ഇന്ത്യയില്‍ പറന്നിറങ്ങിയ ഷേയ്ഖ് ഹസീനയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു? മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഇപ്പോള്‍ എവിടെ?
ഡല്‍ഹി: ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഓഗസ്റ്റ് അഞ്ചിന് ആണ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിച്ചത്. രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായതോടെയാണ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ഹസീന ഇന്ത്യയില്‍ പറന്നിറങ്ങിയത്. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് അവര്‍ രാഷ്ട്രീയ അഭയം തേടുമെന്നും അങ്ങോട്ട് പോകുമെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പറന്നിറങ്ങിയ അവര്‍ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്കാണ് പോയത്. ന്യൂഡല്‍ഹിയില്‍ സുരക്ഷിതയായി എത്തിയ ഷേയ്ഖ് ഹസീനയ്ക്ക് പിന്നീട് എന്താണ് സംഭവിച്ചത്? അവിടെ നിന്ന് അവര്‍ മുന്‍നിശ്ചയിച്ച […]