play-sharp-fill

മഹാശക്തിയുണ്ട്, കഴിഞ്ഞയാഴ്ച താൻ മന്ത്രവാദത്തിന്‍റെ സ്വാധീനത്തിലായിരുന്നു; അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. താഴെ വീണ് ഗുരുതര പരിക്കേറ്റ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഈറോട് സ്വദേശി പ്രഭുവിനെ(19) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയതിനെ തുടർന്ന് താഴെവീണ് പ്രഭുവിന്‍റെ കാലും കയ്യും ഒടിഞ്ഞു. യുവാവിന്‍റെ തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാൾ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. […]

ഒരു രൂപ ബാക്കിനൽകാത്തതിന് ചൂടുചായ വൃദ്ധരായ ഹോട്ടൽ ഉടമകളുടെ ദേഹത്ത് ഒഴിച്ചു ; പ്രതിയ്ക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷവിധിച്ച് കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഒരു രൂപ ബാക്കിനൽകാത്തതിന് വൃദ്ധരായ ഹോട്ടൽ ഉടമകളെ ആക്രമിച്ച കേസിലെ പ്രതി നെടുമങ്ങാട് ആനാട് അജിത് ഭവനിൽ അജിത്തിനെ കോടതി 15 വർഷം കഠിനതടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്. നെടുമങ്ങാട് പഴകുറ്റി സ്വദേശികളായ രഘുനാഥനും ലീലാമണിയും നടത്തുന്ന ഹോട്ടലിലെത്തിയ അജിത്ത് അവിടെനിന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണവിലയായ 45 രൂപ ചോദിച്ചപ്പോൾ അജിത്ത് അൻപത് രൂപ നോട്ട് നൽകി. ചില്ലറ തികയാതിരുന്നതിനാൽ […]

പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ കുഴൽപ്പണ വേട്ട; ബൈക്കിന്‍റെ സീറ്റിൽ പ്രത്യേകം തയാറാക്കിയ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ; പണം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു

പാലക്കാട്: മണ്ണാർക്കാട് ആനമുളിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 50 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. പണം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. തൂത സ്വദേശി ഒറ്റയത്ത് സജീറാണ് മണ്ണാർക്കാട് പോലീസിന്‍റെ പിടിയിലായത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പോലീസ് ആനമൂളി ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സജീർ പിടിയിലായത്. ഇയാളിൽ നിന്ന് 49,87,500 രൂപ പിടിച്ചെടുത്തു. ബൈക്കിന്‍റെ സീറ്റിൽ പ്രത്യേകം തയാറാക്കിയ അറയിൽ ഒളിപ്പിച്ചാണ് പണം കടത്തിയിരുന്നത്. കോയമ്പത്തൂരിൽ നിന്നാണ് പണം കടത്തിയതെന്ന് പോലീസ് പറഞ്ഞു. മണ്ണാർക്കാട് ഡിവൈഎസ്‌പി സി […]

മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; വിടപറഞ്ഞത് ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങളുടെ സംയോജകൻ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്. ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ് ചിത്രങ്ങൾ. 2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവയാണ് റിലീസ് ആകാനുള്ള ചിത്രങ്ങൾ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ പുരോ​ഗമിക്കുന്നു.

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് തുടരും ; ഒരു മാസം കൂടി നീട്ടി റെ​ഗുലേറ്ററി കമ്മീഷൻ ; ഉത്തരവിറക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത്​ നിലവിലെ വൈദ്യുതി നിരക്ക്‌ ഒരു മാസം കൂടി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നവംബർ 30 വരെയോ പുതിയ നിരക്ക്​ പ്രഖ്യാപിച്ചുള്ള ഉത്തരവ്​ വരുന്നതുവരെ​യോ ആയിരിക്കും നിലവിലെ നിരക്ക്​ ബാധകമാവുക. നിരക്ക്​ വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ്​ നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മീഷൻ പൂർത്തിയാക്കി. ​ഇലക്​ട്രിസിറ്റി ആക്ടിലെ സെക്​ഷൻ 64 പ്രകാരം നിരക്ക്​ പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച്​ 120 ദിവസത്തിനകം ​തെളിവെടുപ്പ്‌ പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണം. ഓഗസ്റ്റ്​ രണ്ടിനാണ്​ കെഎസ്​ഇബി അപേക്ഷ നൽകിയത്​. വേനൽക്കാലത്തെ വലിയതോതിലെ വൈദ്യുതി […]

