play-sharp-fill

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി; ഉത്തര കൃഷ്ണനാണ് വധു; അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജയറാം, പാർവതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസിൽ, നസ്രിയ, ഉണ്ണിമായ, ശ്യാം പുഷ്കരൻ, ദീപക് ദേവ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. 2014ല്‍ സപ്തമശ്രീ തസ്ക്കരാ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് സുഷിന്‍ ചലച്ചിത്ര […]

ഫ്രിഡ്ജ് റിപ്പയറിങ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു. ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക വിവരം. കടയുടെ അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകട സമയത്ത് കടയിൽ അബ്ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. കടയിലെ സാധനങ്ങളെല്ലാം നശിച്ചതായി കാണുന്നുണ്ട്. മറ്റാർക്കും പരിക്കുള്ളതായി വിവരമില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.  

വീട്ടുജോലിക്കാരിയായ 15 കാരിയെ കൊന്ന് സ്യൂട്ട്കേസിലാക്കി തമിഴ്നാട് സേലത്ത് ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതികൾ പിടിയിൽ

ബംഗളൂരു: യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി തമിഴ്നാട് സേലത്ത് ഉപേക്ഷിച്ച സംഭവത്തിൽ ബംഗളൂരു സ്വദേശികളായ ദമ്പതികൾ പിടിയിൽ. വീട്ടുജോലിക്കാരിയും അകന്ന ബന്ധുവുമായ പതിനഞ്ചുകാരി സുനൈനയെയാണ് കൊലപ്പെടുത്തിയത്. വീട്ടുടമസ്ഥയായ അശ്വിനി പാട്ടീലുമായി വഴക്കിട്ട സുനൈനയെ മരക്കഷ്ണം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കേസിൽ ഭർത്താവ് അഭിനേഷ് സാഗുവിനെയും അശ്വിനിയെയും പൊലീസ് റിമാൻഡ് ചെയ്തു. ഒക്ടോബർ ആദ്യമാണ് സേലം അവരംഗപാളയത്ത് നിന്ന് സുനൈനയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. റോഡിനോട് ചേർന്ന കലുങ്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ദുർഗന്ധം വന്നതോടുകൂടി സംശയം […]

സംസ്ഥാനത്ത് ഇന്ന് (30/10/2024) സ്വർണവില കൂടി;ഗ്രാമിന് 65 രൂപ കൂടി 7440 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (30/10/2024) സ്വർണവില കൂടി. ഗ്രാമിന് 65 രൂപ കൂടി.കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 7440 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 59520 രൂപ

റെക്കോർഡുകൾ ഭേദിച്ച് മുന്നേറി സ്വർണ്ണവില 60,000 ലേക്ക്..!!!

ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്ന സ്വര്‍ണവില 60,000ലേക്ക്. ഇന്ന് പവന് 520 വര്‍ധിച്ച്‌ 59,520 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 7440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 […]

കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരൻ ജോലി സ്ഥലത്ത് മരിച്ചു; വൈദ്യുതാഘാതമേറ്റതായി സംശയം: കോട്ടയം അയ്മനം സ്വദേശി സുബ്രഹ്മണ്യൻ ആണ് മരിച്ചത്.

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വൈദ്യുതാഘാതമേറ്റതായി സംശയം. അയ്മനം പെരുമന കോളനി സുബ്രഹ്മണ്യൻ ( 42 )ആണ് മരിച്ചത്. മെഡിക്കൽ കോളേജിലെ മാലിന്യ പ്ലാന്റിലെ ജീവനക്കാരനാണ് സുബ്രഹ്മണ്യൻ. മുടിയൂക്കര ഭാഗത്ത് മാലിന്യം സംഭരിക്കുന്ന പ്ലാന്റിന് സമീപം ഒരു കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇന്ന് രാവിലെയാണ് സംഭവം . ഉടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. വൈദ്യുതാഘാതമേറ്റതായി സംശയിക്കുന്നു. ഗാന്ധിനഗർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു . മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്നു. കുടുതൽ […]

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും; കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ച് 154 പേർക്കാണ് പരിക്കേറ്റത്; 16 പേരുടെ നില ഗുരുതരമാണ്

കാസർകോട്: കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പൊലീസ് ഇന്നലെ രേഖപ്പെടുത്തിയത്. കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന […]

തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ട്, തന്‍റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല; യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല; കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും കളക്ടർ അരുണ്‍ കെ വിജയന്‍

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിവിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ല. ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്ക് നൽകിയ മൊഴിയും സമാനമാണ്. എട്ട് മാസം എൻ്റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും  അരുണ്‍ കെ […]

അച്ഛനേക്കാള്‍ പ്രായമുള്ള ബാലു മഹേന്ദ്രയെ കല്യാണം കഴിച്ചു; 17-ാം വയസില്‍ സാരി തുമ്പില്‍ അവസാനിച്ചു: ആത്മഹത്യയോ കൊല2 തകമോ? നടി ശോഭയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്

കൊച്ചി: വളരെ ചെറിയ പ്രായത്തില്‍ തന്നെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് ശോഭ. എന്നാല്‍ തന്റെ 17-ാം വയസില്‍ ശോഭ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ശോഭയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ശോഭയെ താന്‍ പരിചയപ്പെടുമ്പോള്‍ അവര്‍ക്ക് 15 വയസായിരുന്നുവെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. ദ്വീപ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശോഭയേയും കുടുംബത്തേയും പരിചയപ്പെടുന്നത്. പിന്നീട് ശോഭ വലിയ താരമായപ്പോഴും ആ കുടുംബവുമായി അടുപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ശോഭയെ ഓര്‍ത്തത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. […]

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ്: ‘ റാബിസ് വാക്സിൻ എടുത്ത വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി

  ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി. റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (61) യ്ക്കാണ് വാക്‌സിനെടുത്തതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്.   മുയല്‍ മാന്തിയതിനെ തുടർന്ന് ഒക്ടോബര്‍ 21നായിരുന്നു ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ എടുത്തത്. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിരുന്നു.   എന്നാൽ അത് അവഗണിച്ചാണ് മൂന്ന് വാക്‌സിനുകളും എടുക്കുകയായിരുന്നുവെന്ന് മകള്‍ ആരോപിച്ചു. തുടർന്ന് ശാന്തമ്മയുടെ മകള്‍ സോണിയ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.