തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതരമായി പരിക്കേറ്റ എൻജിനീയറിങ് വിദ്യാർത്ഥി ചികിത്സയിൽ
കോയമ്പത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരനായ വിദ്യാര്‍ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. കര്‍പ്പഗം എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രഭുവാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. വിദ്യാര്‍ത്ഥിയുടെ കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. അമാനുഷിക ശക്തിയുണ്ടെന്ന അവകാശവാധത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ നിന്നും ചാടിയത്. അമാനുഷിക ശക്തിയുണ്ടെന്നും ഒരു ശക്തിക്കും തന്നെ അപായപ്പെടുത്താനാകില്ലെന്നും പ്രഭു സുഹൃത്തുക്കളോട് […]