സം​സ്ഥാ​ന​ത്ത് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 17.91 ല​ക്ഷം വോ​ട്ട​ർ​മാ​രു​ടെ കു​റ​വ്; ക​ര​ട് പ​ട്ടി​ക​യി​ന്മേ​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ന​വം​ബ​ർ 28 വ​രെ സ​മ​ർ​പ്പി​ക്കാം; അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക ജ​നു​വ​രി ആ​റി​ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഉ​പ​യോ​ഗി​ച്ച വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന്​ 17.91 ല​ക്ഷം വോ​ട്ട​ർ​മാ​രു​ടെ കു​റ​വാ​ണ്​ 2025 ജ​നു​വ​രി ഒ​ന്ന് യോ​ഗ്യ​ത തീ​യ​തി​യാ​യു​ള്ള പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ർ ക​ര​ട് പ​ട്ടി​ക​യി​ലു​ള്ള​ത്. 2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ ഏ​പ്രി​ൽ നാ​ലി​ന്​ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ആ​കെ വോ​ട്ട​ർ​മാ​ർ 2.77 കോ​ടി ആ​യി​രു​ന്നെ​ങ്കി​ൽ ക​ര​ട്​ പ​ട്ടി​ക​യി​ൽ 2.59 കോ​ടി​യാ​യി കു​റ​ഞ്ഞു. 1.34 ല​ക്ഷം പു​രു​ഷ വോ​ട്ട​ർ​മാ​രു​ണ്ടാ​യി​രു​ന്ന​ത്​ 1.25 കോ​ടി​യാ​യി. 8.79 ല​ക്ഷം കു​റ​വ്. 1.43 കോ​ടി വ​നി​ത വോ​ട്ട​ർ​മാ​രി​ൽ 9.12 ല​ക്ഷം പേ​ർ കു​റ​ഞ്ഞ്​ […]

തെരുവുവിളക്കുകളുടെ അഭാവം ; കോട്ടയം നഗരത്തിൽ മോഷ്ടാക്കളും സാമൂഹിക വിരുദ്ധരും ഇരുട്ടിന്റെ മറവിൽ വിലസുന്നു ; സ്ത്രീ യാത്രികര്‍ ദുരിതത്തിൽ ; അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലെന്ന ആക്ഷേപവും ശക്തം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരം ഇരുട്ടില്‍..മോഷ്ടാക്കള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും നഗരപ്രദേശങ്ങള്‍ ഇഷ്ട കേന്ദ്രമാകുകയാണ്. ഇരുട്ടിന്റെ മറവില്‍ സ്ത്രീ യാത്രികര്‍ക്ക് നേരെയുള്ള സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങളും വര്‍ധിക്കുകയാണ്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും വന്നിറങ്ങുന്ന സ്ത്രീ യാത്രികര്‍ ഭീതിയോടെയാണ് യാത്രചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് ടൗണിലെ എട്ടോളം കടകളില്‍ ഒരേസമയം മോഷണങ്ങള്‍ നടന്നത്. ആരാധനാലയങ്ങള്‍, വീടുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും ഇരുട്ടിന്റെ മറവില്‍ മോഷണം വര്‍ദ്ധിക്കുന്നു. കുമാരനല്ലൂര്‍ മേഖലയില്‍ ഉള്‍പ്പെടെ മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കാന്‍ തെരുവുവിളക്കുകളുടെ അഭാവവും കാരണമായതായി ആക്ഷേപമുണ്ട്. മാലിന്യങ്ങള്‍ തള്ളാനെത്തുന്നവര്‍ക്കും അനുകൂല സാഹചര്യമൊരുക്കുന്നു. […]

