേഖലയിലെ വിവിധ അംഗീകൃത സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 30ാം തീയതി ബുധനാഴ്ച കോട്ടയം ഐ എം എ ഹാളിൽ നടക്കും. രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ആയുർവേദ ദിന സന്ദേശ വിളംബരജാഥ ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് […]

മലയാളദിനം, ഭരണഭാഷാ വാരാഘോഷം: കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ; ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് കളക്‌ട്രേറ്റിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും

കോട്ടയം: മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചു ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുക. ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ ഒൻപതുമണിക്കു കളക്‌ട്രേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വിശിഷ്ടാതിഥിയാകും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ‘എന്റെ വാക്ക്’ കുറിക്കൽ നടത്തും. നഗരസഭാധ്യക്ഷ ബിൻസി […]