പൂരം കലക്കിയത് തന്നെ; ‘കലങ്ങിയെന്ന വാക്കാണ് പ്രശ്നമെങ്കില്‍ പുതിയ വാക്ക് കണ്ടെത്തിയാല്‍ മതി’; മുഖ്യമന്ത്രിയെ പരസ്യമായി തള്ളി റവന്യുമന്ത്രി കെ രാജൻ
തിരുവനന്തപുരം: പൂരം കലങ്ങിയില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയെ പരസ്യമായി തള്ളി റവന്യുമന്ത്രി കെ രാജൻ. പൂരം കലക്കിയത് തന്നെയാണെന്നും കലങ്ങിയെന്ന വാക്കാണ് പ്രശ്നമെങ്കില്‍ പുതിയ വാക്ക് കണ്ടെത്തിയാല്‍ മതിയെന്നും രാജൻ വിമർശിച്ചു. നിയമസഭയ്ക്കകത്തും പുറത്തും പറയാൻ ഉള്ളതെല്ലാം പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് സിപിഐ. പൂരം കലങ്ങിയപ്പോള്‍ സുരേഷ് ഗോപി ആംബുലൻസില്‍ വന്നോ എന്നതിനെ ചൊല്ലി ബിജെപിയിലും ഭിന്നതയുണ്ട്. കലങ്ങിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി അനാവശ്യമായി വിവാദത്തിന് തുടക്കമിട്ടെന്നാണ് സിപിഐ കരുതുന്നത്. ത്രിതല അന്വേഷത്തോടെ കലക്കലില്‍ കൂടുതല്‍ നടപടി പ്രതീക്ഷിച്ച സിപിഐയെ അമ്പരിപ്പിച്ചുകൊണ്ടായിരുന്നു […]