ഭൂമിക്കടിയിൽ നിന്ന് സ്ഫോടനം പോലെ വലിയ ശബ്ദം; ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം കേട്ടുവെന്ന് പരിസരവാസികൾ; പരിശോധനയിൽ വീടുകൾക്ക് വിളളൽ; ഭൂമി കുലുക്കമല്ലെന്ന് പ്രാഥമിക റിപ്പോർട്ട്; ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും

മലപ്പുറം: പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. ഇന്നലെ ശബ്ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്നലെ രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. ഭൂമിക്കടിയിൽ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി, ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകൾക്ക് വിളളൽ വീണതായി പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാത്രി 9.30 ഓടെയുണ്ടായ […]

കാര്യവിജയം,  ധനയോഗം, ബന്ധുസമാഗമം, യാത്രാപരാജയം, ഉത്സാഹക്കുറവ്, നഷ്ടം, ശത്രുശല്യം  ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (30/10/2024) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, പ്രവർത്തനവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം, ഉദരവൈഷമ്യം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം, ഉത്സാഹം, […]

കോട്ടയം നാ​ഗമ്പടം ഇന്നുമുതൽ വനമായി മാറുന്നു; പെരുമ്പാമ്പിനെയും ഇഗ്വാനയെയും പിടിച്ച് ഒരു ഫോട്ടോ എടുത്താലോ..? കാട്ടിലെ വമ്പന്മാരുടെ മുമ്പിൽ നെഞ്ചുവിരിച്ച് നിൽക്കാൻ ധൈര്യമുണ്ടോ..? എങ്കിൽ പോന്നോളൂ… പക്ഷികളെയും മൃഗങ്ങളെയും അടുത്തറിയാൻ കേരളത്തിലെ ഏറ്റവും വലിയ എക്സോട്ടിക് പെറ്റ് ഷോ ആനിമല്‍ കിംങ്ഡം ഇന്നു വൈകീട്ട് 5 മുതല്‍ കോട്ടയത്ത്; കൂടെ 100 ഓളം വാണിജ്യ സ്റ്റാളുകളും, കോഴിക്കോടൻ ഫുഡ് കോർട്ടും; പ്രദർശനം നവംബർ 10വരെ മാത്രം

കോട്ടയം: ഇന്നു മുതല്‍ കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയം കൊതുക കാഴ്ചകളുടെ വിരുന്നൊരുക്കുന്നു. പക്ഷികളെയും മൃഗങ്ങളെയും അടുത്തറിയാൻ കേരളത്തിലെ ഏറ്റവും വലിയ എക്സോട്ടിക് പെറ്റ് ഷോ ആനിമല്‍ കിംങ്ഡം ഇന്നു മുതല്‍ കോട്ടയത്ത്. വൈകിട്ട് അഞ്ചു മണിയ്ക്ക് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്യും. ദൃശ്യ മാധ്യമങ്ങളില്‍ മാത്രം കണ്ടിരുന്ന വിദേശയിനം പക്ഷികളെയും മൃഗങ്ങളെയും നേരിട്ട് കാണുവാനും അവയോടൊപ്പം സമയം ചിലവഴിക്കുവാനും അവസരമൊരുക്കുകയാണ് പെറ്റ് ഷോ. കേരളത്തില്‍ ആദ്യമായി ഓപ്പണ്‍ എവിയറി രീതിയിലുള്ള പെറ്റ് ഷോയും സജീകരിച്ചിട്ടുണ്ട്. പെരുമ്പാമ്പിനോടൊപ്പവും ഇഗ്വാനയോടൊപ്പവും ഫ്രീ […]