മോഹൻ ലാലിന്റെ വിഗ്ഗ് ഊരിയ രൂപം കണ്ട് ഞെട്ടി;മമ്മൂട്ടി ഉറങ്ങുമ്പോഴും വിഗ്ഗ് ഊരാറില്ല: ബാബുനമ്പൂതിരിയുടെ വാക്കുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
കൊച്ചി: സിനിമാലോകത്തെ താരങ്ങളുടെ ലുക്കും മേക്കോവറുകളും എന്നും ചർച്ചയാവാറുണ്ട്. അവ അനുകരിക്കാനും പ്രേക്ഷകർ ശ്രമിക്കാറുണ്ട്. ഹെയർ സ്റ്റൈല്‍,ഡ്രൈസിംഗ് സ്റ്റൈല്‍,മേക്കപ്പ്,എന്തിനേറെ നടത്തം പോലും ചിലർ അനുകരിക്കും. പലപ്പോഴും നടൻമാരുടെയും നടിമാരുടെയും മേക്കോവറുകള്‍ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെയും കുറിച്ച് നടൻ ബാബു നമ്പൂതിരി പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. കിടക്കുമ്പോള്‍ അല്ലാതെ വിഗ്ഗ് ഉപയോഗിക്കുന്ന ആളുകള്‍ ആണ് നമ്മുട പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും അങ്ങനെ തന്നെയാണ്. ആർക്കും മുടി ഇല്ലല്ലോ. ഈ മുടി ഇല്ലായ്മ കാണിക്കുന്നതില്‍ വിഷയം ഇല്ലാത്തത് സിദ്ദിഖ് […]